ഇന്ത്യ പോളിയോ വിമുക്തം: ആരോഗ്യ മന്ത്രാലയം

 

ന്യൂഡല്‍ഹി: ഇന്ത്യ പൂര്‍ണമായും പോളിയോ വിമുക്തമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്തര്‍പ്രദേശില്‍ പോളിയോ സ്ഥിരീകരിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന നേട്ടം കൈവരിക്കുന്നത്.

രാജ്യത്ത് പോളിയോ വൈറസ് തിരിച്ചെത്തിയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇതു നിഷേധിച്ചു കൊണ്ട് പ്രസ്താവനയിറക്കിയത്. ഉത്തര്‍ പ്രദേശില്‍ കണ്‌ടെത്തിയത് പോളിയോ അല്ലെന്നും ഇതിനോടു സമാനമായ രോഗലക്ഷണങ്ങളുള്ള അക്യൂട്ട് ഫ്‌ളാസിഡ് പരാലിസിസ് ആണെന്നും മന്ത്രാലയം അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ പരിശോധിച്ച 208 അധികം സാമ്പിളുകളുടെ പരിശോധന ഫലം പോളിയോ പോസിറ്റീവ് ആണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ തളര്‍വാതം ബാധിച്ചതായാണ് കണ്‌ടെത്തിയത്. എന്നാല്‍ തളര്‍വാത ബാധ കൊണ്ടു മാത്രം പോളിയോ ആണെന്നു പറയാനാകില്ലെന്നു ഉത്തര്‍പ്രദേശിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിജയ് യാദവ് പറഞ്ഞു. 170 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: