യോഗയെ പിന്തുണച്ച് നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയില്‍ ഏത് മതത്തിന്റെ ഛായയാണുള്ളതെന്ന് മനസ്സിലാകുന്നില്ല. യോഗ പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിവാദങ്ങളില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറയുന്നു. മഹത്താ ചിന്തകളിലും കണ്ടുപിടുത്തങ്ങളിലും നമുക്ക് മതം കലര്ത്താതിരിക്കാമെന്നും അദ്ദേഹം കുറിക്കുന്നു.
യോഗയുടെ ചരിത്രത്തെകുറിച്ചും പ്രാധാന്യത്തെ കുറിച്ചും വിശദീകരിക്കുന്ന ബ്ലോഗിലാണ് യോഗയെ എതിര്‍ക്കുന്നതെന്തിനെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നത്. ‘യോഗ നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴും സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായി എന്നത് സങ്കടമാണ്. വികാരത്തിനപപ്പുറം വിവേകത്തോടെയാണ് കാര്യങ്ങളെ കാണാന്‍ തയ്യാറാകണമെന്നും ബ്ലോഗില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
ബ്ലോഗിന്റെ പൂര്‍ണരൂപം
http://www.thecompleteactor.com/articles2/