ഡബ്ലിന്‍: ഡ്രൈവ് ചെയ്യാനുള്ള യോഗ്യത റദ്ദാക്കിയിരിക്കെ വാഹനമോടിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഗാര്‍ഡയ്ക്ക് അധികാരം നല്കി സര്‍ക്കാര്‍ ഓര്‍ഡര്‍. ഗതാഗത മന്ത്രി പാസ്ക്കല്‍ ഡൊണീഹോ നിര്‍ദേശത്തില്‍ ഒപ്പിവെച്ചു. ഇതോടെ കുറ്റകൃത്യത്തിന്റെ ഗൗരവം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് കരുതുന്നതായും മന്ത്രിഅഭിപ്രായപ്പെട്ടു.
നേരത്തെ അയോഗ്യത കല്‍പ്പിക്കപ്പെട്ടിട്ടും വാഹനമോടിച്ചാല്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ സമന്‍സ് വേണമായിരുന്നു. ഇതാകട്ടെ കേസ് മാസങ്ങളെടുത്താണ് കോടതിയില്‍ എത്തുകയും ചെയ്യാറുള്ളത്. അയോഗ്യത റദ്ദാക്കിയിട്ടും വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ കാര്യത്തില്‍ നടപടി വൈകുന്നതില്‍ മന്ത്രി അതൃപ്തിയും വ്യക്താക്കിയിരുന്നു.
ഈ വര്‍ഷം മാത്രമായി ആറായിരം ഡ്രൈവര്‍മാരുടെ യോഗ്യതയാണ് വിലക്കിയട്ടുള്ളത്. ഇതില്‍ അറനൂറ് പേര്‍ക്ക് വിചാരണക്ക് ശേഷം യോഗ്യത തിരിച്ച് ലഭിക്കുകയും ചെയ്തു. പുതിയ ചട്ടപ്രകാരം ഇനി ഗാര്‍ഡക്ക് കോടതി ഉത്തരവില്ലാതെ അറസ്റ്റ് ചെയ്യാം. തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കണം. അതല്ലെങ്കില്‍ അറസ്റ്റിന് ശേഷം കോടതി കൂടുന്ന അന്നേ ദിവസം തന്നെയോ കുറ്റവാളിയെ കോടതിയിലെത്തിക്കണം.
തിങ്കളാഴ്ച്ചമുതല്‍ പുതിയ ചട്ടം നിലവില്‍ വരും.