ബെയ്‌റൂട്ട്: ഇറാക്കിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഐഎസ് ഒരാളെ ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തു വിട്ടു. ഇത്തരത്തില്‍ തങ്ങള്‍ നാലു ചാരന്‍മാരെ കൂടി വധിക്കാന്‍ തയാറെടുക്കുകയാണെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ ഐഎസ് വെളിപ്പെടുത്തുന്നു. നാലു മിനിറ്റാണു വീഡിയോയുടെ ദൈര്‍ഘ്യം.
തീവ്രവാദ സംഘടനകളെ നിരീക്ഷിക്കുന്ന സൈറ്റ് ഇന്‍ടെല്‍ ഗ്രൂപ്പ് എന്ന സംഘടനയുടെ വെബ്‌സൈറ്റ് വീഡിയോ പുറത്തുവിട്ടു. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണു കൊല്ലപ്പെട്ട ആള്‍ ധരിച്ചിരിക്കുന്നത്. വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ചുള്ള പരിശോധനകള്‍ നടന്നുവരികയാണ്.
-എജെ-