ജനങ്ങള്‍ ബിസി ആറായിരം വരെ അലഞ്ഞ് തിരിയുന്ന വേട്ടകാരായി തുടരുകയായിരുന്നു. ഈ സമയത്താണ് സങ്കീര്‍ണമായ കൃഷി രീതികള്‍ ആരംഭിക്കുന്നതെന്ന വാദവുമുണ്ട്. കൗണ്ടി മയോയില്‍ Céide Fields ല്‍ നിന്ന് കാര്‍ഷിക വൃത്തിയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍ തന്നെ ഇവിടെ നവീന ശിലായുഗത്തിന് തുടക്കമായിരുന്നുവെന്നതിന്റെ സൂചനയാണിത്. മണ്‍പാത്രങ്ങള്‍, മിനുക്കിയ കല്‍ഉപകരണങ്ങള്‍, ചതുരത്തിലുള്ള മര വീടുകള്‍, സമുദായികമായിട്ടുള്ള മഹാശിലായുഗ ശവ കുടീരങ്ങള്‍ എന്നിവകൊണ്ട് നവീനശിലായുഗം സ്വയം അടയാളപ്പെടുത്തുന്നുണ്ട്. ചില ശവ കുടീരങ്ങള്‍ വലിയ കല് സ്മാരകങ്ങളാണ് Newgrange യിലെ പാസേജ് ടോംബ് ജ്യോതിശാസ്ത്ര പരമായി നിര്‍മ്മിച്ച ഏറ്റവും പഴക്കമുള്ള നിര്മ്മിതായണെന്ന തര്‍ക്കമുണ്ട്. നോത്ത് , ഡൗത്ത് തുടങ്ങിയ ശവമാടങ്ങളും ജ്യോതിശാസ്ത്രപരമായ ബന്ധം പറയുന്നവയാണ്. മഹാശിലായുഗത്തില്‍ നാല് പ്രധാനപ്പെട്ട ശവമാടങ്ങളാണ് കാണപ്പെടുന്നത്. പോര്‍ട്ടല്‍ ടോംബ്, കോര്‍ട്ട് ടോംബ്, പാസേജ് ടോംബ്, വെഡ്ജ് ടോംബ് എന്നിങ്ങനെയാണ് ശവമാടങ്ങളെ വേര്‍തിരിച്ചിരിക്കുന്നത്. ലിന്സ്റ്ററിലും, മണ്‍സ്റ്ററിലും പുരുഷന്മാരെ ചെറിയ കല് ഘടനകളില്‍ അടക്കം ചെയ്തിതായി കാണുന്നു. ഇവയെ സിസ്റ്റ്സ് എന്ന് വിളിക്കുന്നു. പ്രത്യേക തരം മണ്‍പാത്രങ്ങള്‍ കൂടി ശവമാടങ്ങളില്‍ അടക്കം ചെയ്തിരിക്കും. തുടര്‍ന്നുള്ള കാലത്ത് ദ്വീപ് കുറെ കൂടി ജനസാന്ദ്രമാകുകയാണ്. നവീന ശിലായുഗത്തിന്റെ അവസാനത്തില്‍ പുതിയ രീതിയിലുള്ള സ്മാരക നിര്‍മ്മിതികള്‍ ഉടലെടുക്കുന്നുണ്ട്. രണ്ടായിരം ബിസിയോടനുബന്ധിച്ചാണ് ഓട് യുഗം തുടങ്ങുന്നത്. ഈ ഘട്ടത്തില്‍ Ballybeg flat axes കള്‍ കാണപ്പെടാന്‍ തുടങ്ങുന്നുണ്ടങ്കിലും ഇത് വ്യാപകമായി കാണപ്പെടുന്നത് ചെമ്പ് യുഗത്തിലേക്ക് കടക്കുമ്പോഴാണ്. ബിസി 2500-2000ന് ഇടയിലുള്ള ഈ കാലഘട്ടത്തില്‍ തന്നെ സ്വര്‍ണം, ഓട് ആഭരണങ്ങള്‍, ആയുധങ്ങള്‍ , ഉപകരണങ്ങള്‍ എന്നിവ വികസിക്കുന്നുണ്ട്. ഓരോ ഘട്ടം പിന്നിടമ്പോഴും ശവമാടങ്ങളുടെ നിര്‍മ്മതിയിലും മാറ്റം പ്രകടമാണ്.
മഹാശിലായുഗത്തിലെ പ്രധാനപ്പെട്ട ശവമാടങ്ങള്‍ നാലായി തരം തിരിച്ചിട്ടുണ്ട്.
കോര്‍ട്ട് ടോംബ്: മൂന്നൂറോളം ശവമാടങ്ങളാണ് ഇത്തരത്തില്‍ ലഭ്യമായിട്ടുള്ളത്. കിഴക്കോട്ട് തുറന്ന മുഖവും ഇവയിലൂടെ അറകളിലേക്ക് പ്രവേശിക്കുകയും ചെയ്യാം. നാല് അറകളാണ് സാധാരണ കാണപ്പെടാറുള്ളത്. ഓരോ അറകളിലും ശവസംസ്കാരം നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നുണ്ട്. അറകളുടെ ചുറ്റും കല്ലുകള്‍ അടുക്കിവെച്ച ചുമരുണ്ട്. പിരമിഡ് ആകൃതിയില്‍ മുകളിലേക്ക് മേല്‍ക്കൂരയും നിര്‍മ്മിക്കപ്പെടുന്നു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം ശവ കുടീരങ്ങളുള്ളത്. Faulagh, Kilcommon, Erris എന്നിവിടങ്ങളില്‍ ഇത്തരം ശവ കുടീരങ്ങള്‍ പൊതുവെ കാണപ്പെടുന്നുണ്ട്.
പാസേജ് ടോംബുകള്‍ Newgrange, Knowth, Dowth എന്നിവിടങ്ങളിലുണ്ട്. നടുവിലുള്ള അറയിലേക്കോ അറകളിലേക്കോ ചെറിയ പ്രവേശനം മാത്രമുള്ളതാണ് ഇത്തരം ശവ കുടീരങ്ങള്‍. വെഡ്ജ് ടോംബുകള്‍ 500-550 ഇടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറും വടക്കും ഭാഗങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ചരിഞ്ഞ മേല്‍ക്കൂരയും നേര്‍ത്ത് വരുന്ന ചുമരുകളും ശവകുടീരത്തിന് ആപ്പിന്റെ രൂപം നല്കുന്നതിനാലാണ് ഇത്തരമൊരു പേര് വരാന്‍ കാരണം. പോര്‍ട്ടല്‍ ടോംബുകള്‍ 163 എണ്ണമാണ് അയര്‍ലന്‍ഡിലുള്ളത്. കല്ലുകള്‍ കുത്തിനിര്‍ത്തി അതിന് മുകളില്‍ മറ്റൊരു കല്ല് പാളി വെയ്ച്ചിട്ടുള്ളവയാണിവ. പ്രവേശകന കവാടം ഇളക്കി മാറ്റാവുന്ന ഒരു കല്ല് കൊണ്ട് മൂടിയിരിക്കും. മിക്കപ്പോഴും ഒരൊറ്റ കല്ലായിരിക്കും മേല്‍ക്കൂരയായി ഉണ്ടാവുക. കിഴക്കോട്ട് മുഖം തിരിച്ച് സൂര്യന് അഭിമുഖമായിട്ടായിരിക്കും പ്രവേശന കവാടം. എന്നാല്‍ കിഴക്കോട്ട് മുഖമില്ലാതെയും ഇത്തരം ശവമാടങ്ങളുണ്ട്. Kilmogue,Kilkenny,Poulnabrone,Clare,Knockeen,Waterford എന്നിവിടങ്ങളില്‍ ഇത്തരം ശവമാടങ്ങളുടെ പ്രവേശന കവാടം കിഴക്കോട്ടല്ല.
നവീന ശിലായുഗത്തില്‍ യൂറോപില്‍ വിവിധ പ്രദേശങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാനും വളര്‍ത്തുമൃഗങ്ങളെ ഇണക്കി വളര്‍ത്താനും തുടങ്ങുന്നു. ലീനിയാര്‍ പോട്ടറി കള്‍ച്ചര്‍ എന്നപേരില്‍ സംസ്കാരം രൂപപ്പെടുത്തുന്ന ഘട്ടമാണിത്. മണ്‍പാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അലങ്കാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഘട്ടത്തിലെ സംസ്കാരത്തിന് ലീനിയാര്‍ പോട്ടറി കള്‍ച്ചറല്‍ എന്ന പേര് നല്‍കുന്നത്. ബിസി 4300 -ാടെയാണ് വടക്കന്‍ അയര്‍ലന്‍ഡില്‍ കന്ന് കാലികള്‍ എത്തുന്നത്. റെഡ് ഡീറും ഇംഗ്ലണ്ടില്‍ നിന്ന് ഈ സമയത്ത് തന്നെയാകണം വന്നത്. 4500 ബിസിയിലെ നവീന ശിലായുഗ സമയത്ത് അയര്‍ലന്‍ഡിലെ വീടുകള്‍ സ്കോട്ട്ലാന്‍ഡില്‍ ഇതേ സമയത്ത് നിലനിന്നിരുന്ന സംസ്കാരത്തോട് സമാനമാണ്. ചെമ്മരിയാടുകള്‍, കന്നുകാലികള്‍, ധാന്യങ്ങള്‍ ഇവ യൂറോപിന്റെ കിഴക്ക് പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് അയര്‍ലന്‍ഡില്‍ എത്തി. കൃഷി അഭിവൃദ്ധപ്പെട്ടതോടെ ജനസംഖ്യയും കൂടി. ബാര്‍ലിയും, ഗോതവും പൊതുവായി കാണപ്പെട്ട വിളകളാണ് ഈ സമയത്ത്. വടക്കന്‍ ബ്രിട്ടനിലേതിന് സമാനമായ മണ്‍പാത്രങ്ങള്‍ അള്‍സ്റ്ററില്‍ നിന്നും ലിമെറിക്കില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വലിയ വായും വട്ടത്തിലുള്ളതുമാണിവ. രാജ്യത്ത് നവീന ശിലായുഗം പ്രധാനമായും ശവമാടങ്ങളിലൂടെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് പറയാം. മതപരമായ ചട്ടകൂടുകള്‍ ഉണ്ടായിരുന്നതെന്ന് കരുതേണ്ടവയാണിവ. മിക്കപ്പോഴും ശവമാടങ്ങളില്‍ നിന്ന് ശരീരാവഷ്ടങ്ങള്‍ ലഭ്യമാണ്. മണ്‍പാത്രങ്ങള്‍, അസ്ത്രങ്ങളുടെ തലപ്പ്, മഴു തുടങ്ങിയവയും ലഭിക്കുന്നുണ്ട്. 1,200 മഹാശിലായുഗ ശവമാടങ്ങളെങ്കിലും ഇന്നറിവിലുണ്ട്.
ഒരു ലക്ഷത്തില്‍ മേലെയാണ് ഈ കാലത്ത് ജനസംഖ്യ പ്രതീക്ഷിക്കുന്നത്. ഒരു പക്ഷേ ഇത് രണ്ട് ലക്ഷത്തിലും കൂടിയേക്കാം. 2500 ബിസിയോടെ സാമ്പത്തിക തകര്‍ച്ചയോടെ ജനസംഖ്യ കുറയുകയാണ്. ചെമ്പുയുഗവും ഓട് യുഗവും അയര്‍ലന്‍ഡിലെത്തുന്നത് മറ്റൊരു കൂട്ടര് അയര്‍ലന്‍ഡില്‍ എത്തുമ്പോഴാണ്. ഇവരാണ് അയര്‍ലന്‍ഡില്‍ ലോഹസംസ്കരണത്തിന്റെ മണി മുഴക്കുന്നത്. ബെല്‍ ബീക്കേഴ്സ് എന്ന് വിളിക്കുന്ന ഈ സമൂഹത്തിന് ആ പേര് വരുന്നത് മണിയുടെ ആകൃതിയില്‍ തലകീഴായ് വെച്ചത് പോലുള്ള മണ്പാത്രങ്ങളില് നിന്നാണ്. നവീന ശിലായുഗത്തില്‍ കാണപ്പെട്ട മണ്പാത്രങ്ങളില് നിന്ന് ഇവ വ്യത്യാസപ്പെടുന്നുണ്ട്. ഈ രീതിയുടെ കടന്ന് വരവിനെ ഇന്തോയൂറോപ്യനുമായി ബന്ധപ്പിച്ചും വായിക്കുന്നുണ്ട്.