ഡബ്ലിന്‍: സ്വകാര്യ നഴ്സിങ് ഹോമുകളെക്കുറിച്ച് ഓംബുഡ്സ്മാനോട് പരാതി പറയാനാകാതെ സേവന ഉപയോക്താക്കള്‍. അതേ സമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയെക്കുറിച്ച് പരാതി നല്‍കുകയും ചെയ്യാം. സ്വകാര്യ നഴ്സിങ് ഹോമുകളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കുന്നതിന് ഓംബുഡ്മാന് അനുമതി തേടിയിട്ട് ഒരുവര്‍ഷവും ആവുകയാണ്. 22,000 പേരാണ് സ്വകാര്യ നഴ്സിങ് ഹോമുകളെ ആശ്രയിക്കുന്നത് എന്നിരിക്കെയാണ് അന്വേഷണത്തിന് ഓംബുഡ്സ്മാന് അധികാരമില്ലാതിരിക്കുന്നത്.
ഓംബുഡ്സമാനായിരുന്നു പീറ്റര്‍ ടിന്‍ഡാല്‍ വിഷയം 2013ലേ ഉയര്‍ത്തിയിരുന്നു. മന്ത്രി ബ്രണ്ടന്‍ ഹൗളിന് ഓംബുഡ്സ്മാന്റെ അധികാര പരിധി ഉയര്‍ത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വകാര്യ നഴ്സിങ് ഹോമുകള്ക്കിടയില് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുത്തതായാണ് റിപ്പോര്‍ട്ടുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് സ്റ്റേറ്റ് നഴ്സിങ് ഹോം സ്കീം (ഫെയര്‍ ഡീല്‍ സ്ക്രീം) പ്രകാരം തുക നല്‍കുന്നത് വ്യക്തികള്‍ക്കാണെന്ന് പറയുന്നു. അതേ സമയംതന്നെ എച്ച്എസ്ഇയുടെ ധന സഹായം സ്വീകരിക്കുന്ന നഴ്സിങ് ഹോം സ്വകാര്യമേഖലയിലേതാണെങ്കില് ഓംബുഡ്സ്മാന് തകര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
പബ്ലിക് എക്സ്പന്‍ഡീച്ചര്‍ വകുപ്പുമായി അധികാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് പോസറ്റീവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതേ സമയം തന്നെ സേവനത്തെ ഐറിഷ് വാട്ടര്‍ മാതൃകയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാക്കുകയോ, സ്വകാര്യമാക്കുകയോ ചെയ്ത് ഓംബുഡ്സമാന്റെ അധികാര പരിധിക്ക് പുറത്ത് കൊണ്ട് വരുന്നതിനുള്ള പ്രവണതയുണ്ടെന്നും വ്യക്തമാക്കുന്നു. ഇത് പിന്തിരിപ്പന് നടപടിയാണെന്നും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഓംബുസ്ഡ്മാന് ലഭിച്ച പാരാതിയില്‍ പതിനൊന്ന് ശതമാനം ആണ് ഇക്കുറി വര്‍ധന. പരാതി നല്‍കുന്നതിന് മുമ്പ് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ കൂടി ആളുകള്‍ കൈകൊണ്ടിരിക്കണമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു. സിവില്‍ സര്‍വീസിനെതിരെ 1,459 , സാമൂഹ്യ സുരക്ഷാവകുപ്പിനെതിരെ 898, റവന്യൂ കമ്മീഷനെതിരെ 196എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്ന പരാതികള്‍.
Department of Agriculture- 155
Department of Justice and Equality-58
Dublin City Council-93
Limerick City-60
Cork County ,Galway County Councils-58 വീതം
Wicklow County Council- 52 എന്നിങ്ങനെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. എച്ച്എസ്ഇയ്ക്കെതിരെ 698 പരാതികളാണുള്ളത്. ആശുപത്രികള്‍ക്കെതിരെ 262 , ജിപി കാര്‍ഡുമായി ബന്ധപ്പെട്ട് 164 പരാതികളും ലഭിച്ചു.