ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ഫലപ്രഖ്യാപന ദിവസം വന്നില്ല. കഴിഞ്ഞ ദിവസം വരേണ്ട ഫലം വെബ്സൈറ്റിലെ പ്രശ്നം മൂലം പുറത്ത് വന്നിരുന്നില്ല. സൈബര്‍ ആക്രമണമാണെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഫലം നോക്കുന്നതിനായി സൈറ്റില്‍ ലോഗിന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നിരാശയായിരുന്നു ഫലം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഐടി ടീം പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ തന്നെ ശ്രമം തുടങ്ങുകയും ചെയ്തു. ഇന്ന് മുതല്‍ പരീക്ഷാഫലം പൂര്‍ണമായും ലഭിക്കുമെന്നാണ് കരുതുന്നത്. ഫലം വരാത്തതിലുള്ള അമര്‍ഷം വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യല്‍ മീഡയയിലൂടെയും പ്രകടമാക്കിയിരുന്നു. സൈബര്‍ ആക്രമണമുണ്ടായതില്‍ നിരാശയുണ്ടെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിയാകുമ്പോഴേക്കും രണ്ടായിരം വിദ്യാര്‍ത്ഥികളുടെ ഫലം പുറത്ത് വരുമെന്നാണ് സ്ഥാപനം പറഞ്ഞിരുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം ലഭിച്ച്കാണുമെന്നും ലഭിക്കാത്തവരുടെ ഫലം ഉടനെ വരുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരുന്നത്..