വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍. ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എബിസി ബുള്ള്യണിന്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ ജോര്‍ദാന്‍ എലിസിയോയുടേതാണ് ഈ നിരീക്ഷണം. സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ച കാരണങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ആഗോള സമ്പദ് വ്യവസ്ഥ തികച്ചും മോശമായ അവസ്ഥയിലാണിപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. പൊതുകടവും ബജറ്റ് കമ്മിയും മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന അവസ്ഥയിലാണ് ഇന്ന് ലോകത്തിലെ മിക്ക സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. പലിശ നിരക്കുകള്‍ പൂജ്യത്തിനു താഴെ വരെ എത്തിയിരിക്കുന്നു. ട്രില്ല്യണ്‍ കണക്കിന് ഡോളറും യൂറോയും യെന്നും പൗണ്ടും ഫ്രാങ്കുമാണ് ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നും ഇത് വന്‍ തിരിച്ചടിക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എച്ച്എസ്ബിസി ചീഫ് എക്ണോമിസ്റ്റ് സ്റ്റീഫന്‍ കിംഗിന്റെ അഭിപ്രായവും ഇതിനു സമാനമാണ്. ജീവന് രക്ഷാ ബോട്ടുകളില്ലാത്ത കടല്‍ പോലെയാണ് ആഗോള സമ്പദ് വ്യവസ്ഥയെന്ന് അടുത്തിടെ കിംഗ് അഭിപ്രായപ്പെട്ടിരുന്നു.
-എജെ-