സൗജന്യ ജിപി കെയറിനെ എതിര്‍ത്ത് ഫിസിഷ്യന്‍മാര്‍ കോടതിയിലേക്ക്

ഡബ്ലിന്‍: ആറുവയസില്‍ തഴെയുള്ള കുട്ടികള്‍ക്ക് ജിപി കെയര്‍ നല്‍കുന്നതിനെ എതിര്‍ത്ത് ഫിസിഷ്യന്‍മാര്‍ രംഗത്ത്.ജൂലൈ മുതല്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് ഫിസിഷ്യന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്നതിന് ആയിരത്തിലധികം ഡോക്ടര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ച് കരാറിലൊപ്പിട്ടിരുന്നു. അടുത്തയാഴ്ച മുതല്‍ മാതാപിതാക്കള്‍ക്ക് ഇതിനായി തങ്ങളുടെ കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്. നിലവില്‍ 40 ശതമാനം ജിപിമാരാണ് പദ്ധതി അനുകൂലിക്കുന്നത്. അതേസമയം ഫാമിലി ഡോക്ടര്‍മാരുടെ സംഘടന സൗജന്യ ജിപി കെയറിനെ എതിര്‍ക്കുകയാണ്. ജനറല്‍ പ്രാക്ടീസിനെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ കോടതിയില്‍ പോകുന്നതിനുള്ള ചെലവിലേക്കാണ് ഡോക്ടര്‍മാരോട് 1000 യൂറോ വീതം സംധാവന നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: