ബര്‍ലിന്‍: ജി ഏഴ് ഉച്ചകോടി ഇന്നു ജര്‍മനിയിലാരംഭിക്കും. ഉച്ചകോടിയുടെ ആദ്യദിവസമായ ഇന്ന് അഴിമതി, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണു ചര്‍ച്ച നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥ, ഭീകരവിരുദ്ധ നയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ വിഷയങ്ങള്‍ ചര്‍ച്ചയാവും. ക്രിമിയ പ്രശ്‌നവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട റഷ്യയെ കൂടാതെയാണ് ഉച്ചകോടി നടക്കുക.
യുഎസ്, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ വന്‍ശക്തികളാണ് ജി ഏഴിലെ അംഗങ്ങള്‍.
-എജെ-