തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് പിണറായി കേസില്‍ കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി. വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഹാജരാക്കാത്തത്.
പിണറായെ കമ്മീഷന് നോട്ടീസ് നല്കി വിളിച്ചു വരുത്തുകയായിരുന്നു.തന്റെ ഓഫീസില്‍ സിസി ടിവി സ്ഥാപിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ മുറിയിലെ സിസി ടി.വിയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞ് ചിലര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, ഇതിന് ഉത്തരവാദി ഞാനല്ല, ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആവുന്ന വിധത്തില്‍ ക്രമീകരിച്ചത് ഇടതു പക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ഗണ്മാന് ആയിരുന്ന സലീംരാജിന്റെ കേസില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. കേസില്‍ ഇനി ഇടപെടുകയുമില്ല. സലീംരാജിന്റെ അറസ്റ്റ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു ഫലവും ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.