നിര്‍മ്മല രാജേഷിനായുള്ള പ്രാര്‍ത്ഥന ഇന്ന് വൈകിട്ട് 5 മണിക്ക്

 

ഡബ്ലിന്‍:അന്തരിച്ച നിര്‍മ്മല രാജേഷിന്റെ ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥന ഇന്ന് വൈകിട്ട് 5 മണിക്ക് മലങ്കര കത്തോലിക്കാ സഭയുടേ നേതൃത്വത്തില്‍ നടക്കും.ചര്‍ച്ച് ഓഫ് ദി ഇമ്മക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, ലിസ്‌കരന്‍ ക്ലോസ്, റൗല, ക്ലോണ്ഡാല്‍കിന്‍ 22 എന്ന വിലാസത്തിലാണ് മലയാളി സമൂഹം ഒത്തു കൂടുക.  പ്രാര്‍ത്ഥനയില്‍ മോറന്‍ മോര്‍ ബേസേലിയോസ് കാര്‍ദ്ദിനാള്‍ ക്ലിമ്മീസ്മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും.

മൃതദേഹം ഇപ്പോള്‍ മുക്കൂട്ടുതറ അസിസ്സി ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വ്യാഴാഴ്ച്ച 11 മണിയോടെ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

 

നിര്‍മ്മല രാജേഷിന്റെ മൃതദേഹം സ്വദേശമായ മുക്കൂട്ടുതറയില്‍ അടക്കം ചെയ്യും

തിരുവല്ലാ പുഷ്പഗിരി ആശുപത്രിയില്‍ വച്ച് നിര്യാതയായ അയര്‍ലന്‍ഡിലെ മലയാളി നഴ്‌സ് നിര്‍മ്മല രാജേഷിന്റെ മൃതദേഹം സ്വദേശമായ മുക്കൂട്ടുതറയില്‍ അടക്കം ചെയ്യും. ബുധനാഴ്ച്ചയോടെ ഭര്‍ത്താവിന്റെ സ്വദേശമായ തിരുവല്ലാ ഐരൂരില്‍ നിന്ന് ഇവിടെ എത്തിക്കുന്ന ഭൗതിക ശരീരം വ്യാഴ്ച്ച നിര്‍മ്മലയുടെ ജന്‍മനാടായ മുക്കൂട്ടുതറയിലെ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ സെമിത്തേരിയില്‍ ആണ് അടക്കം ചെയ്യുകയെത്രേ.

 

ഡബ്ലിന്‍: ഫിങ്ങ്‌ളാസില്‍ താമസിച്ചിരുന്ന മലയാളിയായ നഴ്‌സ് അന്തരിച്ചു.
.ഒരു വഷമായി അസുഖം മൂലം ഇവര്‍ കേരളത്തില്‍ ചികിത്സയില്‍ ആയിരുന്നു.ഡബ്ലിനിലെ ഫിങ്ങ്‌ളാസിലെ പ്രീമിയര്‍ സ്‌ക്വയര്‍ അപ്പര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന നിര്‍മ്മല രാജേഷ് ആണ് ഇന്ന് ഉച്ച കഴിഞ്ഞ് മരിച്ചത്.

ഡബ്ലിനിലുള്ള മാറ്റര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരവേ ആയിരുന്നു ഇവര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച്, കൂടുതല്‍ ചികിത്സയ്ക്കായി കേരളത്തില്‍ പോയത്.  കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിനിയാണ് നിര്‍മ്മല.

തിരുവല്ലായിലെ പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന നിര്‍മ്മലയുടെ ആരോഗ്യ സ്ഥിതി ആഴ്ച്ചകളായി വഷളായി തുടരുകയായിരുന്നു.ഇവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്.

Share this news

Leave a Reply

%d bloggers like this: