WMC സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി അവാര്‍ഡ് ഫാ. ജോര്‍ജ് തങ്കച്ചന്, അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 30 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ Social Responsibiltiy Award നായി മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാര്‍ഡ് ദാനം 2017 ഡിസംബര്‍ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.

2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും , ഭവന രഹിതരെയും മുന്‍കാലങ്ങളില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ ഈ വര്‍ഷം ഫൌണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്‌നേഹവീട്’ പദ്ധതിയും പരിഗണിച്ചാണ് രക്ഷാധികാരി എന്ന നിലയില്‍ ഫാ. ജോര്‍ജ് തങ്കച്ചനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത് .

ഫാ. ജോര്‍ജ് തങ്കച്ചന്‍ വികാരിയായുള്ള ഡ്രോഹഡയിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ ഇടവകയിലെ അംഗങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് ആദ്യമായി സ്വീകരിച്ചത് അസ്സീസി ചാരിറ്റബിള് ഫൗണ്ടേഷന്‍ സ്ഥാപകയായ ശ്രീമതി. മേരി മക്ക്‌കോര്‍മക്കായിരുന്നു.അവാര്‍ഡ് ദാന ചടങ്ങില്‍ സാന്നിധ്യവും , ഫാ. ജോര്‍ജ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും അയര്‍ലണ്ടിലെ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നതായി ഡബ്ല്യൂ.എം.സി അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: