വാട്ടര്‍ഫോര്‍ഡ് കൗണ്ടി ബാഡ്മിന്റണ്‍ ചാപ്യന്‍ഷിപ്പില്‍ വാട്ടര്‍ഫോര്‍ഡിലെ മലയാളി കുട്ടികള്‍ക്ക് അഭിമാനര്‍ഹമായ വിജയം


വാട്ടര്‍ഫോര്‍ഡ്: കഴിഞ്ഞ ഞായറാഴ്ച കപ്പോക്വിനില്‍ വെച്ചു നടന്ന ജുവനൈല്‍ ടൂര്ണമെന്റിലാണ് മലയാളി കുട്ടികള്‍ മികച്ച നേട്ടം കൈവരിച്ചതു. അണ്ടര്‍ 14 വിഭാഗം ഗ്രൂപ്പ് -A സിംഗിള്‍സില്‍ മിഖേല്‍ ബോബി ജേതാവായി,ഗ്രൂപ്പ് – B യില്‍ ഷോണ്‍ തമ്പി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അണ്ടര്‍ 16 സിംഗിള്‍സില്‍ അതുല്‍ ആന്‍ഡ്രൂസ് റണ്ണര്‍ അപ്പായി.അണ്ടര്‍ 18 വിഭാഗത്തില്‍ അലന്‍ മനോജ് സിംഗിള്‍സിലും അതുലിനോടൊപ്പം ഡബിള്‍സിലും രണ്ടാം സ്ഥാനം നേടി.ഏകദേശം നൂറോളം കുട്ടികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലാണ് മലയാളി കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്.

Share this news

Leave a Reply

%d bloggers like this: