UK അഭിഷേകാഗ്‌നി കണ്‍വന്‍ഷന് എത്തിയ കോട്ടയം സ്വദേശികളുടെ മകള്‍ കാറിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചു

നോട്ടിങ്ഹാമില്‍ ഇന്നലെ നടന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുടുംബത്തോട് ഒപ്പം എത്തിയ രണ്ടുവയസുള്ള കുഞ്ഞ് കാറിനടിയില്‍പ്പെട്ട് മരിച്ചു.അമ്മയും മക്കളെയും ഡ്രോപ്പ് ചെയ്തശേഷം നോട്ടിങ്ഹാമിലെ എഫ്എം അരിനക്ക് മുന്‍പില്‍ കാര്‍ പിറകോട്ട് എടുക്കവേ

അമ്മയുടെ കൈയ്യില്‍ നിന്നും ഇറങ്ങി ഓടിയ രണ്ടു വയസുള്ള കുഞ്ഞാണ നിസാന്‍ കാറിന്റെ ചക്രത്തിനിടയില്‍പ്പെട്ടത്.

കോട്ടയം പാറമ്പുഴയില്‍ സ്വദേശികളായ സില്‍ജി, ജോമിലി ദമ്പതികളുടെ മകളാണ് മരിച്ച എവ്‌ലിന്‍ ഇപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രന്റിന് സമീപം ക്രൂവില്ലാണ് താമസം. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമാണ് ഉള്ളത്. മൂന്നാമത്തെ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി സകുടുംബം എത്തിയതായിരുന്നു ഇവര്‍. കാര്‍ നിര്‍ത്തി ഭാര്യയേയും കുഞ്ഞുങ്ങളേയും ഇറക്കിയശേഷം കാര്‍ പിന്നിലേക്ക് എടുത്തപ്പോഴായിരുന്നു അപകടം.

വട്ടായിലച്ചന്റെ ധ്യാനത്തിനായി എഫ്എം അരിനയിലേക്ക് കയറിപ്പോയവര്‍ കുഞ്ഞുമായി നിലവിളിക്കുന്ന യുവാവിനേയും യുവതിയേയും കണ്ട് ഓടിയെത്തി. ഉടന്‍ തന്നെ ആമ്പുലന്‍സില്‍ വിളിച്ച് നോട്ടിങ്ഹാം ക്വീന്‍സ് സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചു. നൂറുകണക്കിന് ആളുകള്‍ കുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണീരോടെ പ്രാര്‍ഥിച്ചെങ്കിലും മാലാഖാ കുഞ്ഞ് ദൈവസന്നിധിയിലേക്ക് പറന്നകന്നു. യു.കെ.യിയെ മലയാളികളെ ഒന്നടങ്കം കണ്ണീരില്‍ മുക്കുന്നതായി ഈ അപകടം. അപകടം നടന്ന വാര്‍ത്ത ധ്യാനത്തിനിടെയില്‍ തന്നെ ആളുകള്‍ അറിഞ്ഞിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായവരോട് പോലീസുമായി ബന്ധപ്പെടണമെന്ന് നോട്ടിങ്ഹാം പോലീസ് അഭ്യര്‍ഥിച്ചു.

Share this news

Leave a Reply

%d bloggers like this: