Wednesday, September 19, 2018

Uber Eats അയര്‍ലണ്ടിലേക്ക്

Updated on 13-03-2018 at 8:35 am

ഡബ്ലിന്‍: ടാക്സി സേവന ദാതാക്കളായ Uber അയര്‍ലണ്ടിലെത്തുന്നു. ഗതാഗത സേവന മേഖലയില്‍ നിന്നും ഫുഡ് സെലിവറി സര്‍വീസ് രംഗത്തേക്ക് ചുവടുവെയ്ക്കുന്ന Uber അയര്‍ലന്‍ഡ് ഉള്‍പ്പെടെ 100 രാജ്യങ്ങളിലായാണ് സേവനത്തിനെത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനകത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

അയര്‍ലണ്ടില്‍ Uber-ന് കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. Deliveroo, Just Eat എന്നീ സര്‍വീസുകളോട് മത്സരിക്കേണ്ടതിനാല്‍ പുതുമ നിറഞ്ഞ സേവനമായിരിക്കും Uber Eats അയര്‍ലണ്ടിലെത്തിക്കുന്നത്. 25 മുതല്‍ 30 മിനിട്ടുകള്‍ക്കകം ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മെച്ചപ്പെട്ട സേവനം ലഭ്യമായാല്‍ അയര്‍ലണ്ടിലെ ഹോം ഡെലിവറി രംഗത്തെ ആദ്യ പേര് Uber Eats ആയി മാറും. അയര്‍ലണ്ടിനെ കൂടാതെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലായാണ് Uber Eats എത്തുന്നത്.

 

ഡികെ

 

comments


 

Other news in this section