Saturday, March 25, 2017

PIO to OCI അവസാന തീയതി 2017 ജൂണ്‍ 30

Updated on 31-12-2016 at 9:46 am

ഡബ്ലിന്‍: PIO കാര്‍ഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാര്‍ OCI കാര്‍ഡാക്കി മാറ്റുന്നതിന് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയില്‍ ഓണ്‍ലൈനായി നല്‍കേണ്ട അപേക്ഷയുടെ കാലാവധി 2017 ജൂണ്‍ 30 ആയി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 2016 ഡിസംബര്‍ 31 വരെ ആയിരുന്ന കാലാവധിയാണ് 6 മാസത്തേക്ക് ദീര്‍ഘിപ്പിച്ച് പുതിയ ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചത്.

ഒ.സി.ഐ കാര്‍ഡ് ഉടമയ്ക്ക് ഇന്ത്യയില്‍ ലോക്കല്‍ പോലീസില്‍ സ്റ്റേഷനിലെ രജിസ്‌ട്രേഷന്‍ കൂടാതെ ദീര്‍ഘകാലം താമസിക്കുവാനുള്ള അനുവാദം, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള സ്ഥാലം വാങ്ങല്‍, വിദ്യാഭ്യാസം , ആജീവനാനന്ദ വിസ തുടങ്ങിയ സൗകര്യങ്ങള്‍ ഇന്ത്യ ഗവണ്മെന്റ് പ്രധാനം ചെയ്യുന്നു.

comments


 

Other news in this section