ഐറിഷ് പാര്‍ലമെന്റിലേയ്ക്ക് വാങ്ങിയ 8 ലക്ഷംയൂറോയുടെ പ്രിന്ററും അതിനു പിടിച്ച പുലിവാലും

ഐറിഷ് പാര്‍ലമെന്റിലെ ഓഫീസുകളിലെ ഉപയോഗത്തിനായി2018 ഡിസംബര്‍ 5-ന് 8,08,000 യൂറോയുടെ പ്രിന്റര്‍ വാങ്ങുന്നത്.പക്ഷെ ലെന്‍സ്റ്റര്‍ ഹൌസില്‍അത് ഫിറ്റ് ചെയ്യുന്ന കെട്ടിടത്തിന്റെ വാതിലിന്റ അളവില്‍ വന്ന വ്യത്യാസം നിമിത്തം ഫിറ്റ് ചെയ്യുവാന്‍ ആകാതെ ബാലിമൗണ്ട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റു കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ടി വന്നു.
പ്രിന്റര്‍ സൂക്ഷിക്കുന്നതിനായി അത് സപ്ലൈ ചെയ്ത കമ്പനിക്ക് തന്നെ ഓരോ മാസവും 2000 -യൂറോ വാടകയാണ് നല്‍കേണ്ടി വന്നത്.


പ്രിന്റര്‍ ലെന്‍സ്റ്റര്‍ ഹൌസില്‍ഫിറ്റ് ചെയ്യണമെങ്കില്‍ 2,30,000 യൂറോയുടെ കൂടെ അറ്റ കുറ്റ പണികള്‍ നടത്തേണ്ടേ വരും എന്നായിരുന്നു ആദ്യ എസ്റ്റിമേറ്റ്. എങ്കിലും നാല് ലക്ഷത്തോളം യൂറോയുടെ അറ്റകുറ്റപണികള്‍ നടത്തിയിട്ടാണ് ഈ വര്‍ഷം സെപ്തംബറില്‍ പ്രിന്റര്‍ ഉദ്ദേശിച്ച സ്ഥലത്തു ഫിറ്റ് ചെയ്യാനായത്.


എന്നിട്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. പ്രിന്ററിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ ഉപയോഗിക്കില്ല എന്ന് വാശി പിടിച്ചു പാര്‍ലമെന്റിലെ ജീവനക്കാര്‍ ,കുന്നില്‍ മേല്‍ കുരു എന്ന പോലെ ജീവനക്കാരുടെ വേതനവും കൂടണമെന്നുള്ള വാദവും ഉയര്‍ന്നു വരുന്നു.


സര്‍ക്കാരിന് ഇങ്ങനുള്ള മണ്ടത്തരങ്ങള്‍ കാണിച്ചു പണം ചിലവഴിക്കാമെങ്കില്‍ എന്ത് കൊണ്ട് വേതനം വര്‍ധിപ്പിക്കുന്നില്ല എന്ന സാമാന്യ യുക്തിബോധം ആണ് ഇവിടെ നിലനില്‍ക്കുന്നത്
പ്രിന്ററുമായി ബന്ധപ്പെട്ട ചിലവുകള്‍ വിവരാവകാശ അപേക്ഷയോടെയാണ് പുറത്തറിഞ്ഞത്. ഇനി അതിന്റെ മേല്‍ അന്വേഷണ കമ്മീഷനെ കൂടി നിയമിച്ചു വീണ്ടും ലക്ഷങ്ങള്‍ പൊടിക്കാന്‍ സാധ്യത ഉണ്ട്.


. നോക്കണേ ഒരു പ്രിന്റര്‍ വരുത്തിവെച്ച വിന.

JC

Share this news

Leave a Reply

%d bloggers like this: