ബീഫിന്റെ വില കൂട്ടാനായി കര്‍ഷകര്‍ Naas Aldi ഉപരോധിച്ചത് 12 മണിക്കൂര്‍ ; ഇത് തുടക്കം മാത്രമെന്ന് കര്‍ഷകര്‍


ബീഫിന്റ തുടര്‍ച്ചയയായി ഉള്ള വിലയിടിവില്‍ ഐറിഷ് ബീഫ് കര്‍ഷകര്‍ ശക്തമായി പ്രതിഷേധിച്ചു . ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (IFA) അംഗങ്ങളായ കര്‍ഷകര്‍ കൂട്ടമായി ട്രക്ക് ഓടിച്ചു Aldi – യുടെ സപ്ലൈ സെന്ററിന്റെ കവാടത്തെ മറച്ചു ,കൂടാതെ ട്വിറ്ററില്‍ ഫോട്ടോ ഇട്ടു പ്രതിഷേധം എല്ലാവരെയും അറിയിക്കുകയായിരുന്നു.

രാവിലെ 7 മണിയോടെ Naas-ലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് .ഫാര്‍മേഴ്സ് അസോസിയേഷന്‍ ഇറക്കിയ കുറിപ്പില്‍ പെട്ടെന്ന് തന്നെ നല്ല രീതിയില്‍ ബീഫ് വില കൂട്ടണമെന്ന് ആവശ്യപെടുന്നു. ഇടനിലക്കാര്‍ ബീഫ് വിതരണത്തില്‍ കര്‍ഷകരുടെ നെഞ്ചത്ത് കൂടെ കയറി കൊള്ള ലാഭം ഉണ്ടാക്കുകയാണ്. അതിന്റെ എല്ലാമായ കര്‍ഷകര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്നുള്ളതാണ് .ഈ സ്ഥിതി ഇനി അനുവദിച്ചു കൊടുക്കില്ല എന്നുമാണ് കര്‍ഷകര്‍ പറയുന്നത് .

ഈ അടുത്ത് അയര്‍ലണ്ടില്‍ ഉടനീളം നടന്ന അറവുശാലകള്‍ ഉപരോധിച്ച ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്ത കര്ഷകര്‍ക്കെതിരെ നിരോധന ഉത്തരവിനായി ഫയല്‍ ചെയ്തതും മറ്റുള്ള കര്‍ഷകരെ പ്രകോപിച്ചിരുന്നു. ലോകത്തെവിടെയാണേലും കര്‍ഷകരുടെ സ്ഥിതി ഒന്നാണല്ലോ.അധികം വൈകാതെ കര്‍ഷകരുടെ ബുദ്ധിമുട്ടിനു ഒരു തീരുമാനം ഉണ്ടാകുമെന്നു Aldi മായിട്ടു ബന്ധപ്പെട്ട സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു .

JR

Share this news

Leave a Reply

%d bloggers like this: