MH370 മുങ്ങിത്താഴുന്നതിനു മുന്‍പ് കടലില്‍ പൊങ്ങിക്കിടന്നതായി റിപ്പോര്‍ട്ടുകള്‍

ക്വാലാലംപൂര്‍ : കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റേതെന്നു സംശയിക്കുന്ന വിമാന അവശിഷ്ടങ്ങല്‍ കണ്ടെത്തിയതോടെ വിമാന അപകടത്തെക്കുറിച്ച് കൂടുതല്‍ ഊഹാപോഹങ്ങല്‍ ുയരുന്നു. കടലില്‍ മുങ്ങി താഴുന്നതിനു മുന്‍പേ നിയന്ത്രണം വിട്ട് കടലില്‍ പതിച്ച മലേഷ്യന്‍ വിമാനം കുറച്ച് സമയത്തേക്ക് കടലില്‍ പൊങ്ങി കിടന്നിട്ടുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സപേര്‍ട്ടായ Zaaim Redha Abdul Rahman നുമായി ഒരു മലേഷ്യന്‍ മാധ്യമം നടത്തിയ ഇന്‍ര്‍വ്യൂവിലാണ് ഇത്തരം ഒരു സാധ്യത നിലനില്ക്കുന്നതായി അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയത്. ക്വാലാലംപ്പൂര്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച MH370 റഡാറില്‍ നിന്നും അപ്രത്യക്ഷമാകുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8 ന് വെളുപ്പിനെയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും കടലില്‍ സുരക്ഷിതമായി ലാന്റു ചെയ്ത വിമാനം കടലില്‍ കുറച്ച് സമയം ഒഴുകി നടന്നതിനു ശേഷം മുങ്ങി താഴ്ന്നതാവാമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. മലേഷ്യന്‍ വിമാനം തകര്‍ന്നു വീണതായിരുന്നെങ്കില്‍ അതിന്റെ ഛിന്നഭിന്നമായ അവശിഷ്ങ്ങള്‍ കടലില്‍ ഏറെ നേരം പൊങ്ങി കിടക്കുമായിരുന്നു. മലേഷ്യന്‍ വിമാനത്തിനു ശേഷം പൈലറ്റ് മനപൂര്‍വ്വം ആല്‍പ്‌സ് പര്‍വത നിരകളില്‍ ഇടിച്ചിറക്കിയ വിമാന ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ പൊങ്ങികിടന്നതാണ് അന്വേഷകരെ സഹായിച്ചത്.

വിമാനത്തിനായുളള തെരച്ചിലുകള്‍ ഇപ്പോഴും നടന്നു വരികയാണ്. കടലിലെ 120,000 സ്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പകുതി സ്ഥലങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. കാണാതായ മലേഷ്യന്‍ വിമാനത്തിന് അധികം കേടുപാടുകളൊന്നും സംഭവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: