Wednesday, April 25, 2018

M50-യില്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം

Updated on 13-02-2018 at 7:30 am

ഡബ്ലിന്‍: ഡബ്ലിന്‍ M50-യില്‍ കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. M50-യില്‍ ടോള്‍ പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ നിലവിലെ ഗതാഗത കുരുക്ക് കുറക്കാന്‍ കഴിയില്ലെന്ന് എ എ അയര്‍ലന്‍ഡ് റോഡ് വാച്ചിന്റെ കൊണാര്‍ ഫോഗ്നന്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളും ബാനറുകളും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് എ എ അയര്‍ലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അയര്‍ലന്‍ഡ് ഇന്‍ഫ്രാസ്ട്രച്ചറിനോട് വിശദീകരണം തേടിയിരിക്കുന്നത്. പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ഗവണ്മെന്റ് ടോള്‍ പോയിന്റുകള്‍ സാവധാനത്തില്‍ ഏര്‍പ്പെടുത്തിയേക്കാം എന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് അയര്‍ലന്‍ഡ് തയ്യാറായില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.

 

ഡികെ

 

comments


 

Other news in this section