M-50 റിംഗ് റോഡില്‍ ടോള്‍ അടയ്ക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

 

ഡബ്ലിന്‍: M-50 റിംഗ് റോഡില്‍ ടോള്‍ അടയ്ക്കാത്ത വാഹനത്തിനെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. ടോള്‍ അടയ്ക്കാത്ത നിരവധി വാഹനങ്ങളാണ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലന്‍ഡ് (TII) അധികൃതര്‍ പിടിച്ചെടുത്തത്. M-50 യിലൂടെ കടന്നുപോകുന്ന 96.7 ശതമാനം വാഹനങ്ങളും ടോള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ടോള്‍ നല്‍കാത്ത വാഹനങ്ങളുടെ എണ്ണം വര്‍ഷത്തില്‍ 1.5 മില്യണിലധികമാകുമെന്നാണ് കണക്കുകള്‍. ഇതേ തുടര്‍ന്നാണ് ടോള്‍ നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ TII യുടെ എന്‍ഫോഴ്‌സ്‌മെന്റ് സര്‍വീസിന്റെ ചുമതല വഹിക്കുന്ന പിയേഴ്‌സ് ഫിറ്റ്‌സ്ജിബന്‍ സോളിസിറ്റേഴ്‌സ് തീരുമാനിച്ചിരിക്കുന്നത്.

ടോള്‍ നല്‍കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി 5000 യൂറോ അല്ലെങ്കില്‍ ആറുമാസം തടവ് ശിക്ഷ നല്‍കുകയോ ചെയ്യും. കഴിഞ്ഞ വര്‍ഷം ടോള്‍ നല്‍കാതെ പിടിയിലായ ഒരാള്‍ വ്യത്യസ്ത കേസുകളിലായി 25000 യൂറോയാണ് പിഴയൊടുക്കിയത്.

Share this news

Leave a Reply

%d bloggers like this: