Lidl Ireland ന്റെ പേരില്‍ വ്യാജ ഓഫര്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു; ടെക്സ്റ്റ് മെസേജ് തുറക്കരുതെന്ന് അറിയിപ്പ്

ഡബ്ലിന്‍ : പ്രമുഖ സൂപ്പര്‍മാര്‍കെറ്റ് ചെയിന്‍ Lidl Ireland ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ അറിയിപ്പ്. ഉത്പന്നങ്ങള്‍ക്ക് ഓഫര്‍ ഉണ്ടാകുമ്പോള്‍ അത് ടെസ്റ്റ് മെസ്സേജിലൂടെ ഉപഭോക്താക്കളെ അറിയിക്കാറില്ലെന്ന് കമ്പനി അറിയിപ്പ് നല്‍കി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ തുറക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഓഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനല്‍, ആപ്പ്, വെബ്‌സൈറ്റ് വഴി മാത്രമാണ് അറിയ്ക്കാറുള്ളതെന്നും Lidl Ireland വ്യക്തമാക്കി.

സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ നടത്തിയ അന്വേഷണത്തിലാണ് ടെക്സ്റ്റ് മെസ്സേജ് വ്യാജമെന്ന് തെളിഞ്ഞത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ തുറക്കുന്നതോടെ ഉപഭോക്താക്കളുടെ അകൗണ്ട് വിവരങ്ങളും, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ന്നെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് Lidl Ireland ന്റെ കസ്റ്റമര്‍ സര്‍വീസ് കെയര്‍ 1800 201080 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടുക.

Share this news

Leave a Reply

%d bloggers like this: