INIS ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്നു : മുന്നറിയിപ്പ് നല്‍കി ഇമിഗ്രേഷന്‍ അധികൃതര്‍

ഇ -മെയിലിലൂടെ വ്യാജ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്തക്കളെ കബളിപ്പിക്കുന്നതായി വ്യാപകമായ പരാതി. അയര്‍ലണ്ടിലെ ഒരു അംഗീകൃത ഇമിഗ്രേഷന്‍ കമ്പനിയില്‍ നിന്നാണ് ഇ – മെയില്‍ അയക്കുന്നത് എന്നാണ് ഇവരുടെ വാദം . രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നു പറയുന്ന ഇവര്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ എംപ്ലോയ്മെന്റ് എലിജിബിലിറ്റി ക്ലിയറന്‍സ് & സെക്യൂരിറ്റി ബോണ്ടിനു വേണ്ടി നിശ്ചിത തുകയും ആവശ്യപ്പെടുന്നു. ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ, സി.വി, പാസ്പോര്‍ട്ട് ബയോഡേറ്റയും ഇതിനോടൊപ്പം അയയ്ക്കാന്‍ പറയും.

ഇരയാകുന്നവരുടെ സ്വകാര്യ വിവരങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ട്. ഇതിനായി ഒരു ആപ്ലിക്കേഷന്‍ ഫോം ഇവര്‍ അയക്കും. അയര്‍ലണ്ട് നീതിന്യായ വകുപ്പിന്റെ എംപ്‌ളോയ്‌മെന്റ്‌റ് യോഗ്യത ലഭിക്കുന്നതിനും സെക്യൂരിറ്റി ക്ലിയറന്‍സിനുമാണ് ഈ ഫോം ഉപയോഗിക്കുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഫോം വ്യാജമാണെന്നും അയര്‍ലണ്ടില്‍ ഇത്തരത്തില്‍ ഒരു കമ്പനി നിലവിലില്ലെന്നും എമിഗ്രേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങളെ തട്ടിപ്പിനിരയാക്കി തുക കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘമാണ് ഇതിനു പിന്നിലുള്ളത്. അതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരെങ്കിലും ഇത്തരത്തില്‍ ജോലി വാഗ്ദാനങ്ങള്‍ നടത്തുകയോ തുക നല്‍കാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ INIS അധികൃതരെയോ, ഗാര്‍ഡയെയോ ബന്ധപ്പെടേണ്ടതുമാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: