IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 ; ഓഡിഷനില്‍ മത്സരിക്കാന്‍ തിരക്ക് ; അവസാന തീയതി ഒക്ടോബര്‍ 20

ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC) ഒരുക്കുന്ന ഡെയ്‌ലി ഡിലൈറ്റ് കലാസഡ്യ സീസണ്‍ 3 ( powered by Daily Delight) യുടെ ഭാഗമായി നടത്തുന്ന IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 Talent Hunt ല്‍ മത്സരിക്കുവാന്‍ അയര്‍ലണ്ടിലെ ഗായകരില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശ്ത ഗായകന്‍ ജി .വേണുഗോപാലാണ് IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് 2017 ന്റെ വിധി കര്‍ത്താവ്. ടാലന്റ് ഹണ്ടിനുള്ള അപേക്ഷയുടെ അവസാന തീയതി ഒക്ടോബര്‍ 20 വെള്ളിയാഴ്ചയാണ്.ആദ്യ റൗണ്ട് ഓഡിഷന്‍ വിഅജയികളെയാണ് അവസാന റൗണ്ട് മത്സരത്തിലേക്ക് പരിഗണിക്കുക.

ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകം ഓഡിഷനിലൂടെ ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കുന്ന 7 ഗായകരില്‍ നിന്നും വിജയികളെ ശ്രീ.ജി വേണുഗോപാല്‍ വിധി കര്‍ത്താവാകുന്ന അവസാന റൗണ്ട് മത്സരത്തില്‍ തിരഞ്ഞെടുക്കും. IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് വിജയികള്‍ക്ക് നവംബര്‍ 3 ന് വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന ഡെയ്‌ലി ഡിലൈറ്റ് കലാസഡ്യ സീസണ്‍ 3 യില്‍ ജി.വേണുഗോപാല്‍ നയിക്കുന്ന മ്യൂസിക് നൈറ്റില്‍ സമ്മാനദാനത്തോടൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗാനം ആലപിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

ജി വേണുഗോപാലും പിന്നണി ഗായിക അഖില ആനന്ദും നയിക്കുന്ന സംഗീത നിശയും, മിമിക്രി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ലയുടെ ഹാസ്യ വിരുന്നും, ശ്രി ശിവ അക്കാദമി ഒരുക്കുന്ന നൃത്തവും കലാസന്ധ്യക്ക് കൊഴുപ്പേകും. പ്രശസ്ത സെലിബ്രിറ്റി സൗണ്ട് എന്‍ജിനിയര്‍ സമ്മി സാമുവല്‍ ആണ് കലാസന്ധ്യയുടെ ശബ്ദ ക്രമീകരണം നിര്‍വ്വഹിക്കുന്നത്.

അയര്‍ലണ്ടിലെ യുവ ഗായകര്‍ക്കായി IFC സംഘടിപ്പിക്കുന്ന Talent Hunt ലേക്കുള്ള ആപ്ലിക്കേഷന്‍ ലഭിക്കുന്നതിന് ifcireland1@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക. ഓഡിഷന്‍ നടത്തുന്ന ദിവസവും വേദിയും അറിയിക്കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്
ജിബു 0863756054
ജോണ്‍ 0871331189
ബോബി 0861025180

 

Share this news

Leave a Reply

%d bloggers like this: