Cork St.Peter’s യാക്കോബായ പള്ളിയില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോര്‍ക്ക്: കോര്‍ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജൂണ്‍ 29, 30 (വെള്ളി, ശനി) തീയതികളില്‍ അഭിമന്യ തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു.

ജൂണ്‍ 29-ന് വൈകുന്നേരം 5.00 മണിക്ക് വികാരി ജോബിമോന്‍ സ്‌കറിയ കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 5.30-ന് സന്ധ്യാ പ്രാര്‍ത്ഥനക്ക് അഭിമന്യ തോമസ് മോര്‍ തിമതിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ശനിയാഴ്ച അഭിമന്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രോപ്പൊലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ശുശ്രൂഷകള്‍ രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന പ്രസംഗം, കൈമുത്ത് പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും തുടര്‍ന്ന് ലേലം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
അഡ്രസ്: St .Michels Church , upper Glanmire, Cork .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റി. Chris-0894619949
സെക്രട്ടറി-അജു പോള്‍- 0871466545

 

അജു പോള്‍. സി

Share this news

Leave a Reply

%d bloggers like this: