വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 572 മില്യണ്‍ ഡോളര്‍ പിഴ

ഒക്ലഹോമ: മയക്കുമരുന്ന് അടങ്ങിയ വേദനസംഹാരികള്‍ വ്യാപകമായി വിപണിയിലെത്തിച്ചെന്ന ആരോപണത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന രംഗത്തെ ആഗോള ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തുക പിഴ. 572 മില്ല്യണ്‍ ഡോളറാണ് ( ഏകദേശം 4,119 കോടി രൂപ) അമേരിക്കന്‍ കോടതി പിഴ ചുമത്തിയത്. തെറ്റായതും അപകടകരവുമായതുമായ കാമ്പെയ്ന്‍ നടത്തി അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റിയെന്നും, മരുന്ന് ഉപയോഗം ആളകളില്‍ മരണത്തിനു കാരണമാവുകയും ചെയ്തുവെന്നും ഒക്ലഹോമ കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. മരുന്നുല്‍പ്പാദനരംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിധിയിലൂടെയാണ് ഒകല്‍ഹോമ … Read more

ഗ്രീന്‍ലാന്‍ഡ് വാങ്ങിക്കാനുള്ള ട്രംപിന്റെ ‘അത്യാഗ്രഹ’ത്തെ ശക്തമായി എതിര്‍ത്ത് ഡാനിഷ് പ്രധാനമന്ത്രി…

ലോകത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് എന്നു വിശേഷിപ്പിക്കപ്പെട്ട ‘ഗ്രീന്‍ലാന്‍ഡ് വില്‍പ്പന’ നടക്കില്ലെന്നു വന്നതോടെ കടുത്ത നിരാശയിലാണ് യു.എസ് പ്രസിഡന്റ് ട്രംപ്. പല രീതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നോക്കിയെങ്കിലും ഗ്രീന്‍ലാന്‍ഡും ഡെന്മാര്‍ക്കും ശക്തമായ ഭാഷയില്‍ വില്‍പ്പനക്കുള്ള രാജ്യമല്ല ഗ്രീന്‍ലാന്‍ഡ് വ്യക്തമാക്കി. പ്രകോപിതനായ ട്രംപ് അദ്ദേഹത്തിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനം പൊടുന്നനെ റദ്ദാക്കി. ഇപ്പോള്‍ ഡാനിഷ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടാണ് ട്രംപ് സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ്. ദ്വീപ് വിലയ്ക്കു വാങ്ങാനായി ഡെന്‍മാര്‍ക്കുമായി … Read more

ട്രംപിന്റെ രൂപത്തില്‍ ലഹരിമരുന്നുമായി ഫ്‌ലോറിഡയില്‍ ഒരാള്‍ അറസ്റ്റില്‍

ഫ്‌ലോറിഡ : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രൂപത്തിലുള്ള ഗുളികകളുമായി ഫ്ളോറിഡ സ്വദേശിയായ ലഹരി മരുന്നു വ്യാപാരി പിടിയിലായി. ‘Trump NL’ എന്ന് എഴുതി ആറു നക്ഷത്രങ്ങള്‍ പതിപ്പിച്ച ഓറഞ്ച് നിറമുള്ള അഞ്ച് ‘ട്രംപ് ഗുളിക’കളുമായി ഡോളന്‍ കിംഗ് എന്ന 23-കാരനാണ് പിടിയിലായത്. Ecstasy Pills എന്നറിയപ്പെടുന്ന ‘പരമാനന്ദം’ (സന്തോഷം) നല്‍കുന്ന ഗുളികകളാണ് ഇയാള്‍ കൈവശം വച്ചിരുന്നത്. എംഡിഎംഎ (methylenedioxy-methamphetamine – MDMA) ഗുളികകളും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ … Read more

ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലുള്ള വിശാലമായ ഭൂപ്രദേശമായ ഗ്രീന്‍ലാന്‍ഡ് ദ്വീപ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ദ്വീപ് വാങ്ങാനുള്ള സാധ്യതകളെക്കുറിച്ച് ആരായാന്‍ ഡോണള്‍ഡ് ട്രംപ് തന്റെ കുടുംബ ബിസിനസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോട് ആവശ്യപ്പെട്ടതായാണ് വിവരം. വൈറ്റ് ഹൗസ് കൗണ്‍സലിനോട് ഇതെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതായും അറിയുന്നു. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിഭാഗം മേഖലയും, മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് ട്രംപിനെ ഇങ്ങനെ ചിന്തിപ്പിച്ചതെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് … Read more

യുഎസ് ധനികന്‍ ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ധനികനായ യുഎസ് വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്സ് ട്രാഫിക്സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ ഇന്നലെ രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് … Read more

ക്ലിന്റണ്‍ -മോണിക്ക ലെവിന്‍സ്‌കി ലൈംഗിക പീഡന ആരോപണങ്ങള്‍ ടി.വി സീരിസ് ആക്കുന്നു

വാഷിംഗ്ടണ്‍ : യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ടിവി സീരീസ് ആക്കാന്‍ പരാതിക്കാരിയായ മോണിക്ക ലെവിന്‍സ്‌കി. ടിവി സീരീസിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക. Impeachment: American Crime Story എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്. ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത് റയാന്‍ മര്‍ഫി ആയിരിക്കും. 1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ … Read more

അമേരിക്കയില്‍ വെടിവയ്പ്പിന് കാരണം ട്രംപിന്റെ വംശീയ വിദ്വേഷ പ്രസംഗങ്ങളെന്ന് വിമര്‍ശനം…

ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധവുമായ പ്രസംഗങ്ങളുമാണ് ടെക്സസിലും ഒഹായോയിലുമായി 24 മണിക്കൂറിനിടെയുണ്ടായ വെടിവെപ്പിന് കാരണമെന്ന് വിമര്‍ശം. ടെക്സസിലെ എല്‍പാസോയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ 20 പേരെയും ഒഹായോയിലെ ഡേടണ്‍ നഗരത്തില്‍ 9 പേരെയുമാണ് തോക്കേന്തിയ 2 അക്രമികള്‍ വെടിവച്ചുവീഴ്ത്തിയത്. യുഎസ്-മെക്സിക്കോ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ടെക്സസില്‍ അക്രമം നടത്തിയ 21 കാരനായ പാട്രിക് ക്രൂഷ്യസിനെ അറസ്റ്റുചെയ്ത ഫെഡറല്‍ പോലീസ് അയാള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. ഡേടണിലെ അക്രമിയെ പൊലീസ് ഉടന്‍ വെടിവച്ചുവീഴ്ത്തി. വെള്ളക്കാരനായ … Read more

ടെക്സാസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെയ്പ്പ് : കൊല്ലപ്പെട്ടത് 20 ഓളം ആളുകള്‍

ടെക്‌സാസ് : യു.എസ്സില്‍ ടെക്‌സാസിലെ എല്‍ പാസോയില്‍ ആഗോള റീട്ടെല്‍ വ്യാപാര ശൃംഗലയായ വാള്‍മാര്‍ട്ടിന്റെ സ്റ്റോറില്‍ വെടിവയ്പ്പ്. ശനിയാഴ്ച്ചയായിരുന്നു ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്. വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വാള്‍മാര്‍ട് സറ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് ആക്രമത്തിന് ഇരയായത്. കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേള്‍വി സംരക്ഷണ ഉപകരണം ഉള്‍പ്പെടെ ധരിച്ചാണ് ആധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്. ആദ്യം സ്ഥാപനത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് വെടിവെയ്പ്പ് … Read more

യോഗ്യതയും തൊഴില്‍പരിചയവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസ് ഇന്റലിജന്‍സ് ഡയറക്ടറാകാന്‍ ട്രംപ് നിശ്ചയിച്ച ജോണ്‍ റാറ്റ്ക്ലിഫ് പിന്മാറി…

നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിച്ച ജോണ്‍ റാറ്റ്ക്ലിഫ് ഈ സ്ഥാനത്തേയ്ക്കുള്ള നിയമനത്തില്‍ നിന്ന് പിന്മാറി. യോഗ്യതയും തൊഴില്‍പരിചയവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജോണ്‍ റാറ്റ്ക്ലിഫ് പിന്മാറിയത്. ജോണ്‍ റാറ്റ്ക്ലിഫ് ഈ സ്ഥാനത്തേയ്ക്ക് വരാന്‍ യാതൊരു യോഗ്യതയുമില്ലാത്തയാളാണ് എന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. അതേസമയം റിപ്പബ്ലിക്കന്മാര്‍ കാര്യമായ പിന്തുണ റാറ്റ്ക്ലിഫിന് നല്‍കുകയും ചെയ്തില്ല എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗമാണ് ജോണ്‍ റാറ്റ്ക്ലിഫ്. … Read more

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് വായ്പ നിരക്ക് കുറച്ചു; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപത്തിനുള്ള സാധ്യത ഇതോടെ വര്‍ധിക്കുമെന്നാണ് ധനകാര്യ വിദഗ്ദര്‍

കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിന് ശേഷം ആദ്യമായി അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ നിരക്കില്‍ കുറവ് വരുത്തി. കാല്‍ ശതമാനമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. ഇതോടെ പലിശ നിരക്ക് 2% -2.25% പരിധിയിലേക്കെത്തി. ഒരു ദശകം മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നടപടി ഉണ്ടാകുന്നത്. പലിശ നിരക്കില്‍ കുറവ് വരുത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അമേരിക്ക ചൈന വ്യാപാര യുദ്ധം, ലോക സാമ്പത്തിക രംഗത്തെ വളര്‍ച്ചാകുറവ് തുടങ്ങിയ … Read more