ഹൂസ്റ്റണില്‍ മോദിയെ സന്ദര്‍ശിച്ച് കാശ്മീരി പണ്ഡിറ്റുകള്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സന്ദര്‍ശനത്തിനെത്തിയ മോദിയെ സന്ദര്‍ശിച്ച് കാശ്മീരി പണ്ഡിറ്റുകള്‍. കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്യുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം. സര്‍ക്കാരിനോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഈ പ്രതിനിധി സംഘം മോദിയെ അറിയിച്ചു. കാശ്മീരിലേക്ക് പണ്ഡിറ്റുകള്‍ക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പ്രതിനിധി സംഘം ഒരു മെമ്മോറാണ്ടത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ‘പുതിയൊരു കാശ്മീര്‍ നമുക്കുണ്ടാക്കണ’മെന്ന് മോദി തങ്ങളോട് പറഞ്ഞതായി ഈ … Read more

ഹൗഡി മോദി ചടങ്ങ് ഗംഭീരമാക്കാന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സംഘടിപ്പിക്കുന്ന ഹൗഡി മോദി ചടങ്ങ് ഗംഭീരമാക്കാന്‍ അമേരിക്ക. പ്രസിഡന്റ് ട്രംപ് ചടങ്ങിനെത്തുമെന്ന് നേരത്തെ തന്നെ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപ് 30 മിനുട്ട് നീളുന്ന പ്രസംഗം ചടങ്ങില്‍ നടത്തിയേക്കും. ഇന്ത്യയുമായുള്ള ബന്ധം ശക്തമാകുന്നതിന് കൂടിയാണ് ട്രംപ് ഹൗഡി മോദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗത്തെ ട്രംപ് ചടങ്ങില്‍ അഭിസംബോധന ചെയ്യും. അതേസമയം ഹൂസ്റ്റണില്‍ ട്രംപിന് മറ്റ് പരിപാടികളൊന്നും ഇല്ല. ഹൗഡി … Read more

സൗദിയിലേക്ക് സൈന്യത്തെ അയക്കാന്‍ ഒരുങ്ങി അമേരിക്ക; അരാംകോ ആക്രമണത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുടെ പ്രഖ്യാപനം…

അരാംകോ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയയ്ക്കാനുള്ള പദ്ധതി യുഎസ് പ്രഖ്യാപിച്ചു. ‘സ്വാഭാവിക പ്രതിരോധം’ മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എത്ര ട്രൂപ്പ് സൈന്യത്തെയാണ് അയക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അബ്‌ഖൈക്, ഖുറൈസ് എന്നീ രണ്ട് എണ്ണപ്പാടങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിഭാഗം ഏറ്റെടുത്തതാണെങ്കിലും ഇറാനാണ് പിന്നിലെന്ന് അമേരിക്കയും സൗദിയും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എന്നാല്‍ സൈനിക നീക്കം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ച ട്രംപ് ഇറാനെതിരെ … Read more

ആ പത്തു വയസ്സുകാരിയും ഒടുവില്‍ മരണത്തിന് കീഴടങ്ങി

ടെക്‌സാസ് : തലച്ചോറിനെ തിന്നുന്ന മാരകമായ അമീബ ബാധയേറ്റ പത്തു വയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടം തീയതിയാണ് അവധി ദിവസം പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ പത്ത് വയസുകാരി ലിലി മേ അവാന്റ് എന്ന പെണ്‍കുട്ടിക്ക് അമീബ ബാധയേറ്റത്. തലച്ചോറിനെ ബാധിക്കുന്ന മാരകമായ നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്. കടുത്ത തലവേദനയെ തുടര്‍ന്നാണ് ലിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈറല്‍ പനിയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി വന്നോതോടെയാണ് കൂടുതല്‍ … Read more

യു.എസ്സില്‍ അരലക്ഷത്തോളം ജനറല്‍ മോട്ടോര്‍സ് തൊഴിലാളികള്‍ സമരത്തില്‍

വാഷിംഗ്ടണ്‍ : യുഎസിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സിലെ ജീവനക്കാര്‍ അമ്പതിനായിരത്തിനടുത്ത് ജീവനക്കാര്‍ സമരത്തില്‍. 2007ന് ശേഷമുള്ള ഏറ്റവും വലിയ സമരമാണ് നടക്കുന്നത്. ഉയര്‍ന്ന വേതനം, ആരോഗ്യരക്ഷ, ലാഭവിഹിതം, തൊഴില്‍ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് യൂണിയനുമായി ധാരണയിലെത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക് നിങ്ങിയത്. സമരത്തിലേയ്ക്ക് പോവുകയല്ലാതെ വേറെ വഴിയില്ല എന്നാണ് യൂണിയനുകള്‍ പറയുന്നത്. ജനറല്‍ മോട്ടോര്‍സുമായി (ജിഎം) യൂണിയന്‍ ഉണ്ടാക്കിയിരുന്ന നാല് വര്‍ഷത്തെ … Read more

സര്‍വനാശിനിയായി ഡോറിയന്‍ കൊടുങ്കാറ്റ്; ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് അടിയന്തിര സഹായം ഉടന്‍ ആവശ്യമെന്ന് യു.എന്‍…

ബഹാമാസ്: ബഹമാസില്‍ സര്‍വ്വ നാശം വിതച്ച് വീശിയടിക്കുകയും 20തോളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഡോറിയന്‍ ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ യുഎസ് കടല്‍ത്തീരത്തേക്ക് നീങ്ങന്നു. വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് കരോലിന തീരം തൊട്ട ചുഴലിക്കാറ്റ് മേഖലയില്‍ കനത്ത നാശം വിതച്ചിരുന്നു. അതേസമയം, യുഎസ് സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണിയായി ഇപ്പോഴും തുടരുന്ന ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപായ ബഹമാസില്‍ അതി ഭയങ്കരമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ പോലും അധികാരികള്‍ പാടുപെടുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ മരണസംഖ്യ … Read more

335 കിലോമീറ്റര്‍ വേഗതയില്‍ ഡോറിയന്‍ എത്തി; തരിശുഭൂമിയായി ബഹാമാസ്

ബഹാമാസ് : വടക്കന്‍ ബഹാമസില്‍ വന്‍ നാശംവിതച്ചുകൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഗ്രേറ്റ് അബാകോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളില്‍ മാത്രം ഇതുവരെ 13,000 വീടുകളെങ്കിലും തകര്‍ത്തിട്ടുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍കൂടെ ഈ ദ്വീപുകളില്‍ തന്നെ കാറ്റ് ആഞ്ഞുവീശും. ഗ്രാന്‍ഡ് ബഹാമ ദ്വീപിലെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബാക്കോ ദ്വീപുനിവാസികളോടും അഭയകേന്ദ്രങ്ങളില്‍തന്നെ തുടരണമെന്നും നിര്‍ദേശിക്കുന്നു. അറ്റ്ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ … Read more

അമേരിക്കയെ വിറപ്പിച്ച് ഡോറിയന്‍; അതിവിനാശകാരിയായ കൊടുങ്കാറ്റ് ആധുനിക ചരിത്രത്തില്‍ ഇതാദ്യം

ബഹാമാസ് : ബഹാമാസിനെ ചുറ്റിവരിഞ്ഞ് ഡോറിയന്‍. കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് ഈ ചുഴലി കൊടുങ്കാറ്റ് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്. അടുത്ത കാലത്ത് ഉണ്ടായതില്‍വെച്ച് ‘അതി വിനാശകാരിയായ’ കൊടുങ്കാറ്റ് എന്നാണ് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്‌സി) ഡോറിയനെ വിശേഷിപ്പിച്ചത്. കാറ്റു വീശാന്‍ സാധ്യതയുള്ള ഗ്രാന്‍ഡ് ബഹാമ അടക്കമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 23 അടി (7 മീറ്റര്‍) വരെ ഉയരത്തില്‍ ആയിരിക്കും കാറ്റു വീശുകയെന്നും അത് ജീവനും … Read more

റോബര്‍ട് എഫ്. കെന്നഡിയുടെ ഘാതകനായ പലസ്തീന്‍ വംശജന്‍ കുത്തേറ്റു മരിച്ച നിലയില്‍ : ഐറിഷ് പാരമ്പര്യമുള്ള കെന്നഡി കുടുംബത്തില്‍ ദുരൂഹമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു

കാലിഫോര്‍ണിയ : കെന്നഡി കുടുംബത്തിലെ കൊലപാതകങ്ങളിലെ ദുരൂഹത തുടരുമ്പോള്‍ അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നാതിരിക്കുന്നത്. റോബര്‍ട് എഫ്. കെന്നഡിയുടെ ഘാതകനായ പലസ്തീന്‍ വംശജന്‍ ജയിലില്‍ കുത്തേറ്റ് മരണമടഞ്ഞ സംഭവമായിരുന്നു അത്. 1968-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലോസ് ഏഞ്ചല്‍സില്‍വെച്ച് സിര്‍ഹാന്‍ സിര്‍ഹാന്‍ എന്നു പേരുള്ള 22 കാരനായ പലസ്തീന്‍ യുവാവായിരുന്നു റോബര്‍ട്ടിനുനേരെ നിറയൊഴിച്ചത്. 50 വര്‍ഷമായി കലിഫോര്‍ണിയയിലെ പ്ലസന്റ് വാലി സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ് ഇപ്പോള്‍ 75 വയസ്സു പിന്നിട്ട സിര്‍ഹാന്‍. റോബര്‍ട്ടിന്റെ സഹോദരനും … Read more

സെപ്റ്റംബര്‍ 11 ഭീകരാക്രമണം; അറസ്റ്റിലായ അഞ്ച് ഭീകരരുടെ വിചാരണ 2021-ല്‍

വാഷിംഗ്ടണ്‍: 2001-ല്‍ സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേരുടെ വിചാരണ 2021-ല്‍ ആരംഭിക്കും. അതിനായുള്ള ജൂറിയെ ജനുവരി 11-ന് ക്യൂബയിലെ നാവികസേനാ താവളത്തിലുള്ള യുദ്ധ കോടതി കോമ്പൗണ്ടായ ക്യാമ്പ് ജസ്റ്റിസില്‍വെച്ച് തിരഞ്ഞെടുക്കുമെന്ന് വ്യോമസേനാ ജഡ്ജി കേണല്‍ ഡബ്ല്യു. ഷെയ്ന്‍ കോഹന്‍ പറഞ്ഞു. ഖാലിദ് ഷെയ്ഖ് മുഹമ്മദിനും മറ്റ് നാല് പേര്‍ക്കുമെതിരായ കേസില്‍ അഞ്ച് പേര്‍ക്കും വധശിക്ഷതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തൊന്‍പത് അല്‍ ഖായിദ ഭീകരര്‍ തട്ടിയെടുത്ത നാലു വിമാനങ്ങളിലൊന്ന് പെന്റഗണിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. … Read more