യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് ഇറാനും റഷ്യയും നടപടികള്‍ക്കായി ഫേസ്ബുക്‌നെ സമീപിച്ചു…

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയെന്ന ഉദ്ദേശത്തോടെ ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും നടപടികള്‍ ഉണ്ടായെന്ന് ഫേസ്ബുക്ക്. റഷ്യന്‍ ട്രോള്‍ ഏജന്‍സിയായ ഐ.ആര്‍.എ (ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി) ഉള്‍പ്പടെയുള്ള സംഘങ്ങളുടെ നീക്കങ്ങളെ തടഞ്ഞുവെന്നും ഫേസ്ബുക്ക് അറിയിച്ചു. ഐഡന്റിറ്റിയും സ്ഥലവും ഫലപ്രദമായി മറച്ചുവെച്ചുകൊണ്ടാണ് അവര്‍ ഇടപെട്ടതെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സുരക്ഷ നയത്തിന്റെ തലവന്‍ നഥാനിയേല്‍ ഗ്ലീച്ചര്‍ പറഞ്ഞു. 50 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും 246,000 ഫോളോവേഴ്‌സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിച്ച് നടത്തിയ കാംബയ്നിന്റെ ഭാഗമായി 75,000 പോസ്റ്റുകളാണ് … Read more

ഇരട്ടപെണ്‍കുട്ടികളുടെ ജനനത്തിന് സാക്ഷികളായി ഇരട്ടനേഴ്സുമാര്‍

ജോര്‍ജിയ: യു.എസ് ആശുപത്രിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിച്ച ഇരട്ടക്കുട്ടികളുടെ ജനനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ജോര്‍ജിയയിലെ ഒരു ആശുപത്രിയില്‍ ഇരട്ടപെണ്‍കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചത് 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ആശുപത്രിയില്‍ ജനിച്ച ഇരട്ടകളായ നേഴ്സുമാരാണ്. ജോര്‍ജിയയിലെ പീഡ്‌മോണ്ട് ഏദെന്‍സ് റീജിണല്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ നേഴ്സുമാരായ ടോറി ഹൊവാഡ്, താര ഡ്രിങ്ക്വെര്‍ഡ് എന്നിവരാണ് അപൂര്‍വമായ ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വ്യാഴാച്ചയാണ് റിബെക്ക എന്ന യുവതി എമ്മ, … Read more

തുര്‍ക്കിയില്‍ ആണവായുധങ്ങളുടെ സജ്ജീകരണം സ്ഥിരീകരിച്ച് ട്രംപ്; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവന പുത്തന്‍ വിവാദത്തിന് തിരികൊളുത്തുമ്പോള്‍…

തുര്‍ക്കിയില്‍ ബോംബുകള്‍ അടക്കമുള്ള ആണവായുധങ്ങള്‍ യുഎസ് സജ്ജീകരിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേയാണ് കീഴ്വഴക്കം ലംഘിക്കുന്നതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ളതുമായ പ്രസ്താവനയാണ് അതീവ രഹസ്യ സ്വഭാവമുള്ള വിവരം പുറത്തുവിട്ടതിലൂടെ ട്രംപ് നടത്തിയിരിക്കുന്നത്. തുര്‍ക്കി ഇപ്പോള്‍ സിറിയയില്‍ ആക്രമണം നടത്തി, യുഎസിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ആയുധങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നു. യുഎസ് സേന പിന്‍വാങ്ങിയ സിറിയന്‍ മേഖലയില്‍ റഷ്യന്‍ തുര്‍ക്കി സേനകള്‍ എത്തിയിരുന്നു. തുര്‍ക്കിയില്‍ ബോംബുകള്‍ ഉണ്ട് എന്ന് നേരിട്ട് … Read more

സഭയുടെ ഇംപീച്ച്മെന്റ് അന്വേഷണവുമായി പെന്റഗണ്‍ സഹകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി.

ഇംപീച്ച്‌മെന്റ് അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി. എന്നാല്‍ താന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഉക്രൈനിന് യുഎസ് നേരത്തെ പ്രഖ്യാപിച്ച സൈനിക സഹായം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ബന്ധപ്പെട്ട അന്വേഷണ സമിതിക്കു മുന്‍പില്‍ ഹാജരാക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ‘കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്യും’ എന്നാണ് പ്രതിരോധ സെക്രട്ടറി എസ്പര്‍ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. അന്വേഷണ സമിതി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുവാനുള്ള സമയപരിധി … Read more

ട്രംപിനെ ഇംപീച്ച് ചെയ്ത് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാരുടെ അഭിപ്രായം; ഫോക്‌സ് ന്യൂസ് സര്‍വേ റിപ്പോര്‍ട്ട്…

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്ത് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാര്‍ക്ക് അഭിപ്രായമുള്ളതായി സര്‍വേ റിപ്പോര്‍ട്ട്. ഫോക്സ് ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെയാണ് യുഎസിലെ പ്രമുഖ ചാനലായ ഫോക്സ് ന്യൂസ് അഭിപ്രായ സര്‍വേ നടത്തിയത്. ട്രംപിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ ജൂലായിലേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുകയും പുറത്താക്കുകയും വേണോ എന്ന … Read more

ട്രംപിനെതിരെ പരസ്യമായി ശബ്ദമുയർത്തി വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ…

യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്. തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് … Read more

ട്രംപ് ഭരണകൂടം ഇംപീച്ച്മെന്റ് അന്വേഷണവുമായി സഹകരിക്കുന്നില്ല: വൈറ്റ് ഹൗസ്; അമേരിക്ക മറ്റൊരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ദി ഗാർഡിയൻ…

ഡെമോക്രാറ്റുകൾ മുന്നോട്ടു വയ്ക്കുന്ന “നിയമവിരുദ്ധമായ” ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് ട്രംപ് ഭരണകൂടം സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് ജനപ്രതിനിധിസഭയെ അറിയിച്ചു. ‘നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ല, ന്യായത്തിന്‍റെ കണികപോലുമില്ല, പ്രാഥമികമായ നടപടികള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ല’ എന്നാണ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കൾക്ക് അയച്ച കത്തിൽ ട്രംപിന്റെ അഭിഭാഷകൻ പാറ്റ് സിപോളോൺ വ്യക്തമാക്കിയത്. അതേസമയം, പുതിയ നീക്കത്തോടെ അമേരിക്ക മറ്റൊരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉക്രെയ്ൻ ആരോപണവുമായി ബന്ധപ്പെട്ട ഒരു … Read more

അമേരിക്കന്‍ പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദം കോടതി തള്ളി….

പദവിയിലിരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തള്ളി ഫെഡറല്‍ കോടതി. ട്രംപിന്റെ 8 വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിന് അധികാരം നല്‍കിക്കൊണ്ട് വിധി പുറപ്പെടുവിച്ചാണ് ട്രംപിന്റെ അവകാശവാദത്തെ ഫെഡറല്‍ ജഡ്ജ് വിക്ടര്‍ മാരെറോ തള്ളിക്കളഞ്ഞത്. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി ജഡ്ജ് വിക്ടര്‍ മാരെറോയുടെവിധിക്കെതിരെ അപ്പീല്‍ നല്കുമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു. ട്രംപിന്റെ വാദം രാജ്യത്തെ സര്‍ക്കാരിന്റെ ഘടനയെ വെല്ലുവിളിക്കുന്നതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് … Read more

കുടിയേറ്റ നിയമത്തില്‍ വീണ്ടും മാറ്റം; യു.എസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് തിരിച്ചടി

വാഷിംഗ്ടണ്‍ : കുടിയേറ്റ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി യു.എസ്. കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് ബാധ്യത ആകാതിരിക്കാനുള്ള നടപടിയാണ് ഇതെന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പുതിയ നിയമം അനുസരിച്ച് കുടിയേറ്റക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമെന്നും, മെഡിക്കല്‍ ചെലവ് താങ്ങാന്‍ കഴിയുമെന്നും തളിയിച്ചാല്‍ മാത്രമേ വിസ അനുവധിക്കുള്ളൂ. നവംബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഈ നിയമം ബന്ധുക്കളെ കൊണ്ടുവരാനായി യുഎസ്സില്‍ താമസിക്കുന്നവര്‍ സംഘടിപ്പിക്കുന്ന വിസകളെയാണ് ബാധിക്കുക. ഏതാണ്ട് 23,000 ഇന്ത്യാക്കാരെ ഈ പുതിയ ചട്ടം … Read more

അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതി വാതകം; കരാര്‍ ഒപ്പിട്ടു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതി വാതകം എത്തിക്കാനുള്ള കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രകൃതി വാതക കമ്പനിയായ ടെല്ലുറിയനും ഇന്ത്യയുടെ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും (പിഎല്‍എല്‍) ആണ് കരാര്‍ ഒപ്പുവച്ചത്. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് ഇറക്കുക. മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടതെന്ന് ടെല്ലുറിയന്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുന്ന കമ്പനിയാണ് പെട്രോനെറ്റ്. ശനിയാഴ്ച മോദിയുടെ കൂടിക്കാഴ്ചകള്‍ പ്രധാനമായും ഊര്‍ജമേഖലയിലെ പ്രമുഖരുമായിട്ടായിരുന്നു. റഷ്യയില്‍ … Read more