ട്രംപിനെതിരെയുള്ള ഇംപീച്‌മെന്റ് നടപടി ശക്തമായേക്കുമെന്ന് സൂചന; യൂറോപ്പ്യന്‍ യൂണിയനും യുഎസ് പ്രസിഡന്റിനെതിരെ മൊഴി നല്‍കി

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുള്ള ഇംപീച്‌മെന്റ് അന്വേഷണത്തില്‍ സാക്ഷിമൊഴികള്‍ വീണ്ടും പ്രസിഡന്റിന് പ്രതികൂലം. ഒരിക്കലും പ്രതീക്ഷികാത്ത യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നാണ് ഇത്തവണ ഞെട്ടിക്കുന്ന സാക്ഷിമൊഴി പുറത്തുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോര്‍ഡന്‍ സോണ്ട്‌ലാന്‍ഡ് ആണ് ട്രംപിനെ കുരുക്കുന്ന മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രേഖപ്പെടുത്തിയത്. അതോടെ ട്രംപിനെതിരെ ഇംപീച്‌മെന്റ് നീക്കങ്ങള്‍ കൂടുതല്‍ ശക്തമായി. വൈറ്റ് ഹൌസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തില്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സോണ്ട്‌ലാന്‍ഡ് സംസാരിച്ചത്. അദ്ദേഹത്തിന്റെ മൊഴി വൈറ്റ്‌ഹൌസിനെ … Read more

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; പരസ്യ തെളിവെടുപ്പിന് തയ്യാറെടുത്ത് ചാനലുകള്‍

ട്രംപിനെതിരെ ഇംപീച്‌മെന്റ് നീക്കങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. സാക്ഷിമൊഴികള്‍ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിച്ചു. ഇനി പരസ്യ തെളിവെടുപ്പാണ് നടക്കാന്‍ പോകുന്നത്. അത് ടെലിവിഷന്‍ ചാനലുകള്‍ ലൈവായി പ്രക്ഷേപണം ചെയ്യും. യുഎസ് ചരിത്രത്തില്‍ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസ് പരസ്യ തെളിവെടുപ്പ് നടത്തിയിട്ടുള്ളത്. 2020-ല്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ജോ ബൈഡനും അദ്ദേഹത്തിന്റെ മകന്‍ ഹണ്ടറിനുമെതിരേ കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്. … Read more

ജൂലിയന്‍ അസാഞ്ചെ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്ന് പിതാവിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ജയിലില്‍ വെച്ച് മരിച്ചേക്കുമെന്ന് പിതാവ് ജോണ്‍ ഷിപ്റ്റണ്‍. ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന മകന്‍ അവിടെവെച്ച് മരിച്ചേക്കുമെന്ന് ആശങ്ക തനിക്കുള്ളതായി വെളിപ്പെടുത്തുകയായിരുന്നു ജോണ്‍. യുകെ സര്‍ക്കാരിന് മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുകയെന്നും ജോണ്‍ ഷിപ്റ്റണ്‍ വ്യക്തമാക്കി.ജയിലെത്തി അസാഞ്ചെയെ സന്ദര്‍ശിച്ച ശേഷമാണ് പിതാവ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്ധ ചികില്‍സ അടിയന്തരമായി നല്‍കണമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് യുഎന്‍ വക്താവും വ്യക്തമാക്കിയിരുന്നു. 2010ല്‍ … Read more

രാഷ്ട്രീയക്കാര്‍ വേട്ടയാടുന്നു; ജന്മനാട്ടില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് താമസം മാറാനൊരുങ്ങി ട്രംപ്

ന്യൂയോര്‍ക്ക് : ട്രംപും കുടുംബവും ന്യൂയോര്‍ക്കില്‍ നിന്നും താമസം മാറുന്നു. രാഷ്ട്രീയക്കാരുടെ മോശം സ്വഭാവമാണ് താന്‍ ജന്മനാട്ടില്‍ നിന്നും താമസം മാറാന്‍ കാരണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഞാന്‍ ന്യൂയോര്‍ക്കിനെ വിലമതിക്കുന്നു, ന്യൂയോര്‍ക്കിലെ ജനങ്ങളേയും. പക്ഷെ നിര്‍ഭാഗ്യവശാല്‍, നഗരത്തിനും സംസ്ഥാനത്തിനും ലോക്കല്‍ ടാക്‌സിനുമായി ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും ന്യൂയോര്‍ക്ക് നഗരത്തിലേയും സംസ്ഥാനത്തേയും രാഷ്ട്രീയ നേതാക്കള്‍ എന്നോട് മോശമായാണ് പെരുമാറുന്നത്; ട്രംപ് ട്വിറ്ററില്‍ കുറിച്ചു. താനും കുടുംബവും ഫ്ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്നാണ് ട്രംപ് അറിയിച്ചത്. ന്യൂയോര്‍ക്ക് … Read more

പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ഡെമോക്രറ്റുകള്‍; അംഗീകാരം നല്‍കി യുഎസ് ഹൗസ്

വാഷിംഗ്ട്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് യുഎസ് ഹൗസിന്റെ അംഗീകാരം. ഈ വര്‍ഷം അവസാനത്തോടെ അവസാന നടപടികളിലേക്ക് കടക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള ഡെമോക്രാറ്റുകളുടെ നടപടിയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൗസില്‍ ഹാജരായവരില്‍ 232 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 196 പേര്‍ എതിര്‍ത്തു. ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നടപടികളെ ‘നിയമവിരുദ്ധ’മെന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ് വളരെ രൂക്ഷമായ ഭാഷയിലാണ് പ്രമേയം പാസാക്കിയതിനെതിരെ രംഗത്തുവന്നത്. ‘എല്ലാ ദിവസവും ഡെമോക്രാറ്റുകള്‍ ഇംപീച്ച്‌മെന്റിനായി സമയം കളയുകയാണ്. പ്രസിഡന്റിനെ … Read more

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്വിറ്റര്‍

കാലിഫോര്‍ണിയ: ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നവംബര്‍ 22 മുതല്‍ ട്വിറ്ററിലെ രാഷ്ട്രീയ പരസ്യനിരോധനം പ്രാബല്യത്തില്‍ വരും. യു.കെയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനുമുന്‍പുതന്നെ ട്വിറ്റര്‍ പുതിയ നയം നടപ്പിലാക്കിത്തുടങ്ങും. എന്നാല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. ഇതോടെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഫേസ്ബുക്കിലും സമ്മര്‍ദ്ദം ഏറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയ പ്രചാരണം നടത്തുന്നവര്‍ക്കും അവര്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനുമേല്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കഴിഞ്ഞമാസം ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സന്ദേശങ്ങള്‍ക്ക് … Read more

നിഗൂഢമായ നാസയുടെ ബഹിരാകാശ പേടകം തിരിച്ചെത്തി

വാഷിംഗ്ടണ്‍ ഡി സി: രണ്ടുവര്‍ഷത്തെ ദൗത്യത്തിനുശേഷം യുഎസ് വ്യോമസേനയുടെ നിഗൂഡ ബഹിരാകാശ വിമാനം ഭൂമിയില്‍ തിരിച്ചെത്തി. 2017-ല്‍ സ്പേസ് എക്സ് റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ച് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് യുഎസ് ഫോഴ്‌സ് എക്‌സ് -37 ബി ബഹിരാകാശ വിമാനം നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞുവെന്ന സ്വന്തം റെക്കോര്‍ഡും തിരുത്തിക്കുറിച്ചു കൊണ്ടാണ് പേടകത്തിന്റെ മടങ്ങിവരവ്. ഇതിന്റെ പ്രവര്‍ത്തനങ്ങളെന്തായിരുന്നുവെന്ന് നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 780 ദിവസമാണ് ഈ … Read more

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട വാര്‍ത്ത; വാഷിംഗ്ടണ്‍ പോസ്റ്റിന്റെ തലക്കെട്ട് വിവാദത്തില്‍…

വാഷിംഗ്ടണ്‍: Abu Bakr Al Baghdadi, austere religious scholar at the helm of Islamic State, dies at 48 (കര്‍ക്കശക്കാരനായ മതപണ്ഡിതനും ഐഎസ്‌ഐഎസ് തലവനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി (48) നിര്യാതനായി) എന്നാണ് ഇന്നലെ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകനെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് തയ്യാറാക്കിയ തലക്കെട്ട്. ഭീകരസംഘടനാ തലവനെ മതപണ്ഡിതനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള തലക്കെട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദമായതോടെ വാഷിംഗ്ടണ്‍ പോസ്റ്റ് തലക്കെട്ട് മാറ്റി. Abu Bakr al-Baghdadi, extremist leader of … Read more

കാട്ടു തീ; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ; രണ്ടുലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തു

കാലിഫോര്‍ണിയ: യു എസ് സ്റ്റേറ്റ് കാലിഫോര്‍ണിയയില്‍ കാട്ടു തീ പടരുന്നു. ഞായറാഴ്ച സംസ്ഥാനവ്യാപകമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വടക്ക്, തെക്ക് ഭാഗങ്ങളില്‍ വീടുകള്‍ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി. രണ്ടു ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 50,000 ഏക്കറോളം കത്തി നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പ്രദേശത്തുനിന്നും 180,000 പേരെ ഒഴിപ്പിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള സാന്താ ക്ലാരിറ്റയ്ക്ക് സമീപത്തെ തീ 22 കേടിടങ്ങളിലേക്ക് പടര്‍ന്നുവെന്നും 10,000 പേരെ കൂടി ഒഴിപ്പിക്കേണ്ടി വരുമെന്നും ലോസ് … Read more

കോട്ടയം സ്വദേശി ബോബി എബ്രഹാം അമേരിക്കയില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു…

പ്രവാസി മലയാളി അമേരിക്കയില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോട്ടയം തുണ്ടിയില്‍ ബോബി എബ്രഹാം (45) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് സ്റ്റെര്‍ലിംഗ് ഹൈറ്റ്സില്‍ വച്ചാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചയാള്‍ക്കായി തെരച്ചില്‍ തുടരുന്നതായും ബന്ധുക്കള്‍ക്ക് അറിയിപ്പു ലഭിച്ചു. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.