കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം : ഫേസ്ബുക്കിന് 5 ബില്യണ്‍ യൂറോ പിഴ ചുമത്തി എഫ്.ടി.സി

വാഷിംഗ്ടണ്‍ : അനലിറ്റയ്ക്ക് 50 ദശലക്ഷം ഉപഭോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയില്‍ ഫേസ്ബുക്കിനെതിരെ പിഴ ചുമത്താന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തീരുമാനം. അമേരിക്കയിലെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം കൈമാറി എന്ന പരാതിയെ തുടര്‍ന്ന് 2018-ലാണ് അമേരിക്കന്‍ സ്വതന്ത്ര ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. ഫേസ്ബുക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കംബ്രിഡ്ജ് അനാലിറ്റിക സ്ഥിരീകരിച്ചതോടെ ഫേസ്ബുക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തു … Read more

യാത്ര മദ്ധ്യേ മരണത്തെ മുഖാമുഖം കണ്ട് ഡെല്‍റ്റ വിമാന യാത്രികര്‍

അറ്റ്‌ലാന്റ : മരണത്തെ നേരില്‍ കണ്ട ഭയം വിട്ടുമാറിയിട്ടില്ല ഡെല്‍റ്റ വിമാനയാത്രികര്‍ക്ക്. യാത്ര മദ്ധ്യേ വിമാനത്തിന്റെ എന്‍ജിന്‍ ഭാഗത്തു ഓറഞ്ച് നിറം പ്രക്ത്യക്ഷമായതോടെ തങ്ങളുടെ മരണം ഉറപ്പിച്ച മട്ടിലായിരുന്നു യാത്രക്കാര്‍. ജൂലൈ 8ന് അറ്റ്‌ലാന്റയില്‍ നിന്നും ബാള്‍ട്ടിമോറയിലേക്ക് പോകുകയായിരുന്ന ഡെല്‍റ്റ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഇതുവരെ അമ്പരപ്പ് മാറായിട്ടില്ലാത്തത്. വിമാനത്തിന് എന്‍ജിന്റെ തകരാര്‍ സംഭവിച്ചതോടെ എന്‍ജിനോട് ചേര്‍ന്നുള്ള ലോഹഭാഗത്ത് ഓറഞ്ച് നിറം പ്രത്യക്ഷ്യപെടുകയായിരുന്നു. ഉടന്‍ തന്നെ ക്യാബിന്‍ ഭാഗത്തു നിന്ന് ഒരു വലിയ ശബ്ദവും, പുക ഉയരുന്നതും കൂടി … Read more

2020 ലെ യുഎസ് സെന്‍സസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി.

2020ലെ യുഎസ് സെന്‍സസ് ചോദ്യാവലിയില്‍ പൗരത്വ ചോദ്യം ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ട്രംപ് പിന്മാറി. പകരം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും എണ്ണം കണക്കാക്കുന്നതിനായി സര്‍ക്കാര്‍ രേഖകള്‍ പങ്കിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദ്ദേശിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. അത് നിറത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിനു കാരണമാകുമെന്ന് പൗരാവകാശ സംഘടനകളും സെന്‍സസ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു. ഇതര … Read more

വൈറ്റ് ഹൗസും വെള്ളപ്പൊക്ക ഭീഷണിയില്‍

വാഷിംഗ്ടണ്‍ : യു.എസ് ന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തലസ്ഥാന നഗരമായ വാഷിങ്ടണിലും മഴ ശക്തമായി തുടരുകയാണ്.അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റില്‍ മാധ്യമ പ്രവര്‍ത്തര്‍ക്കായി ഒരുക്കിയിട്ടുള്ള മേഖലയിലാണ് വെള്ളം കയറിത്തുടങ്ങിയിട്ടുള്ളത്. തിങ്കളാഴ്ച മഴ കനത്തതോടെയാണ് തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയത്. വാഷിങ്ടണില്‍ വാഹന, റെയില്‍ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴ ബാധിച്ചു. പോടോമാക് നദി മഴയെതുടര്‍ന്ന് കരകവിഞ്ഞതാണ് വലിയ … Read more

എച്.ഐ.വി യെ ഉന്‍മൂലനം ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ സൗമി മാത്യൂസ്

വാഷിംഗ്ടണ്‍ : വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഒരു മലയാളി സാനിധ്യവും ശ്രദ്ധേയമായി. തൃശ്ശൂര്‍ വെസ്റ്റ് മങ്ങാട് സ്വാദേശിനിയായ ഡോക്ടര്‍ സൗമി മാത്യൂസ് ആണ് ഈ ഗവേഷണത്തിലെ മലയാളി സാനിദ്ധ്യം. യു.എസ് ലെ യൂണിവേഴ്സ്റ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്റെറില്‍ ലോക നിലവാരത്തിലുള്ള ഗവേഷകര്‍ക്കപ്പാണ് സൗമിയ്ക്കും ഇതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത്. എച്.ഐ.വി യെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന പരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടത്. ഈ പരീക്ഷണം 100 ശതമാനം വിജയമാകാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗവേഷക സംഘം. ലേസര്‍ … Read more

ഇറാന്‍-അമേരിക്ക പ്രതിഷേധം ശക്തമാകുന്നു; ട്രംപിന്റെ ഉപരോധം വകവെയ്ക്കാതെ യുറേനിയം സമ്പൂഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് ഹസന്‍ റുഹാനി…

ദിവസങ്ങള്‍ കഴിയുംതോറും അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാവുകയാണ്. 2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇറാന്‍. നേരത്തെ അമേരിക്കയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 3.67 ശതമാനം യുറേനിയമേ സമ്പുഷ്ടീകരിക്കൂ എന്ന് ഇറാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ആ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയും, ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ 5 ശതമാനത്തില്‍ കൂടുതലായി യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് ഇറാന്‍. തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് … Read more

സൗത്ത് കാലിഫോര്‍ണിയയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി…

അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയയില്‍ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വ്യാഴാഴ്ച വെളുപ്പിനെയായിരുന്നു ഭൂകമ്പം. ലോസ് ഏഞ്ചല്‍സില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായുള്ള ചെറു പട്ടണമായ റിഡ്ജ്ക്രസ്റ്റിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങള്‍ ലാസ് വേഗാസിലും ലോസ് ഏഞ്ചല്‍സിലും അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1994-ല്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇത്തരമൊരു … Read more

യു.എസില്‍ മലയാളി യുവതി മുങ്ങിമരിച്ചു

ഒക്ലഹോമ : യു.എസിലെ ടെക്‌സാസ് സ്റ്റേറ്റില്‍ ഡാളസില്‍ താമസിക്കുന്ന മലയാളി യുവതി ജെസ്ലിന്‍ ജോസ് മുങ്ങിമരിച്ചു. കൂട്ടുകാരിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ജെസ്ലിനെ മരണം കവര്‍ന്നെടുത്ത് . ടര്‍ണര്‍ഫോള്‍സില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്ത് കൂട്ടുകാരികള്‍ക്കൊപ്പം നീന്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്തിയത്. ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരെ രക്ഷിക്കാനായെങ്കിലും ജെസ്ലിന്‍ ജോസ് അടിയൊഴുക്കില്‍ പെടുകയായിരുന്നു. പ്രധാന പൂള്‍ അടച്ച ശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം … Read more

നാറ്റോ സഖ്യ രാഷ്ട്രങ്ങളുടേതിന് സമാനമായ സ്ഥാനം ഇന്ത്യക്ക് നല്‍കുന്ന ബില്ല് യുഎസ് സെനറ്റ് പാസ്സാക്കി…

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികളുടേതിന് സമാനമായ സ്ഥാനം നല്‍കുന്നതിനുള്ള നിയമ വ്യവസ്ഥ യുഎസ് സെനറ്റ് പാസ്സാക്കി. ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. സെനറ്റ് ഇന്ത്യ കോക്കസ് കോ ചെയറായ ജോണ്‍ കോര്‍ണിന്‍ ആണ് 2020 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (NDAA) എന്ന ഈ ബില്ല് സെനറ്റില്‍ അവതരിപ്പിച്ചത്. ഈ നിയമവ്യവസ്ഥയ്ക്കായുള്ള നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച യുഎസ് സെനറ്റ് പാസ്സാക്കിയിരുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ്-ഇന്ത്യ … Read more

ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് യു.എസ് ക്വിസ് ഷോയില്‍ 100,000 ഡോളര്‍ സമ്മാനം

ന്യൂയോര്‍ക്ക്: യു.എസിലെ പ്രശസ്ത ക്വിസ് ഷോയായ ജിയോപാര്‍ഡി മല്‍സരത്തില്‍ ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥി എ.വി ഗുപ്ത ജേതാവായി. ഒരുലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള ഈ മല്‍സരം യു.എസില്‍ ഏറ്റവുമധികം പേര്‍ കാണുന്ന മല്‍സരമാണ്. മല്‍സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ഗുപ്ത പരാജയപ്പെടുത്തിയിരുന്നു. യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം നേടി മുന്‍പും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ധ്രുവ് ഗൗര്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥി ലക്ഷം രൂപ സമ്മാനം നേടിയിരുന്നു. ഈവര്‍ഷം ജിയോഗ്രഫി മല്‍സരത്തില്‍ വിജയിച്ച … Read more