യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റുമെന്ന് ധനമന്ത്രി

ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി(ഇ ബി എ)യുടെ ആസ്ഥാനം ലണ്ടനില്‍ നിന്ന് ഡബ്ലിനിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനാന്‍. ബാങ്കുകളുടെ സത്യസന്ധത, കാര്യപ്രാപ്തി, പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്നത് യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയായിരുന്നു. ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കില്‍ 160 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ബ്രക്‌സിറ്റിന് ശേഷം ലണ്ടനില്‍ നിന്ന് ബാങ്കിങ് അതോറിറ്റിയുടെ ആസ്ഥാനം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവരും. അതിനാല്‍ തന്നെ യൂണിയനിലെ മറ്റ് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തേക്ക് ഇ ബി എ … Read more

ഗര്‍ഭച്ഛിത്ര ബില്ലിനെ അനുകൂലിക്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

അപകടകരമായ സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിത്രം നടത്താന്‍ അനുവദിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരായ ഷെയ്ന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത്, ജൂനിയര്‍ മിനിസ്റ്റര്‍ ജോണ്‍ ഹല്ലിഗണ്‍ എന്നിവരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. അതേസമയം ബില്ലിനെ എതിര്‍ത്ത് എന്റാ കെനിയും രംഗത്തെത്തി. ബില്ലില്‍ മന്ത്രിമാരെല്ലാം ഒരേ അഭിപ്രായത്തിലെത്തണമെന്നാണ് അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര ടി ഡിമാരായ കെവിന്‍ ബോക്‌സര്‍, ഷോണ്‍ കാനി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ … Read more

ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമ്പയിന്റെ ഭാഗമായാണ് പോലീസിന്റെ ഈ നടപടി. ഔദ്യോഗിക രോഖകളില്ലാതെ ഓടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ക്യാമ്പയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡബ്ലിന്‍ മെട്രോപോളിറ്റന്‍ റീജിയണില്‍ നടന്ന പരിശോധനയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ട്രാഫിക് വിഭാഗമാണ് പരിശോധന നടത്തിയത്. സമ്മര്‍ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് ട്രാഫിക് വിഭാഗം നടത്തുന്നത്. ടാക്‌സ് അടക്കാത്തതും ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നതോ … Read more

തൊഴില്‍ അവസരങ്ങള്‍ നിരവധി, ബിരുദധാരികള്‍ക്ക് വെല്ലുവിളിയാകുന്നത് ആശയവിനമയ ശേഷി

ബിരുദധാരികള്‍ക്ക് രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ആശയവിനിമയത്തിനുള്ള കഴിവ് ഇല്ലാത്തതാണ് ഇവര്‍ക്ക് ഈ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശയവിനമയ ശേഷിയുള്‍പ്പെടെയുള്ള കഴിവുകളുള്ളവര്‍ക്ക് വേണ്ടി വലിയ മത്സരമാണ് റിക്രൂട്ടിങ് കമ്പനികള്‍ നടത്തുന്നത്. ഗ്രാഡ് അയര്‍ലന്റ് ഗ്രാജുയേറ്റ് സാലറി ആന്റ് റിക്രൂട്ട്‌മെന്റ് ട്രന്റ്‌സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അവസരങ്ങള്‍ നിരവധിയുണ്ടായിട്ടും ബിരുദധാരികള്‍ക്ക് ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നിയമിച്ചതിനെക്കാള്‍ 25% അധികം ബിരുദധാരികളെയാണ് ഈ വര്‍ഷം റിക്രൂട്ടിങ് … Read more

കോര്‍ക്കില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം 1000% വര്‍ധിച്ചു

കോര്‍ക്കില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണത്തില്‍ എക്കാലത്തെയും വലിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 1000 ശതമാനത്തിന്റെ വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2011 ല്‍ 38 പേരാണ് തെരുവില്‍ ഉറങ്ങിയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം 345 പേരാണ് തെരുവില്‍ ഉറങ്ങിയിരിക്കുന്നത്. കോര്‍ക്ക് സൈമണ്‍ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. 1300 ഭവന രഹിതര്‍ക്കാണ് ചാരിറ്റി കഴിഞ്ഞ വര്‍ഷം അഭയം നല്‍കിയിരുന്നത്. തങ്ങളുടെ സേവനത്തിന്റെ ആവശ്യം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ചാരിറ്റി അധികൃതര്‍ പറഞ്ഞു. ചാരിറ്റിയുടെ എമര്‍ജന്‍സി ഷെല്‍റ്ററില്‍ ഉള്‍ക്കൊള്ളാന്‍ … Read more

ഡബ്ലിന്‍ നഗരത്തില്‍ ഒരു വീട് വാങ്ങാന്‍ വേണ്ടത് ശരാശരി 314,311 യൂറോ

ഡബ്ലിന്‍ നഗരത്തില്‍ ഒരു വീട് സ്വന്തമാക്കണമെങ്കില്‍ ശരാശരി 314,311 യൂറോ വേണമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വീടിന്റെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഡബ്ലിനില്‍ വീടുകള്‍ക്ക് ചെറിയ രീതിയിലാണ്  വില വര്‍ധനവ് ഉണ്ടാകുന്നതെങ്കില്‍ രാജ്യത്തിന്റെ മറ്റ് നഗരങ്ങളില്‍ വീട് വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വീടിന്റെ വിലയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ശരാശരി 10.2 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഡബ്ലിനില്‍ 1.1 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഡബ്ലിന് പുറത്ത് വീട് വിലയില്‍ ചെറിയ … Read more

അപ്പാര്‍ട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ നിന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പിന്മാറിയെന്നാരോപണം

ലോങ്‌ബോട്ട് ക്വായി അപ്പാര്‍ട്ട്‌മെന്റ് അറ്റകുറ്റപ്പണി നടത്താന്‍ സഹായിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പിന്മാറിയെന്ന് ആരോപണം. സുരക്ഷാ സൗകര്യകള്‍ ഏര്‍പ്പെടുത്താതെയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിരുന്നത്. അതിനാല്‍ തന്നെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറി താമസിക്കേണ്ടിവരുമെന്നാണ് താമസക്കാര്‍ക്ക് ലഭിച്ച വിവരം. അറ്റകുറ്റപ്പണികള്‍ പ്രാദേശിക അതോറിറ്റിയും മാനേജ്‌മെന്റ് കമ്പനിയും ചേര്‍ന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 2.5 മില്യണ്‍ യൂറോയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ചിലവ് പ്രതീക്ഷിച്ചിരുന്നത്. ഇത് രണ്ട് പേരും ചേര്‍ന്നെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത്രയും ചിലവ് വരില്ലെന്നാണ് അന്വേഷണത്തില്‍ … Read more

ഭരണഘടനാ വിരുദ്ധമായതിനാല്‍ ഗര്‍ഭച്ഛിത്ര ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി

ഗര്‍ഭച്ഛിത്ര ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ്. സഭ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപകടകരമായ സാഹചര്യങ്ങളിള്‍ ഗര്‍ഭച്ഛിത്രം അനുവദിക്കണമെന്ന ബില്‍ സഭ തള്ളുന്നതിന് മുമ്പ് സഭയില്‍ ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം അടുത്ത ആഴ്ച സഭ പരിഗണിക്കുമ്പോള്‍ സ്വതന്ത്ര വോട്ടിന് അനുവാദം നല്‍കണമെന്ന് സഭയിലെ ചില സ്വതന്ത്ര അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിലനില്‍ക്കുന്ന കേസുകള്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ … Read more

അയര്‍ലണ്ട് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 900 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധന

അയര്‍ലണ്ട് വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അപേക്ഷകരുടെ എണ്ണത്തില്‍ 900 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കൂകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചതും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വവുമാണ് അയര്‍ലണ്ടിലേക്ക് കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി പറയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നഷ്ടപ്പെടുന്നതോടെ ഇതുവരെ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളവരാണ് ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്ന ബ്രീട്ടീഷ് പൗരന്മാരില്‍ ഭൂരിഭാഗം പേരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ … Read more

ഇന്‍ഷുറന്‍സ് വര്‍ധനയ്‌ക്കെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് 70 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്

വ്യാജ കണക്കുകളുടെ പിന്‍ബലത്തിലാണ് ഇന്‍ഷുറന്‍സ് പ്രീമിയം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുതൊരോപിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സിനെതിരെ നടത്തിയ കാര്‍ റാലിയില്‍ പങ്കെടുത്തത് 70 ഓളം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. 6000 ല്‍ അധികം കാറുകളിലായി 15000 ല്‍ അധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. ജൂലൈ രണ്ടിന് രണ്ട് മണിയോടെയാണ് റാലി ആരംഭിച്ചത്. കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വലിയ വര്‍ധന ചെറുകിട ബിസിനസുകാരെയും യുവാക്കളെയുമായിരുന്നു കൂടുതലായും ബാധിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 60 ശതമാനത്തോളം വര്‍ധനയാണ് … Read more