അയർലണ്ടിൽ വൈദുതി, ഗ്യാസ് ചെലവ് കുറയ്ക്കാൻ സർക്കാർ ധനസഹായം ഈ ബജറ്റിൽ

അയര്‍ലണ്ടിലെ വീടുകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും എനര്‍ജി ചെലവിനായി സഹായം നല്‍കുന്ന പദ്ധതി ഈ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ ഊര്‍ജ്ജവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും, തണുപ്പുകാലത്ത് രാജ്യത്തെ നിരവധിയാളുകള്‍ക്ക് ഊര്‍ജ്ജം സംബന്ധിച്ച ചെലവിനായി സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്നും വരദ്കര്‍ വ്യക്തമാക്കി. അതേസമയം ഇതിന് പുറമെ വീടുകളുടെ അറ്റകുറ്റപ്പണി, സോളാര്‍ പാനല്‍ ഘടിപ്പിക്കല്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഈ ബജറ്റില്‍ ഫണ്ട് വകയിരുത്തിയേക്കും. സോളാര്‍ വഴി ഊര്‍ജ്ജം ശേഖരിക്കുന്നതിനുള്ള ചെലവ് വളരെ കുറവാണെന്നതിനാലാണ് ഇത്. വൈദ്യുതി, ഗ്യാസ് എന്നിവയുടെ … Read more

ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് ഒഐസിസി/ഐഒസി അയർലണ്ട്

ഡബ്ലിന്‍: മുന്‍ കേരളാ മുഖ്യമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒഐസിസി/ഐഒസി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി. സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്, സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും, കാണാത്ത ജനവും ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ … Read more

ട്വിറ്ററിന്റെ വമ്പിനെ മുട്ടുകുത്തിക്കുമോ ത്രെഡ്സ്? മെറ്റയുടെ പുതിയ ആപ്പിന്റെ പ്രവർത്തനം എങ്ങനെ?

അനവധി വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് എത്തി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉടമകളായ മെറ്റാ ആണ് ട്വിറ്ററിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് (Threads) അവതരിപ്പിച്ചിരിക്കുന്നത്. എത്തിയയുടന്‍ ഹിറ്റായ ത്രെഡ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം വൈകാതെ തന്നെ 100 മില്യണ്‍ കടക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് … Read more

വിദേശപഠനമാണോ സ്വപ്നം? ഇനി ഹോളിലാൻഡർ ഉണ്ടല്ലോ…!

വിദേശരാജ്യങ്ങളില്‍ പഠനം സ്വപ്‌നം കാണുന്നവരുടെ കൈപിടിക്കാന്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ Hollilander. കോഴ്‌സുകള്‍, കോളജുകള്‍ എന്നിവ തെരഞ്ഞെടുക്കുന്നത് മുതല്‍ ലോണ്‍, വിസ, സ്‌കോളര്‍ഷിപ്പ് എന്നിവയിലെല്ലാം Hoillilander നിങ്ങളെ സഹായിക്കും. കൂടുതല്‍ വിവരങ്ങളറിയാം: അയര്‍ലണ്ടിലെ യൂണിവേഴ്‌സ്റ്റികളിലാണ് പഠനമെങ്കില്‍ കുറഞ്ഞ ട്യൂഷന്‍ ഫീ, 3000 യൂറോ വരെയുളള സ്‌കോളര്‍ഷിപ്പ്, പഠനശേഷവും രണ്ട് വര്‍ഷം വരെ അയര്‍ലണ്ടില്‍ താമസിക്കുക എന്നിവയ്ക്കും അവസരങ്ങളുണ്ട്. Hollilander-ന്റെ പ്രത്യേകതകള്‍: Hollilander നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഏതാനും യൂണിവേഴ്‌സിറ്റികളുടെയും, കോളജുകളുടെയും അവയിലെ പ്രധാന കോഴ്‌സുകളുടെയും പട്ടിക ചുവടെ: ● … Read more

ഡബ്ലിനിൽ വഴിയിൽ കിടന്ന് പണം കിട്ടി; ഉടമകൾ ബന്ധപ്പെടണമെന്ന് ഗാർഡ

ഡബ്ലിനിലെ Ballymun പ്രദേശത്ത് നിന്നും വഴിയില്‍ കിടന്ന് കുറച്ച് പണം നഷ്ടപ്പെട്ടത് കണ്ടുകിട്ടിയതായി ഗാര്‍ഡ. പ്രദേശത്തെ കടകള്‍ക്ക് സമീപത്ത് നിന്നുമാണ് പണം ലഭിച്ചത്. ഇതിന്റ ഉടമകള്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. നമ്പര്‍: Gardai Thurles (0504) 25100

Iceland Ireland-ൽ നിന്നും മാർച്ച് 3-ന് മുതൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച ഇറച്ചിയും പാലും വാങ്ങരുതെന്ന് FSAI; തിരിച്ചെടുക്കാൻ നിർദ്ദേശം

മൃഗങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇറക്കുമതി ചെയ്ത ഇറച്ചിയും പാലും ഉൾപ്പെടെ ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ Iceland Ireland-ന് നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). 2023 മാര്‍ച്ച് 3 മുതല്‍ ഇറക്കുമതി ചെയ്യപ്പെട്ട ഈ ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും, വിപണിയില്‍ നിന്നും തിരിച്ചെടുക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Iceland Ireland-ന്റെ പേരില്‍ വില്‍പ്പന നടത്തുന്ന Metron Limited-നോടും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 3-ന് ശേഷം ഇറക്കുമതി ചെയ്ത ഈ ഉല്‍പ്പന്നങ്ങള്‍ … Read more

അയർലണ്ടിൽ പെൻഷൻകാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കാംപെയിൻ

അയര്‍ലണ്ടില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടുള്ള നിക്ഷേപതട്ടിപ്പ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 55 വയസിന് മേല്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ട് 20,000 യൂറോ മുതലുള്ള നിക്ഷേപ തട്ടിപ്പാണ് നടക്കുന്നതെന്ന് Banking and Payments Federation Ireland (BPFI) മുന്നറിയിപ്പ് നല്‍കുന്നു. BPFI-യുടെ തട്ടിപ്പ് ബോധവല്‍ക്കരണ കാംപെയിനായ FraudSMART വഴിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളായി 55 വയസിന് മേല്‍ പ്രായമുള്ള പെന്‍ഷന്‍കാരെയോ, വിരമിക്കാന്‍ പോകുന്നവരെയോ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് ഇത്തരക്കാരുടെ കയ്യില്‍ നീക്കിയിരിപ്പ് പണം ഉണ്ടാകുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് തട്ടിപ്പുകാര്‍ ഇവരെ … Read more

അയർലണ്ടിൽ ഭവനപ്രതിസന്ധി പരിഹരിക്കാൻ ഓരോ വർഷവും നിർമ്മിക്കേണ്ടത് 50,000 വീടുകൾ

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിപരിക്കാന്‍ വര്‍ഷം തോറും 50,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സമ്മതിച്ച് വ്യവസായ മന്ത്രി Simon Coveney. പ്രതിസന്ധി പരിഹരിക്കാനായി social housing, affordable housing, affordable rental, cost rental, supported rental accommodation, private housing എന്നിവ ഒത്തുചേര്‍ന്നുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന Leaders’ Questions പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി വര്‍ഷം 40,000 മുതല്‍ 50,000 വരെ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്നാണ് Coveney പറഞ്ഞത്. ഇതില്‍ 10,000-ല്‍ … Read more

Select Asia-യുടെ പുതിയ  സൂപ്പർ മാർക്കറ്റ് ബ്ലാഞ്ചാർഡ്‌ടൗണിലും; ഒരുക്കിയിരിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരം

ഏഷ്യക്കാരുടെ പ്രിയപ്പെട്ട നിത്യോപയോഗ സാധനങ്ങളുമായി SelectAsia -യുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് ബ്ലാഞ്ചാർഡ്‌ടൗണിലും പ്രവര്‍ത്തനമാരംഭിക്കുന്നു. ബ്ലാഞ്ചാർഡ്‌ടൗണിലെ Littlepace Shopping Centre -ൽ നാളെ ( ബുധൻ, 5 ഏപ്രിൽ 2023 ) രാവിലെ 10:00 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകം പരിഗണിച്ച് വീടുകളിലെ നിത്യോപയോഗ സാധനങ്ങളുടെ വന്‍ ശേഖരമാണ് SelectAsia ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ് .

അയർലൻഡിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവ് വധുവിനെ തേടുന്നു

വധുവിനെ ആവശ്യമുണ്ട്. അയർലണ്ടിൽ പഠിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന റോമൻ കത്തോലിക്ക് യുവാവിന് (29 വയസ്സ്, Fair and slim ) ഇവിടെ പഠിച്ച അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചു കൊള്ളുന്നു .( ഇതേ മേഖലയിൽ ജോലി ഉള്ളവർക്ക് മുൻഗണന)contact email. ID – enquiry19631219@yahoo.com . telephone- 0899411670.