അനേകർക്ക് അനുഗ്രഹമായി ക്ലോൺമൽ നോമ്പുകാല ധ്യാനം

നോമ്പുകാല ഒരുക്കത്തോടനുബന്ധിച്ച് അയർലണ്ട് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ക്ളോൺമേലിൽ(Co.Tipperary) വച്ചു മാർച്ച് 13 തിങ്കളാഴ്ച നടത്തപ്പെട്ട നോമ്പുകാല ധ്യാനം അനേകർക്ക് അനുഗ്രഹമായി. അട്ടപ്പാടി റൂഹാമൗണ്ട് പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി ആശ്രമത്തിൽ നിന്നും എത്തിയ ബഹു.സാംസൺ ക്രിസ്റ്റി അച്ചനാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ബഹു.സാംസൺ അച്ചനോടൊപ്പം ബഹു. പോൾ തെട്ടയിൽ, ബഹു.ഷോജി വർഗീസ് പുത്തൻപുരയ്ക്കൽ എന്നീ വൈദികരും ശുശ്രൂഷകളിൽ പങ്കുചേർന്നു. ക്ളോൺമേലിനു പുറമേ വാട്ടർഫോർഡ്, ലിമറിക്ക്,കോർക്ക് തുടങ്ങിയ കൗണ്ടികളിൽ നിന്നും അനേകം മലയാളി കുടുംബങ്ങൾ … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു

ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിൽ 2023 -2025  വർഷത്തേക്കുള്ള ഭരണസമിതി ചാർജെടുത്തു. കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും ,സെക്രട്ടറി ആയി സിബി ജോണിയും ,പി .ആർ.ഒ ആയി സുബിൻ മാത്യൂസും ,21 പാരിഷ് കൗൺസിൽ അംഗങ്ങളും ആണ് ചാർജ്ജെടുത്തത്. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ചാപ്ലയിൻ ഫാ.പ്രിൻസ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തിൽ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു . ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ … Read more

ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്നു

സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്റർ ആഘോഷിക്കുന്നു. മാർച്ച് 19 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ച് ഇടവകയുടെ മദ്ധ്യസ്ഥനും കുടുംബങ്ങളുടെ കാവൽപിതാവും സാര്‍വത്രിക സഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഏറ്റവും ഭക്തിയോടെ ആഘോഷിക്കുകയാണ് . തിരുനാളിനൊരുക്കമായി വ്യാഴം, വെള്ളി, ശനി( മാർച്ച്‌ 16,17,18) ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് വി കുർബാനയും വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. … Read more

നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദീകൻ എത്തിച്ചേർന്നു

അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിക്കുവാൻ തലശേരി അതിരൂപതാംഗമായ ഫാ. ആന്റണി (ബാബു) പരതേപതിക്കൽ എത്തിച്ചേർന്നു. ഡബ്ലിനിൽ എത്തിയ ഫാ. ആന്റണിയെ സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ജനറൽ റവ. ഡോ. ക്ലെമന്റ് പാടത്തിപ്പറമ്പിലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയും അത്മായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. കാസർഗോഡ് തയ്യേനി സ്വദേശിയായ ഫാ. ആന്റണി (ബാബു) തലശേരി അതിരൂപതയിലെ ഉദയഗിരി, പനത്തടി, ആദംപാറ, ഉദയപുരം, … Read more

നോമ്പുകാല ഒരുക്ക ധ്യാനം മാർച്ച് 13 ന് ക്ലോൺമലിൽ

നോമ്പുകാലത്തോടനുബന്ധിച്ച് ഫാദർ സാംസൺ ക്രിസ്ടി നയിക്കുന്ന ഏകദിന ധ്യാനം മാർച്ച് 13 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ക്ലോണ്‍മല്‍ Church of Resurrection ൽ വച്ചു നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്Contact :Norbert: 087 948 5749Jeo : 089 253 2466

അയർലൻഡിലെ പുതിയ Apostolic Nuncio ആയി ആർച്ച് ബിഷപ്പ് Luis Mariano Montemayor നെ നിയമിച്ച് മാർപാപ്പ

മാര്‍പാപ്പയുടെ അയര്‍ലന്‍ഡിലെ നയതന്ത്ര പ്രതിനിധി പദവിയായ Apostolic Nuncio ആയി ആര്‍ച്ച്ബിഷപ്പ് Luis Mariano Montem നെ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആര്‍ച്ച്ബിഷപ്പ് Jude Thaddeus Okolo യുടെ പിന്‍ഗാമിയായാണ് Luis Mariano Montem ഈ സ്ഥാനത്തേക്കെത്തുന്നത്. നിലവില്‍ പ്രാഗിലെ Apostolic Nuncio ആയി സേവനമനുഷ്ഠിക്കുകയാണ് Jude Thaddeus Okolo. കൊളംബിയ, കോംഗോ എന്നീ രാജ്യങ്ങളിലെ‍ Apostolic Nuncio സ്ഥാനം വഹിച്ചിരുന്നയാളാണ് Luis Mariano Montem. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ 1956 ലായിരുന്നു അദ്ദേഹം ജനിച്ചത്. Luis … Read more

അയർലണ്ട് സീറോ മലബാർ സഭക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബാന സെൻ്റർ

അയർലണ്ടിൽ സീറോ മലബാർ  സഭക്ക് പുതിയ കുർബാന സെൻ്റർ ബല്ലിനസ്ലോയിൽ ( ക്ലോൺഫേർട് രൂപത, ഗാൽവേ) ആരംഭിച്ചു.  സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു  കീഴിൽ അയർലണ്ട് സീറോ മലബാർ  നാഷണൽ  കോർഡിനേഷണൻ്റെ നിർദ്ദേശങ്ങളനുസരിച്ചു ഗോൾവേ റീജിയൻ്റെ കീഴിൽ ബാല്ലീനസ്ലോ സെൻ്റ് മേരീസ് സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി  രൂപീകരിച്ചു. ക്ലോൺഫേർട്ട് ബിഷപ്പ് മൈക്കിൾ ഡഗ്നാൻ്റെ  ആശിർവാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളും 3.30 നു വി. … Read more

ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ കുരിശിന്റെ വഴിയും കുർബാനയും എല്ലാ വെള്ളിയാഴ്ചയും !

കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്രയിലെ രക്ഷാകരസംഭവങ്ങളെ ഓര്‍ത്ത് ധ്യാനിക്കുവാൻ  സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്റർ  ഗാർഡിയൻ ഏഞ്ചൽ  ചർച്ചിൽ 24 വെള്ളിയാഴ്ച മുതൽ  വലിയ നോമ്പ് കാലത്തെ എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും നടത്തുന്നു. കുരിശിന്‍റെ വഴിയില്‍ ഹൃദയം നല്‍കി മുന്നോട്ടു നീങ്ങുമ്പോള്‍ ക്രൂശിതന്‍റെ മായാത്ത മുദ്ര നമ്മില്‍ പതിയും.മനുഷ്യജീവിതങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും സമീപനരീതികളുടെയും ഭാഗമാകുമ്പോള്‍ ജീവിതത്തിന് പുതിയ ദിശാബോധവും ദര്‍ശനങ്ങളും കൈവരുന്ന വിശുദ്ധ ചടങ്ങുകളിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹങ്ങൾ … Read more

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു.  ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും, 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു.  ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 ന് ; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് കടക്കുന്നു

സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 20 ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളിൻ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു .