ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച

ഡബ്‌ളിന്‍ ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 23 പുതുഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ കുര്‍ബാനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവന്‍കാലായില്‍ MCBS എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനമദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് O’carm തിരുന്നാള്‍ സന്ദേശം നല്‍കും. കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള … Read more

ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു….

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങള്‍ കേരളീയ തനിമയില്‍ വിഷു ദിനത്തില്‍ തന്നെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബി.എം.എച്ച്.സി കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ് ആലപിച്ച ഭക്തി ഗാനത്തോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഡോ.അജയകുമാര്‍ വിഷു സന്ദേശം നല്കി. പിന്നീട് വിഷുക്കൈനീട്ടം ഏവര്‍ക്കും വിതരണം ചെയ്തു. തുടര്‍ന്ന് നടത്തിയ സദ്യ ദൈവത്തിന്റെ സ്വന്തം നാടിനെ വിളിച്ചോര്‍മ്മിപ്പിക്കും വിധമായിരുന്നു. ശ്രീ.അങ്കിത് നന്ദി അര്‍പ്പിച്ചതോടെ പരിപാടികള്‍ക്ക് സമാപനമായി.

ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം: ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

മെല്‍ബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്റര്‍. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവര്‍ത്തനമാണ്. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മള്‍ കര്‍ത്താവിനോട് കൂടെ ആയിരിക്കുമ്പോഴാണ് അവിടുത്തെ ഉയിര്‍പ്പിന്റെ മഹിമയില്‍ പങ്കുചേരാനുള്ള അര്‍ഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു നല്ല ഈസ്റ്റര്‍ … Read more

കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ പള്ളിയിലെ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി

കാന്‍ബറ : ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. ദുഃഖ വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേര്‍ക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തില്‍ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതല്‍ ഗാഹുല്‍ത്താമലയില്‍ മരണം വരിച്ചു കല്ലറയില്‍ സംസ്‌കരിക്കപ്പെടുന്നത് വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേര്‍ക്കാഴ്ച വിശ്വാസി സമൂഹത്തിനു നവ്യാനുഭവമായി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക … Read more

അയര്‍ലണ്ടിലും വിഷു ആഘോഷം ഭക്തി സാന്ദ്രമായി; സനാതന അയര്‍ലണ്ട് വിഷു ആഘോഷിച്ചു.

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാരിറ്റബള്‍ ട്രസ്റ്റ് , ‘സനാതന അയര്‍ലണ്ട്’ ഏപ്രില്‍ 14 വെള്ളിയാഴ്ച വിഷു ആഘോഷിച്ചു. ഡബ്ലിനിലെ ഫിസ്‌ബ്രോയിലുള്ള സെന്റ് കാര്‍മ്മല്‍ ഹാളില്‍ വൈകുന്നേരം 6.30 മുതല്‍ 10.00 മണിവരെയായിരുന്നു ആഘോഷങ്ങള്‍.മഞ്ഞ പട്ടാട ചാര്‍ത്തിയ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ ഉരുളിയില്‍ പരമ്പരാഗത രീതിയില്‍ കണിയൊരുക്കി. പ്രകൃതിയുടെ വരദാനങ്ങളായ പുഷ്പ ഫലാദികള്‍ ജഗദീശ്വരന് കാണിക്കയായി അര്‍പ്പിച്ചു. നിലവിളക്കുകള്‍ തീര്‍ത്ത സമൃദ്ദിയുടെ പ്രഭയില്‍ ഭക്തജനവൃന്തം മതിവരുവോളം കണി ദര്‍ശിച്ചു. സനാതന അയര്‍ലണ്ടിന്റെ പ്രസിഡണ്ടും മാര്‍ഗ്ഗദര്‍ശിയുമായ ശ്രീ മുരളീകൃഷ്ണന്‍ എല്ലാവര്‍ക്കും … Read more

ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്കായി ‘ ടേക്ക് ഓഫ്’ കൂടുതല്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരെ 2014ല്‍ പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും നമ്മള്‍ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞൊതുക്കാന്‍ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളില്‍ ഉയരുന്ന വിങ്ങലുകളെ അടക്കിനിര്‍ത്താന്‍ പാടുപെടുമെങ്കിലും സഹനത്തിന്റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളില്‍ തട്ടുമെന്നുള്ളതില്‍ തര്‍ക്കമില്ല. കാണാം, അറിയാം അവര്‍ നേരിട്ട കഠിന വഴികളുടെ നാളുകളെ … Read more

സീറോ മലബാര്‍ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയില്‍ വിശ്വാസികള്‍.

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ ഫാ. ജോര്‍ജ് ബേഗലി ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. ആണ് നേതൃത്വം നല്കുന്നത്. പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ … Read more

കോര്‍ക്കില്‍ ദുഃഖവെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ദുഃഖ വെള്ളി ഈസ്റ്റര്‍ ശുശ്രൂഷകള്‍ കോര്‍ക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിള്‍സ് സ്‌കൂളിന് സമീപമുള്ള കാനന്‍ പഘം ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9 മണിക്ക് ആരംഭിക്കും. ഈസ്റ്റര്‍ ശുസ്രൂഷകള്‍ 15 നു ശനിയാഴ്ച വൈകുനേരം 5 മണിക്ക് ആരംഭിക്കും. ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും കോര്‍ക്കില്‍ നടക്കുന്ന ഹാശാ ആഴ്ച ശുസ്രൂഷകളില്‍ പങ്കെടുക്കും. റെവ. ഫാ. വിനു വര്‍ഗീസ് (റോം) … Read more

സ്വോര്‍ഡ്‌സ് സെ. ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പെസഹാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു

സ്വോര്‍ഡ്‌സ് സെ. ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പെസഹാ ശുശ്രൂഷകള്‍ ഏപ്രില്‍ മാസം 12 ബുധനാഴ്ച വൈകിട്ട് 5 :00 മണി മുതല്‍ നടത്തപ്പെടുന്നു . ശുശ്രൂഷകള്‍ക്ക് അഭി . ഐസക്ക് മോര്‍ ഒസ്താത്തിയോസ് തിരുമനസ്സുകൊണ്ട് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ് . സ്വോര്‍ഡ്‌സ് സെ.കൊളംബസ് ദൈവാലയത്തില്‍ വച്ചാണ് ശുശ്രൂഷകള്‍ നടത്തപ്പെടുന്നത് . പെസഹാ ശുശ്രൂഷയിലും വി. കുര്‍ബാനയിലും പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു .

ഡബ്ലിനില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS)

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 19 ,20 ,21 (ബുധന്‍,വ്യാഴം,വെള്ളി )ദിവസങ്ങളില്‍ ടൈറല്‍സ്ടൗണിലുള്ള പവേര്‍സ്ടൗണ്‍ എഡ്യൂക്കേറ്റ് റ്റുഗെതെര്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9 മുതല്‍ വൈകിട്ട് 3 .30 വരെ മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന വി.ബി.എസ്സിന്റെ ചിന്താ വിഷയം ‘നീതിയിന്‍ കിരീടം ‘(2 തിമോത്തിയോസ് 4 :8 ) എന്ന ബൈബിള്‍ വചനമാകുന്നു. ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് പാട്ടുകളിലൂടെയും കളികളില്‍ക്കൂടിയും യേശു ക്രിസ്തുവിനെ കൂടുതലായി പരിചയപ്പെടുത്തുക … Read more