സീറോ മലാബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ന്

ഡബ്ലിന്‍: സീറോ മലാബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും തിരുകര്‍മ്മങ്ങള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിന്‍ലി (സൈന്റ്‌റ് മാര്‍ക്‌സ് ചര്‍ച്ച് വികാരി), ഫാ. … Read more

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

ഡബ്ലിന്‍: ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതല്‍ Palmerstown St.Lorcan’s School Auditorium ത്തില്‍ വച്ച് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ഫാ. ടോമി പാറാടിയില്‍ മുഖ്യ അഥിതി ആയിരിക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപടികള്‍ അരങ്ങേറും വിവിധ ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കും, സണ്‍ഡേ സ്‌കൂളില്‍ മുടക്കം വരാത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. … Read more

സീറോ മലബര്‍ സഭ ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ 28 കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം 29 ശനിയാഴ്ച

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സീറോ മലബര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ നിന്നും 28 കുട്ടികള്‍ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ല്‍ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു. തിരുകര്‍മ്മങ്ങളില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍. ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. … Read more

ജോജി ഏബ്രാഹാം അമേരിക്കന്‍യൂറോപ്പ് ഡയോഷ്യസ്യന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ അമേരിക്കന്‍യൂറോപ്പ് ഡയോഷ്യസ്യന്‍ കൗണ്‍സിലിലേക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള ജോജി ഏബ്രാഹാം പി ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പൊതുയോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്, മാര്‍ത്തോമാ സഭയുടെ ഡബ്ലിനിലെ സെക്രട്ടറിയായിരുന്ന ജോജി ഏബ്രാഹാം നിലവില്‍ വൈസ് പ്രസിഡണ്ടാണ്.അയര്‍ലണ്ടിലെ കേരളാ എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം’മലയാളം’ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം മുണ്ടത്താനം പണിക്കരുവീട് കുടുംബാംഗമായ ജോജി ഏബ്രഹാം … Read more

സെ.ജോസഫ് കൂട്ടായ്മയില്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാളും, കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഏപ്രില്‍ 29 ന്

ഡബ്ലിന്‍: സീറോ മലാബാര്‍ സഭ സെന്റ് ജോസഫ് മാസ്സ് സെന്ററില്‍ ഇടവക മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ തിരുന്നാളും 4 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഈ മാസം (ഏപ്രില്‍ ) 29 ശനിയാഴ്ച Guardian Angels Church, Newtown Park Avenue, Blackrock ദേവാലയത്തില്‍വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു . ഉച്ചകഴിഞ്ഞ് 2.00 ന് തിരുനാളിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കും, തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും. റിച്ചാര്‍ഡ് കെ വര്‍ക്കി, റയന്‍ ഡെന്നിസ്, ദിയ ചാക്കോ, ഐറിന്‍ മേരി മിജോ … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍ 28 ന്

ഡബ്ലിന്‍: ജീസസ് യൂത്ത് നൈറ്റ് വിജില്‍ ഈ മാസം 28 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കും. ഫാ.ബോബിറ്റ്, ഫാ.ടോമി എന്നിവര്‍ ശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

ഡബ്ലിനില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 തീയതികളില്‍

ഡബ്ലിന്‍: സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന വി.കുര്‍ബാന റവ.ഫാ.ജോമോന്‍ പുന്നൂസിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ അയര്‍ലണ്ടിലെത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഡബ്ലിന്‍: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‌ലണ്ടിലെത്തിയ എറണാകുളം അങ്കമാലി സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെ മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോള്‍ മോറേലി (ബെല്‍ഫാസ്‌റ്), റ്റിബി മാത്യു, സാജു മേല്പറമ്പില്‍, ഷാജി (ബെല്‍ഫാസ്‌റ്) തുടങ്ങിയര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബിഷപ്പിന്റെ അയര്‍ലണ്ടിലെ വിവിധ പരിപാടികള്‍: ബെല്‍ഫാസ്‌റ്: പുതുഞായര്‍ തിരുനാള്‍ ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് St. Ann’s Church Finaghy, Belfast മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ വാട്ടര്‍ഫോര്‍ഡ്: … Read more

ലോക കുടുംബ സമ്മേളനം അയര്‍ലണ്ടില്‍. മാര്‍പ്പാപ്പ പങ്കെടുക്കും.

ഡബ്ലിന്‍ :അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബ സമ്മേളത്തിലേക്ക് ലോകമെങ്ങുമുള്ള കുടുംബങ്ങളെ ക്ഷണിച്ചുകൊണ്ട് ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പപ്പയുടെ സന്ദര്‍ശനമെന്നു പരിശുദ്ധ സിംഹാസനത്തിന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. കാരണം 40 വര്ഷങ്ങള്ക്കു ശേഷമാണ് ഒരു പാപ്പാ അയര്‌ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ … Read more

സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.

ഡബ്ലിന്‍: കണ്ണനാം ഉണ്ണിയെ കണ്‍നിറയെ കണ്ട് കൈപ്പുണ്ണ്യമുള്ളവരുടെ കൈയ്യില്‍നിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകള്‍ക്ക് കണിദര്‍ശനം ഒരു നവ്യാനുഭമായി. അയര്‍ലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച്&പുട്ട് ക്ലബ്ബില്‍ ഒരുക്കിയ വിഷു ആഘോഷ പരിപാടികള്‍ക്ക് മുതിര്‍ന്ന അംഗം വത്സാ മുരളി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി പരമ്പരാഗത രീതിയില്‍ ഒട്ടുരുളിയില്‍ കാര്‍ഷിക വിളകളും ഫലങ്ങളും വച്ചൊരുക്കിയ വിഷുക്കണി ദര്‍ശിച്ച പ്രവാസികള്‍ക്ക് ദീപ്തമായ ഓര്‍മ്മകളാണ് … Read more