ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ലിമെറിക്ക് സീറോ മലബാര്‍ സഭ സ്വീകരണം നല്‍കി .

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്‌തോലിക് വിസിറ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ചെറിയാന്‍ വാരിക്കാട്ടിലിനും ലിമെറിക്ക് സീറോ മലബാര്‍ സഭ ഊഷ്മളമായ സ്വീകരണം നല്‍കി.ഞായറാഴ്ച രാവിലെ സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം സ്വാഗതമേകി .തുടര്‍ന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.ദിവ്യബലിക്ക് ശേഷം സീറോ മലബാര്‍ സഭ ലിമെറിക്കിന്റെ മധ്യസ്ഥയായി പ.കന്യകാമറിയത്തെ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു … Read more

വിശ്വാസ തീഷ്ണതയില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ; പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീര്‍ത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങള്‍. മെയ് 6 ശനിയാഴ്ച്ച അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ വിശ്വസവും പാര്യമ്പര്യവും വിളിച്ചോതി. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് സമാപന ചടങ്ങുകള്‍ ഉത്ഘാടനം ചെയ്തു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്, മോണ്‍. ആന്റണി പെരുമായന്‍, ഫാ. ചെറിയാന്‍ വാരികാട്ട്, ഫാ. ആന്റണി ചീരംവേലില്‍, ബീനാ ജോയി(ബ്യൂമോണ്ട്), അലക്‌സ് … Read more

ഡബ്ലിനില്‍ ശാസ്ത്രീയ സംഗീത സന്ധ്യ ജൂണ്‍ 5 തിങ്കളാഴ്ച

ഇന്ത്യന്‍ ശാസ്ത്രീയ സംഗീത വിരുന്നിനായി തലസ്ഥാന നഗരി വീണ്ടും ഒരുങ്ങുന്നു. ഈ വരുന്ന ജൂണ്‍ മാസം 5 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതല്‍ എട്ടര മണി വരെ ഡണ്ട്രം ഡി. എല്‍. ആര്‍. തിയേറ്ററിലാണ് കേരളത്തിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത നിശ അരങ്ങേറുന്നത്. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ ‘എ’ ഗ്രേഡ് കര്‍ണ്ണാടക സംഗീതഞ്ജനായ ശ്രീ വിഷ്ണുദേവന്‍ നമ്പൂതിരിയാണ് കച്ചേരിക്ക് നേതൃത്ത്വം നല്‍കുന്നത്. 2002ല്‍ ഗുരുവായൂരമ്പലനടയില്‍ അരങ്ങേറ്റം കുറിച്ച ശ്രീ വിഷ്ണുദേവന്‍ നമ്പൂതിരി ഇതിനകംതന്നെ ഇന്ത്യയിലും വിദേശങ്ങളിലും … Read more

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷികാഘോഷ സമാപനവും നോക്ക് തീര്‍ത്ഥാടനവും സ്മരണിക പ്രകാശനവും നാളെ

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീര്‍ത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. സമരണികയുടെ പ്രകാശനം ബിഷപ് സ്റ്റീഫന്‍ ചിറപ്പണത് നിര്‍വഹിക്കും. അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടും ആഘോഷപരിപാടികളില്‍ പങ്കെടുക്കും. സീറോ … Read more

നോക്ക് തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ഉച്ച ഭക്ഷണ സൗകര്യവുമായി റോയല്‍ കാറ്ററേഴ്‌സ്

മെയ് 6 ന് നോക്കില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാന്‍ നോക്കില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഉച്ചഭക്ഷണ സൗകര്യം റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്നു. മിതമായ നിരക്കില്‍ ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. അഭിലാഷ് 0862183824 ഷാലറ്റ് 0871443366

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം 2017

അയര്‍ലന്‍ഡിലെ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ വിശ്വാസികളുടെ പ്രഥമ കുടുംബ സംഗമം 2017 മെയ് 12,13,14 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു . ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,വൈദീക സെമിനാരി പ്രൊഫെസ്സറുമായ അഭിവന്ദ്യ ഡോ:മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുടുംബ സംഗമത്തില്‍ ബൈബിള്‍ ക്‌ളാസുകള്‍ ,ആധ്യാത്മിക സംഘടനകളുടെ സംഗമം ,യുവജന സംഗമം,കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍,വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്നു . പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി … Read more

യുവജനങ്ങള്‍ക്കായി ബ്രദര്‍.റെജി കൊട്ടാരവും, കെയ്‌റോസ് മിനിസ്ടറി അമേരിക്കയും, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയും ചേര്‍ന്നൊരുക്കുന്ന റസിഡന്ഷല്‍ ധ്യനം.

എന്നിസ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ യുവതികള്‍ക്കും, യുവാക്കള്‍ക്കും / ടീനെജെഴ്‌സിനുമായി 2017 ജൂലായ് 17 ,18 ,19 & 20 തിയകളില്‍ കൗണ്ടി ക്ലയര്‍റിലെ, എന്നീസിലുള്ള സെന്റ്.ഫ്‌ലാന്നന്‍സ് കോളേജില്‍ നാലു ദിവസത്തെ റസിഡെന്ഷല്‍ ഇംഗ്ലീഷ് ധ്യനം, ബ്രദര്‍.റെജി കൊട്ടാരവും, കെയ്‌റോസ് യൂത്ത് മിനിസ്ടറി അമേരിക്കയും ചേര്‍ന്നോരുക്കുന്നു. അതെ ദിവസങ്ങളില്‍ , അതെ സമയം തന്നെ മുതിര്‍ന്നവര്‍ക്കായ് സെന്റ്.ഫ്‌ലാന്നന്‍സ് കോളേജില്‍ ബ്രദര്‍.റെജി കൊട്ടാരം ഇംഗ്ലീഷില്‍ മറ്റൊരു സ്റ്റേജില്‍ ധ്യനം നടത്തുന്നതായിരിക്കും. കെയ്‌റോസ് മിനിസ്ടറി അമേരിക്കയുടെ, … Read more

ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന് ഡബ്‌ളിനില്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം.

മെയ് 6 ന് നോക്കില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാനും അയര്‍ലണ്ടിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനുമായി അയര്‌ലണ്ടിലെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടിലിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. ആന്റണി പെരുമായന്‍, … Read more

സീറോ മലാബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 30 ന്

ഡബ്ലിന്‍: സീറോ മലാബാര്‍ ചര്‍ച്ച് താലാ മാസ്സ് സെന്ററില്‍ 13 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും തിരുകര്‍മ്മങ്ങള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിന്‍ലി (സൈന്റ്‌റ് മാര്‍ക്‌സ് ചര്‍ച്ച് വികാരി), ഫാ. … Read more

ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

ഡബ്ലിന്‍: ലൂക്കന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതല്‍ Palmerstown St.Lorcan’s School Auditorium ത്തില്‍ വച്ച് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ഫാ. ടോമി പാറാടിയില്‍ മുഖ്യ അഥിതി ആയിരിക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപടികള്‍ അരങ്ങേറും വിവിധ ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കും, സണ്‍ഡേ സ്‌കൂളില്‍ മുടക്കം വരാത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. … Read more