കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് സഭയുടെ ഡബ്ലിന്‍ ദേവാലയ കൂദാശയില്‍ മലങ്കര സഭയെ പ്രതിനിധീകരിച്ചു കൊണ്ട് അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ സെന്റ്. തോമസ് ഇടവക വികാരി ഫാ. അനിഷ് കെ. സാം, ഡബ്ലിന്‍ എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍ മാത്യു, ഗീവര്‍ഗീസ് ജോ … Read more

സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഐറിഷ് മലയാളി പുരോഹിതന് ഡോക്ടറേറ്റ്

റോമിലെ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി അയര്‍ലണ്ടിലെ മലയാളി പുരോഹിതന്‍. ഡൊണഗലിലെ Gweedore പാരിഷ് ഇടവകയിലെ ഫാ. ജോണ്‍ ബ്രിട്ടോയ്ക്കാണ് സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള തന്റെ ഗവേഷണങ്ങള്‍ക്ക് ഡോക്ട്രേറ്റ് ലഭിക്കുന്നത്. റോമിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്രേറ്റ് പദവി മേയ് 8 ന് ഫാ. ബ്രിട്ടോയ്ക്ക് ലഭിച്ചു. 2008 ല്‍ അയര്‍ലണ്ടില്‍ എത്തിയ ഫാ.ബ്രിട്ടോ ഐറിഷ് മാത്രം സംസാരിക്കുകയും, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും ഐറിഷ് ഉപയോഗിക്കുന്ന ദേവാലയത്തിലാണ് സേവനം ചെയ്യുന്നത്.തിരുവനന്തപുരം മണിവിള സ്വദേശിയായ ഇദ്ദേഹം OCD … Read more

വാട്ടര്‍ഫോര്‍ഡ് ഏകദിന സെവന്‍സ് മേള സമാപിച്ചു;സെ.ജോര്‍ജ് ഗാല്‍വെയും ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റെഴ്‌സ് വൈറ്റും ജേതാക്കള്‍

വാട്ടര്‍ഫോര്‍ഡ് സെയിന്റ് മേരീസ് യൂത്ത് അസോസിയേഷനും, വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ ഫുട്‌ബോള്‍ ക്ലബ്ബായ വാട്ടര്‍ഫോര്‍ഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിച്ച ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള’ പ്രൌഡ ഗംഭീരമായി.കഴിഞ്ഞ ശനിയാഴ്ച ആണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചത് . അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു ടീമുകള്‍ പങ്കെടുത്ത മേളയില്‍ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത് .സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായ ഒരു സംരംഭം തന്നെയായിരുന്നു സെവന്‍സ് മേള . ലെജന്‍ഡ് വിഭാഗത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ‘ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് … Read more

മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 3 ന് താല ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു .

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ കീഴിലുള്ള മൊര്‍ത്ത മറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ ഈ വര്‍ഷത്തെ വാര്‍ഷീക പൊതുയോഗം ജൂണ്‍ 3 ശനിയാഴ്ച താല, സെന്റ് . ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയില്‍ വച്ച് വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെടുന്നു . എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാ സമാജം പ്രവര്‍ത്തകരും പ്രസ്തുത യോഗത്തില്‍ വന്നു സംബന്ധിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. Venue: St.Finian’s Hall,Newcastle,Co.Dublin.

സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ മെയ് 21 ഞായറാഴച ഇടവക ദിനവും തിരുനാള്‍ ആഘോഷവും.

സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ മെയ് 21 ഞായറാഴച St. Finian’s Church, Rivervalley, Swords ദേവാലയത്തില്‍വച്ച് ഇടവക ദിനവും തിരുനാള്‍ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 2.00 മണിക്ക് ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ഫാ. സിബി അറയ്ക്കല്‍, ഫാ. ആന്റണി ചീരംവേലില്‍, ഫാ.രാജീവ് ഞാണക്കല്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കും. കുര്‍ബാനക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും … Read more

നൈറ്റ് വിജില്‍: ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

ഡബ്ലിന്‍: പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍ യുകെ) ജീസസ് യൂത്ത് നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളില്‍ ഒട്ടനവധി ധ്യാനശ്രശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.ഷൈജു ആദ്യമായാണ് അയര്‍ലന്‍ഡില്‍ വചനപ്രഘോഷണം നടത്തുന്നത്. ഈ മാസം 26 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കു മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച … Read more

സി ആര്‍ എഫ്, യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന് 19ന് ബെല്‍ഫാസ്റ്റില്‍ തുടക്കമാവും

ഡബ്ലിന്‍:യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ( സി ആര്‍ എഫ് )ആഭിമുഖ്യത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 19ന് ബെല്‍ഫാസ്റ്റില്‍ നിന്നും ആരംഭിച്ച് അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മേയ് 20ന് ഡബ്ലിന്‍ (പാമേഴ്‌സ് ടൗണ്‍ ), 21ന് കോര്‍ക്ക്, 22ന് ഗോള്‍വേ, 23ന് ഡബ്ലിനിലെ സാന്‍ട്രി എന്നിവിടങ്ങളിലാണ് … Read more

വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി….

മാഞ്ചസ്റ്റര്‍: വിഥിന്‍ഷോ സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വളരെയധികം ഉത്സാഹത്തോടും ആവേശത്തോടും കൂടി നടന്നു. ടീമുകള്‍ അണിനിരന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്‌സ് വര്‍ഗ്ഗീസ് നയിച്ച സെന്റ്. ഏവുപ്രസ്യാ ടീമും, ജയ്‌സന്‍ ജോബ് നയിച്ച സെന്റ്.തോമസ് ടീമും വളരെ ഭംഗിയോടെയും ചിട്ടയോടെയും നടന്ന മാര്‍ച്ച് പാസ്റ്റിന് ഇടവക വികാരി … Read more

ലിമറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ലിമറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ പരി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 മെയ് 19, 20 (വെള്ളി , ശനി) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഫാ. എല്‍ദോ വര്‍ഗീസ് അറിയിച്ചു. സ്ഥലം: സെന്റ് നിക്കോളാസ് ചര്‍ച്ച്, വെസ്റ്റ്‌ബെറി, ലിമറിക്ക്. … Read more

യാക്കോബായ സുറിയാനി ഫാമിലി കോണ്‍ഫറന്‍സ് ആദ്യ റെജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ട് യാക്കോബായ സുറിയാനി സഭ എല്ലാ വര്‍ഷവും നടത്തി വരുന്ന ഫാമിലി കോണ്‍ഫറന്‍സ് ഈ വര്‍ഷം സെപ്റ്റംബര്‍ 29 ,30 ഒക്ടോബര്‍ 1 , തിയതികളില്‍ കാസില്‍നോക്ക് സെയിന്റ് വിന്‍സെന്റ് കോളേജില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ റെജിസ്‌ട്രേഷന്‍ ഡബ്ലിന്‍ ഇടവക അംഗമായ ശ്രീ റെജി യോഹന്നാന്റെ മാതാവ് ഏലിയാമ്മ യോഹന്നാന് നല്‍കികൊണ്ട് ബഹുഃ വികാരി ഫാദര്‍ ബിജു പാറേക്കാട്ടില്‍ നിര്‍വഹിച്ചു .