സീറോ മലബാര്‍ സഭ കുടുംബസംഗമം പോസ്റ്റര്‍ പ്രകാശനം നടത്തി

ഡബ്ലിന്‍: ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജൂണ്‍ 6 ന് ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ നിര്‍വ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. മെമ്മറി ടെസ്റ്റ് ,100 മീറ്റര്‍ ഓട്ടം,50 മീറ്റര്‍ ഓട്ടം. ചിത്രരചന, പെയിന്റിംഗ്,ബലൂണ് പൊട്ടിയ്ക്കല്,പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോള്‍ മത്സരം, ലെമണ് സ്പൂണ്‍റേസ്, … Read more

കാര്‍മല്‍ മിനിസ്ട്രിയുടെ ഏകദിന ഇംഗ്ലീഷ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച (10/ 06 / 2017)

കില്‍ഡെയര്‍ : കാര്‍മലൈറ്റ് വൈദീകരുടെ നേതൃത്വത്തില്‍ 2017 ജൂണ്‍ 10 ാം തിയതി ശനിയാഴ്ച്ച കില്‍ഡെയറിലെ കാര്‍മലൈറ്റ് ദേവാലയത്തില്‍ വച്ച് ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം ഒരുക്കിയിരിക്കുന്നു. കില്‍ഡെയര്‍ വില്ലേജിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ദേവാലയം. മലയാളികളായ റവ. ഫാ. മാനുവല്‍! കാരിപ്പോട്ട്, റവ. ഫാ. ആന്റണി തുണ്ടിപറന്പില്‍!, ബ്ര:സെബാസ്റ്റ്യന്‍ കുരിശുപറന്പില്‍! , എന്നിവരാണ് ഈ ആശ്രമത്തിന്റ ചുമതലയുളളവര്‍. ധ്യാനത്തോടൊപ്പം,,ദിവ്യബലി, വചന പ്രഘോഷണം, സ്പിരിച്വല്‍ കൗണ്‍സിലിംഗിനും, കുബസാരത്തിനും അവസരം ഉണ്ടായിരക്കുന്നതാണ്. ഗാന ശുശ്രൂഷക്ക് സുബിന്‍ ജോസഫ് നേതൃത്വം നല്കുന്നതാണ്. … Read more

മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ അയര്‍ലണ്ടില്‍ സന്ദര്‍ശിക്കാനെത്തുന്നു

ഡബ്ലിന്‍ :മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും,ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി(സിബിസിഐ)യുടെ പ്രസിഡണ്ടും,തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ ഹൃസ്വ സന്ദര്‍ശനത്തിന്നായി ഡബ്ലിനിലെത്തുന്നു. ജൂണ്‍ 19 ന് വൈകിട്ട് 5.45 ന് ഡബ്ലിനിലെ റൗളയിലുള്ള ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലെത്തുന്ന അത്യുന്നത കര്‍ദ്ദിനാളിനെ സഭാ സമൂഹവും,ഡബ്ലിനിലെ പൗരാവലിയും ചേര്‍ന്ന് വരവേല്‍ക്കും. 6 മണിയ്ക്ക് കര്‍ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.ഫാ,എബ്രഹാം പതാക്കല്‍,ഫാ.തോമസ് മടക്കുംമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന … Read more

വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9 ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍ വി.അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ 9-ാം തിയതി (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് നൊവേനയും ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയും ഉണ്ടായിരിക്കും. ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രില്‍ 19 മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നു. 115 കുടുംബങ്ങളാണ് ഈ … Read more

അയര്‍ലന്‍ഡ് റീജിയണല്‍ ഓര്‍ത്തഡോക്ള്‍സ് സണ്‍ഡേസ്‌കൂള്‍ മത്സരങ്ങള്‍ .

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യു കെ ,യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലന്‍ഡ് & നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് റീജിയന്‍ ഡിസ്ട്രിക് തല മത്സരങ്ങള്‍ വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു .ജൂണ്‍ മാസം 10 )0 തീയതി ശനിയാഴ്ച്ച രാവിലെ 09:00 മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 11:30 മുതല്‍ സണ്‍ഡേസ്‌കൂള്‍ മത്സരങ്ങളും നടക്കും. െ ബല്‍ഫാസ്‌റ് സെന്റ് ഗ്രീഗോറിയോസ് ,ഡ്രോഹിഡ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ,ഡബ്ലിന്‍ സെന്റ് തോമസ് … Read more

അയര്‍ലണ്ട് കെ.സി.വൈ.എല്‍.( IKCYL )പ്രഥമ ‘യുവസംഗമം 2017’ ജൂണ്‍ 24 ന് കോര്‍ക്കില്‍

ഡബ്‌ളിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്രെ യുവജന വിഭാഗമായ അയര്‍ലണ്ട് കെ.സി.വൈ.എല്‍ (IKCYL) ജൂണ്‍ 24 ശനിയാഴ്ച കോര്‍ക്കില്‍ വച്ച് ‘യുവസംഗമം 2017’ എന്ന പേരില്‍ ആദ്യ യുവജനകൂട്ടായ്മ സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 6 വരെ കോര്‍ക്കിലെ ബിഷപ്‌സ് ടൗണ്‍ ജി. എ. എ. ക്ലബ്ബില്‍ വച്ച് വിവിധ കലാകായിക മത്സരങ്ങളും കൂടാതെ ക്‌നാനായ സഭാ ചിരിത്രത്തെക്കുറിച്ചുള്ള അറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന സെമിനാറും ചര്‍ച്ചയും നടത്തപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് താലാ കില്‍നമന … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (03/06/2017) റവ.ഫാ.റോബിന്‍ തോമസ് നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 03062017 ) രാവിലെ 10: 30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, സീറോ മലബാര്‍, ലിംറിക്ക് ചാപ്ലയിന്‍ റവ.ഫാ.റോബിന്‍ തോമസും, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും, സിസ്റ്റര്‍ മെറീനയും (UMI) , … Read more

താലാ ഇടവകയുടെ ഈ വര്‍ഷത്തെ JSVBS ജൂലൈ നാല് മുതല്‍.

താല. സെന്റ്. ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുളള സെന്റ്. ഫീനിയന്‍സ് ഹാളില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 4.00 മണി വരെയായിരിക്കും ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്.ഏഴാം തിയതി വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നോക്ക്മിറ്റന്‍ പള്ളിയില്‍ വച്ച് അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയോടും ശേഷം നടത്തപ്പെടുന്ന റാലിയോടും കൂടി ഈ വര്‍ഷത്തെ VBS സമാപിക്കുന്നതാണ്. താത്പ്പര്യമുള്ള … Read more

റെക്‌സ് ബാന്‍ഡ് മെഗാ ഷോ കാന്‍ബറയില്‍; സ്വാഗത സംഘം രൂപീകരിച്ചു.

കാന്‍ബറ: ലോക പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ റെക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടി ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ നടക്കും. നവംബര്‍ 10നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂന്‍ബെയ്ന്‍ ബൈസന്റൈനാല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി . കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 1990ല്‍ കേരളത്തില്‍ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ബാന്‍ഡ് ഗ്രൂപ്പാണ് ‘റെക്‌സ് ബാന്‍ഡ്’. ലോക സിനിമ സംഗീത ലോകത്തെ പ്രമുഖരടക്കം 25ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന … Read more

ഡബ്ലിന്‍ IPC വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍

IPC ഡബ്ലിന്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍ ഗ്രീന്‍ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. യു.കെ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ അനീഷ് കാവാലം, യു.കെ റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സ്‌കറിയ എന്നിവര്‍ പ്രസംഗിക്കും. സഭാ ശുശ്രുഷകന്‍ പാസ്റ്റര്‍ സാനു മാത്യു നേത്രത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877818783