ലൂക്കനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 16 ന്.

ഡബ്ലിന്‍ : ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 16 ന് പരിശുദ്ധ കന്യകാമറിയത്തിന്റെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആചരിക്കുന്നു. ഉച്ചക്ക് 2ന് ഫാ. റെജി ചെറുവാന്‍കലയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് പരിശുദ്ധഅമ്മയുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പ്രദക്ഷിണം ഉണ്ടായിരിക്കും ഈ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്ക്‌ചേര്‍ന്ന് പരിശുദ്ധ അമ്മയുടേയും വി.അല്‍ഫോന്‍സാമ്മയുടെയും മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി ചാപ്ലയിന്‍ ഫാ. ആന്റെണി ചീരംവേലില്‍ അറിയിച്ചു.  

ക്‌നോക്ക് തീര്‍ത്ഥാടനവും ദിവ്യബലിയും ഒക്ടോബര്‍ 14 ന്

ലോങ്‌ഫോര്‍ഡ്/ റോസ്‌കോമണ്‍ : ലോങ്‌ഫോര്‍ഡ് (Longford) സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലേക്ക് (Knock) October 14 ശനിയാഴ്ച തീര്‍ത്ഥാടനവും തുടര്‍ന്ന് 4.45 ന് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. ലോങ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്‌ളിയനും, കത്തിഡ്രല്‍ വികാരിയുമായ റവ.ഫാ. റെജി ചെരുവംകാലായില്‍ വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങള്‍ക്കും നേത്യത്വം നല്‍കുന്നതാണ്. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള തിരക്കര്‍മ്മങ്ങളിലും സംബന്ധിക്കുന്നതിനും പരിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതിനും നന്ദി … Read more

കോര്‍ക്കില്‍ സോജി ഓലിക്കല്‍ അച്ഛന്‍ നയിക്കുന്ന കുടുംബധ്യാനം സെപ്റ്റംബര്‍ 15 മുതല്‍

കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കോര്‍ക്കിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്( സെപ്റ്റംബര്‍ 15,16, 17 2017 )ല്‍ ബഹുമാനപെട്ട സോജി അച്ഛന്റെ നേത്രത്വത്തില്‍, കുടുംബധ്യാനം നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 10 വരെയും, ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം … Read more

യാക്കാബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തപ്പെടുന്നു.

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരി.യാക്കാബായ സുറിയാനി ഓര്‍ത്തക്ഡാക്‌സ് സഭയുലെ ആഭിമുഖ്യത്തില്‍ എത്രയും ബഹു . എബി വര്‍കി അച്ചനും ബഹു . ജോബി അച്ചനും നയിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് നറ്റത്തുന്നു . 2017 ഒക്ടോബര്‍ 4 ബുധനാഴ്ച രാവിലല 10 .30 മുതല്‍ 4.00 മണി വലര ഡബ്ലിനിലല Clondalkin ലുള്ള Church Of The Presentation Of Our Lord എന്ന പള്ളിയില്‍ വച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. ഈ പ്രോഗ്രാമില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റുവാന്‍ … Read more

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ സെപ് 13 നു വൈകിട്ട് ആചരിക്കപ്പെടുന്നു .അന്നേദിവസം വൈകിട്ട് 5.45 നു സന്ധ്യാനമസ്‌കാരം.6.30 നു വി.കുര്‍ബാന .വി .കുര്‍ബാനയെ തുടര്‍ന്ന് സ്ലീബാപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും . കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ മാതാവായ ഹെലീന രാജ്ഞി നമ്മുടെ കര്‍ത്താവിനെ കുരിശില്‍ തറച്ച സ്ലീബാ കണ്ടെത്തിയതിന്റെ ഓര്‍മ്മയാണ് സ്ലീബാപെരുന്നാള്‍ . യേശുക്രിസ്തുവിന്റെ കുരിശിനോടുകൂടെ കള്ളന്മാരുടെ കുരിശും കണ്ടെത്തിയ ഹെലീന രാജ്ഞി യേശുവിന്റെ കുരിശു തിരിച്ചറിയുന്നതിനായി അതുവഴി വന്ന … Read more

രാത്ഡ്രം നൈറ്റ്‌ വിജില്‍ സെപ്റ്റബര്‍ എട്ടിന്

എല്ലാ മാസവും രണ്ടാം ശനിയാഴ് ച്ച നടത്തി വരാറുള്ള രാത്ഡ്രം നൈറ്റ്‌വിജിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയും ഈ മാസം എട്ടാം തിയതി വെള്ളിയാഴ് ച്ച വൈകുന്നേരം 7 മണി മുതല്‍ 11 മണി വരെ പരിശുദ്ധ കന്യകമാതാവിന്റെ പിറവിതിരുനാളോടുകൂടി നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് ബഹുമാനപ്പെട്ട പ്രിന്‍സ് മാത്യൂ അച്ചന്‍ നേതൃത്വം നല്‍കുന്നു. എല്ലാവരേയും ഈ ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഒക്‌ടോബര്‍ മാസം മുതല്‍ രാത്ഡ്രം നൈറ്റ്‌വിജില്‍ മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ വൈകിട്ടു ഏഴു മണി മുതല്‍ പതിനൊന്നു മണി വരെയായിരിക്കുമെന്ന് … Read more

കാവന്‍ നൈറ്റ് വിജില്‍ സെപ്തംബര്‍ 8 വെള്ളിയാഴ്ച

കാവന്‍: പ്രശസ്ത ധ്യാനഗുരു ഫാ.ടോണി ജോയ് കുഴിപ്പിള്ളില്‍ നയിക്കുന്ന നൈറ്റ് വിജില്‍ സെപ്തംബര്‍ 8 വെള്ളിയാഴ്ച രാത്രി 9 മുതല്‍ കാവന്‍ പാസ്റ്ററല്‍ സെന്റര്‍ ചാപ്പലില്‍ നടത്തപ്പെടും.

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാള്‍ കൊണ്ടാടി.

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് ഇടവക പള്ളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയ പെരുന്നാള്‍ 2017 ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. വിശ്വാസികളെല്ലാവരും നേര്‍ച്ചകാഴ്ച്ചകളോടെ വന്ന് ആദ്യന്തം സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു. പെരുന്നാളില്‍ സഹോദര ഇടവകകളില്‍ നിന്നുള്ളവരും വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള മലയാളീ സമൂഹവും പങ്കെടുത്തു. ഈ വര്‍ഷത്തെ വലിയ പെരുന്നാളും, ആദ്യഫല പെരുന്നാളും VBS സമാപനവും സംയുക്തമായി നടത്തിയത് വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെയും ഇടവക വികാരിമാരായ ബഹുമാനപ്പെട്ട ബിജു … Read more

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സകല വിശുദ്ധരുടെ തിരുനാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍

ഡബ്ലിന്‍ : ഓഗസ്റ്റ് 27 ഞായറാഴ്ച്ച ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 ശനിയാഴ്ച്ച വൈകിട്ട് 8ന് കൊടിയേറ്റും ലദീഞ്ഞോടെയും തിരുന്നാളിന് തുടക്കം കുറയ്ക്കും. 27 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 നു ഈ വര്ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മദ്ബാഹ പ്രദക്ഷിണത്തോടുകൂടി തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും … Read more

പ്രാര്‍ത്ഥനാ തീക്ഷ്ണതയില്‍ വിശ്വാസസമൂഹം.ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിനിര്‍ഭരമായ തുടക്കം.

ലിമെറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നിത്യജീവന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017’ ന് ലിമെറിക്ക് , പാട്രിക്സ്വെല്‍ റേസ്‌കോഴ്സ് ഓഡിറ്റിറിയത്തില്‍ തുടക്കമായി . ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹീ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയും സന്ദേശം നല്‍കുകയും ചെയ്തു . ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത് തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡേവിസ് പട്ടത്തിലും സംഘവും ആണ് . ഓഗസ്റ്റ് 22,23,24 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് കണ്‍വെന്‍ഷന്‍ … Read more