സീറോ മലബാര്‍ സഭ ബൈബിള്‍ കലോത്സവം ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍.

ഡബ്ലിന്‍: ഒക്ടോബര്‍ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് വെച്ചു നടത്തപ്പെടുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങോര്‍ പോള്‍ കല്ലന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് കോ … Read more

ശ്രീ ജെഫിന്‍ വര്ഗീസ് രണ്ടാം റാങ്ക് കരസ്ഥമാക്കി

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ശ്രീ .ജെഫിന്‍ വര്‍ഗീസ് ആഗസ്‌റ് മാസത്തില്‍ അയര്‍ലണ്ടില്‍വെച്ചു നടന്ന ഓള്‍ അയര്‍ലണ്ട് സണ്‍ഡേസ്‌ക്കൂള്‍ പത്താം ക്ലാസ് പരീക്ഷയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ചെറിയ ക്‌ളാസുകളില്‍ മുതല്‍ അയര്‍ലണ്ടില്‍ സണ്‍ഡേസ്‌ക്കൂള്‍ വിദ്യാഭ്യാസം നടത്തുന്ന ശ്രീ . ജെഫിന്‍ വിജയം കുടുംബത്തിന് സമര്‍പ്പിക്കുന്നതായി പ്രതികരിച്ചു .പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും ചിലവഴിക്കുന്ന കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് അനുസ്മരിച്ചു . സണ്‍ഡേസ്‌ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും മാതൃകയായി വളരുന്ന ശ്രീ … Read more

ഡണ്ടാല്‍ക്കിനില്‍ സംയുക്ത തിരുനാള്‍ ശനിയാഴ്ച

ഡബ്ലിന്‍: വി.അല്‍ഫോന്‍സാ സീറോ മലബാര്‍ കൂട്ടായ്മയുടെയും കാവന്‍ തിരുക്കുടുംബം സീറോ മലബാര്‍ കൂട്ടായ്മയുടെയും സംയുക്ത തിരുനാള്‍ സെപ്തംബര്‍ 30 ശനിയാഴ്ച ഡണ്ടാല്‍ക്കിന്‍ കില്‍ക്കറിലുള്ള സെ.ബ്രിജിത് ദേവാലയത്തില്‍ നടത്തപ്പെടുന്നു. ഫാ.ആന്റണി ചീരംവേലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ.മാര്‍ട്ടിന്‍, ഫാ.മാര്‍ട്ടിന്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദക്ഷിണവും ലദീഞ്ഞും നേര്‍ച്ചയും ഉണ്ടായിരിക്കും. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവിരുന്നും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടത്തപ്പെടും . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സീസ് 0894248891 ജോര്‍ജ്ജ് … Read more

യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് ഒക്ടോബര്‍ 7 ന് താലയില്‍

ഡബ്ലിന്‍ യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഒക്ടോബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ റെവ. ഫാ. എബി വര്‍ക്കി ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ ഡയറക്ടര്‍ 089 423 9359, മി. ജൂബി ജോണ്‍ സെക്രട്ടറി … Read more

ഗാല്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പരി .എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഗാള്‍വേ (അയര്‍ലണ്ട്) കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഒക്ടോബര്‍ 2 നു വൈകിട്ട് ആചരിക്കുന്നു . 17 ആം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാല്‍ പീഡിപ്പിക്കപ്പെട്ട മലങ്കരസഭയ്ക്കു നേതൃത്വം കൊടുക്കുന്നതിനുവേണ്ടി മലങ്കരസഭയുടെ അപേക്ഷ പരിഗണിച്ചു പരി . അന്ത്യോഖ്യ സിംഹാസനത്തില്‍ വാണിരുന്ന പരി .പാത്രിയര്‍ക്കീസ് ബാവായാല്‍ അയക്കപ്പെട്ട എല്‍ദോ മോര്‍ ബസേലിയോസ് ബാവ എ .ഡി 1685 ല്‍ സെപ്റ്റംബര്‍ … Read more

അഭി .ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തക്ക് ഡബ്ലിനില്‍ സ്വീകരണം നല്‍കുന്നു .

ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ പുതിയ പാത്രിയാര്‍ക്കല്‍ വികാരിയായി സ്ഥാനമേറ്റ അഭി.ഡോ .മാത്യൂസ് മോര്‍ അന്തിമോസ് തിരുമനസ്സിനു സെപ്റ്റംബര്‍ 28 വ്യാഴാഴ്ച രാത്രി 8 .15 നു ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സഭാമക്കള്‍ ഊഷ്മള സ്വീകരണം നല്‍കുന്നു . സെപ്റ്റംബര്‍ 29 ,30 ഒക്ടോബര്‍ 1 തിയ്യതികളിലായി ഡബ്ലിനിലുള്ള സെന്റ് .വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നതിന് എത്തിച്ചേരുന്ന അഭി .തിരുമേനി, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ … Read more

സി. എസ് .ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിക്കുന്നു

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷനും (മോഡറേറ്റര്‍ ) മദ്ധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റും ആയ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനി 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഡബ്ലിനില്‍ സന്ദര്‍ശനം നടത്തുന്നതായിരിക്കും . സി. എസ് .ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത് . ഡോണോര്‍ അവന്യു ( സെന്റ് കാതറിന്‍ അവന്യു ) , ഡബ്ലിന്‍ 8 ല്‍ ഉള്ള സെന്റ് കാതറിന്‍ & സെന്റ് … Read more

ഓസ്‌ട്രേലിയയിലെ അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയില്‍

അഡലൈഡ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുഴുവന്‍ സമയ  വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതല്‍ മെല്‍ബണില്‍ നിന്നും വൈദികര്‍ എത്തി ആരാധനക്ക് നേതൃത്വം നല്‍കുകയും ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വികാരിയായി നിയമിതനായ റവ. ഫാ. അനിഷ് കെ. സാമിന് സെപ്റ്റംബര്‍ മാസം 8ന് രാവിലെ അഡലൈഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് … Read more

ഡോ : മാത്യു കുരുവിള (തങ്കു ബ്രദര്‍ ) ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്‌ളിന്‍.ഹെവന്‍ലിഫീസ്റ്റ് മിനിസ്ട്രീസും, മിനിസ്ട്രീ ഓഫ് ജീസസും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സുവിശേഷയോഗത്തില്‍ ഹെവന്‍ലിഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ. മാത്യൂ കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. സെപ്തംബര്‍ 21,22,23,24 എന്നി തീയതികളില്‍ വൈകുന്നേരം 6 :30 നാണു യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 21 ന് കില്‍മൈന്‍ഹാം മിനിസ്ട്രി ഓഫ് ജീസസ് ഹാളിലും 22,23,24 തീയതികളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഹോപ്പ് ആന്റ്റ് ഗ്ലോറി ക്രിസ്റ്റ്യന്‍ മിനിസ്ട്രീ ഹാളിലുമായാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രുഷകള്‍ നടക്കുന്ന സഭാഹാളുകളുടെ മേല്‍വിലാസവും വിശദമായ സമയക്രമീകരണങ്ങളും താഴെ ചേര്‍ത്തിരിക്കുന്നു. Date, … Read more

‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി.

ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന ‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് സെപ്തംബര്‍ 17ആം തീയതി കുര്‍ബാനാനന്തരം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നവംബര്‍ 5ആം തീയതി വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി … Read more