ചിക്കാഗോ കെ സി എസ് ക്‌നാനായ സെന്റര്‍ ആദ്യ ചുവടുപ്പ് ഉജ്വലമായി

ചിക്കാഗോ ക്‌നാനായ സമുദയം ഏറെ ആഗ്രഹിച്ച നോര്‍ത്ത് സൈഡില്‍ ഒരു കമ്മ്യൂണിറ്റി സെന്റര്‍ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതല്‍ ക്‌നാനായ സമുദായ അംഗങ്ങള്‍ താമസിക്കുന്ന ഡെസ് പ്ലെയിന്‍സ് സിറ്റിയുടെ മദ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 25000 ല്‍ പരം Sq/ft ബിഎല്‍ഡിങ്ങും , 1.33 ഏക്കര്‍ സ്ഥലവും ( ഒരു ക്‌നാനായ സെന്ററിന് അനുയോജ്യമായ ഒരു പദ്ധതി) നമ്മുടെ കൈപ്പിക്കിടയില്‍ എത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. അതിനുള്ള ആദ്യ ചുവടു വെപ്പായ ചിക്കാഗോ കെ സി … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30 തിയ്യതികളില്‍

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി (Diocese of Ardagh & Clonmacnois) … Read more

ഡബ്ലിന്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ വര്‍ഷം തോറും നടത്തി വരുന്ന പരി.മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 8 ഞായറാഴ്ച ഫാ.എബി വര്‍ക്കിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഫാ.ജോബിമോന്‍ സ്‌കറിയ, ഫാ.ജിനോ ജോസഫ് എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. വി.കുര്‍ബാനയിലും തുടര്‍ന്നുള്ള നേര്‍ച്ച സദ്യയിലും സംബന്ധിക്കുവാന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നതായി വികാരി.ഫാ.ബിജു പാറേക്കാട്ടില്‍ അറിയിച്ചു. ശനി വൈകിട്ട് 8:40 കൊടിയേറ്റ്, 9 ന് സന്ധ്യാപ്രാര്‍ത്ഥന ഞായര്‍ രാവിലെ 9 ന് പ്രഭാത പ്രാര്‍ത്ഥനയും വി.കുര്‍ബാനയും 10 ന് പെരുന്നാള്‍ ശുശ്രൂഷ … Read more

സത്ഗമയ വിദ്യാരംഭം; അയര്‍ലണ്ടില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യ മലയാളി ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ നേതൃത്വത്തില്‍ വിദ്യാരംഭദിനത്തില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കേരളത്തിന്റെ തനതായ രീതിയില്‍ ആചാര്യന്‍ ബ്രഹ്മശ്രീ ഇടശ്ശേരി രാമന്‍ നംബൂതിരി കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്ന് നല്‍കി. ആദ്യം നാവില്‍ സ്വര്‍ണ്ണം കൊണ്ട് കൊണ്ട് ഹരിശ്രീയും പിന്നെ അരിയില്‍ ആദ്യാക്ഷരവും കുറിച്ച് വിദ്യാദേവതയുടെ അനുഗ്രഹത്തോടെ അറിവിന്റെ ലോകത്തിലേയ്ക്ക് കുട്ടികള്‍ ചുവട് വച്ചു. ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച് & പുട്ട് ക്ലബ്ബില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ … Read more

ഗോള്‍വേയില്‍ കുട്ടികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ ഒന്നിന്

ഗോള്‍വേ: ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഏകദിന ധ്യാനം ഒരുക്കുന്നു. നവംബര്‍ മാസം ഒന്നാം തീയതി രാവിലെ 8.30 മണി മുതല്‍, വൈകിട്ട് 5.00 മണി വരെ നടത്തപ്പെടുന്ന ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് , യു. കെ. സെഹിയോന്‍ ടീമാണ് . എല്ലാ കുട്ടികളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് തോമസ് ചര്‍ച്ച് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍:0877765728  

ഡണ്ടാല്‍ക്ക് കാവന്‍ കൂട്ടായ്മകളുടെ സംയുക്ത തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി

ഡണ്ടാല്‍ക്ക്: ഡണ്ടാല്‍ക്ക് വി.അല്‍ഫോന്‍സാ സീറോ മലബാര്‍ കൂട്ടായ്മയുടെയും കാവന്‍ തിരുക്കുടുംബം സീറോ മലബാര്‍ കൂട്ടായ്മയുടെയും സംയുക്ത തിരുനാള്‍ ഡണ്ടാല്‍ക്കിന്‍ കില്‍ക്കറിലുള്ള സെ.ബ്രിജിത് ദേവാലയത്തില്‍ വെച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലില്‍ മുഖ്യ കാര്‍മ്മികത്വംവഹിച്ച തിരുനാള്‍ കുര്‍ബാനയില്‍ ഫാ.മാര്‍ട്ടിന്‍ പൊറക്കാരന്‍,സഹകാര്‍മ്മികനായിരുന്നു.ഫാ.ആന്റണി ചീരംവേലില്‍ തിരുനാള്‍ സന്ദേശം നല്‍കി.തുടര്‍ന്ന് ലദീഞ്ഞും,നേര്‍ച്ച വിതരണവും നടത്തപ്പെട്ടു. തുടര്‍ന്ന് വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവുംനടത്തപ്പെട്ടു.സ്‌നേഹ വിരുന്നിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയുംവിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ലീവിംഗ് സെര്‍ട്ട്,ജൂനിയര്‍ സെര്‍ട്ട് … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (07/10/2017) റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍ നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 07102017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ.ഫാ. ജെയ്‌സണ്‍ ജോസഫ് കുത്തനാപിള്ളില്‍, റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, സിസ്റ്റര്‍ ഡിവോഷ്യ, സിസ്റ്റര്‍ മെറീന, സിസ്റ്റര്‍ ജാസ്മിന്‍ എന്നിവര്‍ നേതൃത്വം … Read more

മെല്‍ബണ്‍ സെ.മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒ. വി. ബി. എസും.

മെല്‍ബണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനത്തില്‍പ്പെട്ട മെല്‍ബണ്‍സെന്റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും, ഇടവക മെത്രാപൊലീത്തായുടെ സന്ദര്‍ശനവും ഒക്ടോബര്‍ നാലുമുതല്‍ എട്ടുവരെ തീയതികളില്‍ നടത്തപ്പെടും. നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍പങ്കെടുക്കുന്ന ബൈബിള്‍ ക്ലാസ്സുകള്‍ക്കു വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍ നേതൃത്വം നല്‍കും. ‘എല്ലാവര്‍ക്കും നന്മ ചെയ്വിന്‍’ (1 തെസ്സലൊനീക്യര്‍ 5:15) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം. അഞ്ചാം തീയതി മെല്‍ബണില്‍ എത്തിചേരുന്നഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്‌ക്കോറോസ്‌മെത്രാപൊലീത്തായ്ക്ക് പ്രൌഢഗംഭീരമായ … Read more

അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇടവകയുടെ ദശവര്‍ഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 27 ബുധനാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമര്‍പ്പണവും നന്ദിപ്രകടനവും ആയി രൂപപെടുത്തണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങള്‍ക്കും ഇടവകയുടെ … Read more

സീറോ മലബാര്‍ സഭ ബൈബിള്‍ കലോത്സവം ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍.

ഡബ്ലിന്‍: ഒക്ടോബര്‍ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് വെച്ചു നടത്തപ്പെടുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.30ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിങ്ങോര്‍ പോള്‍ കല്ലന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് കോ … Read more