ദ്രോഹഡ പള്ളിയില്‍ പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ദ്രോഹഡ,സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് വലിയതിരുമേനിയുടെ അറുപത്തിഅഞ്ചാമത് ശ്രാദ്ധപെരുന്നാള്‍ ജനുവരി 26 ,27 ( വെള്ളി ,ശനി) തിയ്യതികളിലായി ഇടവക മെത്രാപോലീത്ത അഭി .ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ബഹു .ബിജു പാറേക്കാട്ടില്‍ അച്ചന്റേയും,ജിനോ ജോസഫ് അച്ചന്റേയും സഹകാര്‍മ്മികത്വത്തിലും ഭക്തിയാദരവോടെ കൊണ്ടാടുന്നു .2018 ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് 6 .00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ശനിയാഴ്ച രാവിലെ 10 .00 … Read more

നോമ്പുകാല ത്രിദിന ധ്യാനത്തിന്റെ രെജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ഡബ്ലിന്‍ : ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ .സഖറിയാസ് മോര്‍ ഫിലക്‌സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിന്റെ രെജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വെച്ച് ഭദ്രാസന തല ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടൊരുമിച്ചു നടത്തപ്പെട്ടു . ഇടവക വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയ രെജിസ്‌ട്രേഷന്‍ ഫോം റവ … Read more

ഗാള്‍വേ പള്ളിയില്‍ പരി .അഹത്തുള്ള ബാവായുടെ ഓര്‍മ്മ ആചരിക്കുന്നു

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ അഹത്തുള്ള ബാവായുടെ ഓര്‍മ്മ ജനുവരി 14 നു ആചരിക്കുന്നു .1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിനെത്തുടര്‍ന്നു സുറിയാനിസഭയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ പോര്‍ട്ടുഗീസ് കാരില്‍ നിന്നും മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വജീവന്‍ ത്യജിച്ച പിതാവാണ് അന്ത്യോക്യയുടെ പരി .പാത്രിയര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .1586 ഇല്‍ ദയറാ ജീവിതം ആരംഭിച്ച പരി പിതാവ് 1595 ല്‍ മെത്രാപ്പോലീത്തയായും 1597 ല്‍ മഫ്രിയാനയായും അതെ … Read more

ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദനഹ പെരുന്നാള്‍ ആഘോഷിച്ചു.

ദൈവത്തിന്റെ മനുഷ്യാവതാരത്തിലെ പ്രധാന പെരുന്നാളായ ദനഹാ പെരുന്നാള്‍ ഇടവകയില്‍ സമുചിതമായി ആചരിച്ചു. ജനുവരി 6 ന് ലിമെറിക്ക് സെന്റ് ക്യാമിലസ്സ് ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണത്തിനും ദനഹാ ശുശ്രൂഷകള്‍ക്കും വികാരി റവ.ഫാ.നൈനാന്‍ പി. കുര്യാക്കോസ് കാര്‍മികത്വം വഹിച്ചു. യോര്‍ദ്ദാനില്‍ നടന്ന സ്‌നാനത്തിലൂടെ വിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലും മാമ്മോദീസയേറ്റ ഓരോ വിശ്വാസികളുടേയും ഭക്തിജീവിതത്തിന്റെ ദൗത്യത്തേയും ഓര്‍മിപ്പിക്കുന്ന പ്രധാന പെരുന്നാളാണിതെന്ന് കാര്‍മ്മികന്‍ ഓര്‍മിപ്പിച്ചു. വാഴ്ത്തപ്പെട്ട ദനഹാ വെള്ളം അനുഗ്രഹത്തിനായി വിശ്വാസികള്‍ക്ക് നല്‍കി ശുശ്രൂഷകള്‍ പൂര്‍ത്തിയായി. ആരാധനയ്ക്ക് ചാപ്പല്‍ ലഭിക്കുവാന്‍ … Read more

‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (06/01/2018)

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 06012018) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും, ന്യൂയീര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക്, പ്രശസ്ത ധ്യാന ഗുരുവായ, റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടില്‍ (സിലനച്ഛന്‍), റവ.ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍, പോര്‍ട്ട്‌ലീഷ് … Read more

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ‘ കാന്റ്റിക്കിള്‍’ 2017 ഡിസംബര്‍ 30 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോര്‍ക്ക് G A A ഹാളില്‍ വച്ച് നടത്തപ്പെടുന്നു . ഇടവക വികാരി ഫാ. ജോബി സ്‌കറിയ പരിപാടി ഉല്‍ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കുന്നതുമായിരിക്കും . പള്ളിയുടെ ഭക്ത സംഘടനകളിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഉണ്ടായിരിക്കും . തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നോടെ … Read more

വിയന്ന ക്‌നാനായ കിഡ്‌സ് ക്ലബ്ബിന് നവനേതൃത്വം

വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലെ കിഡ്‌സ് ക്ലബ്ബ് പ്രസിഡന്റ് വിശാല്‍ ഇല്ലിക്കാട്ടില്‍ 2018 ലെ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ അരുമനത്തറയില്‍ (പ്രസിഡന്റ്), ജോമോന്‍ പനിക്കാപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), റ്റിജി കോയിത്തറ (സെക്രട്ടറി), ജോജന്‍ തറമംഗലത്ത് (ജോ.സെക്രട്ടറി), രാജേഷ് കടവില്‍ (ട്രഷറര്‍) എന്നിവരെ പ്രഖ്യാപിച്ചു. കിഡ്‌സ് ക്ലബ്ബ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. നിലവിലെ ഭാരവാഹികളായ മെബിന്‍ പടിഞ്ഞാത്ത്, ജെസിന്‍ മണ്ണാര്‍മറ്റത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബിന്റെ … Read more

സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസ്തുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചര്‍ച് , ബ്രേ മാസ് സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 27 ബുധനാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ ഹോളി റിഡീമര്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഫാ. ജോസ് ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമര്‍ പാരിഷ് പ്രീസ്‌റ് ഫാ. ഡാന്‍ ന്യുഗെന്‍ ഉത്ഘാടനം ചെയ്യുന്നതുമാണു. സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി … Read more

ബെന്‍ മ്യൂസിക് ഒരുക്കുന്ന ക്രിസ്മസ് ഗാനം ‘പുല്‍ക്കൂട്ടിലെ പൊന്‍താരം’

ഈ ക്രിസ്മസ് സുദിനത്തില്‍ ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവര്‍ക്കായി ബെന്‍ മ്യൂസിക് പുതിയ ക്രിസ്മസ് ഗാനം സമര്‍പ്പിക്കുന്നു പുല്‍ക്കൂട്ടിലെ പൊന്‍താരം മലയാള ക്രിസ്മസ് ഗാനശാഗയിലേയ്ക്ക് പുതുവത്സരസമ്മാനം പിറവത്തുനിന്നു വര്ഷങ്ങകളായി അയര്‍ലന്‍ഡില്‍ താമസമാക്കിയ ബെന്നി ചെമ്മനം ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നു ഇതിനോടകം യൂട്യുബിലും ഫേസ്ബുക്കിലും പ്രേക്ഷകരെ ആകര്‍ക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സ്‌കറിയ ജേക്കബ് ആണ്,ഒരു യുവനവ കലാകുടുബത്തിനു തുടക്കം കുറിക്കുന്നു. ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ബോബി സേവ്യര്‍ ,വിന്നി വര്ഗീസ് ,സ്‌കറിയ ജേക്കബ് ,എന്നിവരാണ് ,ഈ ഗാനം … Read more