ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് ഗാള്‍വേ സെ.തോമസ് കാത്തലിക് ദേവാലയം സന്ദര്‍ശിച്ചു

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ Apostolic Visitor മാര്‍.സ്റ്റീഫന്‍ ചിറപ്പണത്ത് ജൂലൈ 1 ഞായറാഴ്ച ഗാള്‍വേ സെ.തോമസ് കാത്തലിക് ദേവാലയം സന്ദര്‍ശിച്ചു. ഞായറാഴ്ച നടന്ന ദിവ്യബലിയിലും സെ.തോമസ് ദിനാഘോഷത്തിലും ബിഷപ്പ് പങ്കെടുത്തു.

വിശുദ്ധ തോമാശ്‌ളീഹായുടെ ദുഖ്‌റോനോ പെരുന്നാള്‍ ലിംറിക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍

ലിംറിക്ക് : ഭാരതത്തില്‍ സുവിശേഷ ദീപ്തി പകര്‍ന്ന കര്‍ത്തൃശിഷ്യനും ഇന്ത്യയുടെ അപ്പോസ്‌തോലനും മലങ്കരസഭയുടെ സ്ഥാപകനുമായ മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപുരസരം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം കൊണ്ടാടുന്നു. ലിംറിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ജൂലൈ 7 ശനിയാഴ്ച 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, പാച്ചോര്‍ നേര്‍ച്ച വിളമ്പ് ഇവ ഉണ്ടായിരിക്കും. വികാരി റവ. ഫാ. നൈനാന്‍ പി. കുരിയാക്കോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും മാര്‍ത്തോമാ പൈതൃകം നിലനിര്‍ത്തുവാനും, ശ്ലീഹായുടെ … Read more

കുടുംബസംഗമം നാളെ ലൂക്കനില്‍. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകളും.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടും. ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍ ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍: ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക് സീറോ മലബാര്‍ ചാപ്ലൈന്‍) നേതൃത്വം നല്‍കും. നല്ലൊരു പ്രാസംഗികനും ആത്മീയ ഗുരുവുമായ ഫാ.സെബാസ്റ്റ്യന്‍ മുന്‍കാല ജീസസ് യൂത്ത് നൈറ്റ് വിജിലിന്റെ സജീവ സാന്നിധ്യവുമാണ്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, ഗാനശുശ്രൂഷ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. ഡബ്ലിന്റെ പലഭാഗങ്ങളില്‍ നിന്നുമായി … Read more

അയര്‍ലണ്ടില്‍ എത്തുന്ന മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം

ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സഭയുടെ അധിപന്‍ റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഡബ്ലിനിലെത്തും. ജൂണ്‍ 13 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് അയര്‍ലണ്ടിലെ സഭാ നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് 6.30 ന് അയര്‍ലണ്ടിലെ സഭയുടെ ആസ്ഥാനമായ താലയിലെ സെന്റ് മലൂറിയന്‍സ് പള്ളിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.അയര്‍ലണ്ടില്‍ നിന്നുമുള്ള നാല് കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണവും ഇതോടനുബന്ധിച്ച് നടത്തപ്പെടും. മെത്രാപ്പോലീത്തയ്ക്ക് ഒരുക്കുന്ന സ്വീകരണ യോഗത്തില്‍ ചര്‍ച്ച് … Read more

ഗാള്‍വേ പള്ളിയില്‍ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും സപ്തതി ആഘോഷവും ജൂണ്‍ 10 ന്

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍, കോട്ടയം ഭദ്രാസനാധിപനും മുന്‍ ബാഹ്യകേരള ഭദ്രാസനാധിപനുമായിരുന്ന നി .വ .ദി .ശ്രീ .തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും അഭിവന്ദ്യ തിരുമേനിയുടെ സപ്തതി ആഘോഷവും ജൂണ്‍ 10 ഞായറാഴ്ച വി .കുര്‍ബാനയോടനുബന്ധിച്ചു നടത്തപ്പെടുന്നു .1991 ഇല്‍ ബാഹ്യകേരള ഭദ്രാസനമെത്രാപ്പോലീത്തയായി , കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവായാല്‍ വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി ആ കാലയളവില്‍ ബാഹ്യകേരള ഭദ്രാസനത്തില്‍ സ്ഥാപിക്കപ്പെട്ട പല … Read more

അയര്‍ലണ്ട് കെഎംസിസി ഇഫ്താര്‍ സംഗമം 13 നു …..

അയര്‍ലണ്ട് കെഎംസിസി വര്ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ മീറ്റ് ഈ മാസം 13 നു ഡബ്ലിനിലെ സിറ്റി സെന്ററില്‍ ഉള്ള മൗന്റ്‌റ് കാര്‍മല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും .വൈകീട് 7 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മലയാളി അസോസിയേഷന്‍ പ്രധിനിതികള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കും .ഏറെ സന്തോഷത്തോടെയാണ് ഈ വര്‍ഷവും പുണ്യ വ്രത മാസത്തെ അയര്‍ലണ്ടിലെ വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നത് ,കേരളത്തിലെ സാഹചര്യങ്ങളില്‍ നിന്നും മാറി ദിവസം 18 മണിക്കൂറില്‍ അധികമാണ് അയര്‍ലണ്ടിലെ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (02/06/2018) റവ.ഫാ.മാനുവല്‍ കാരിപോട്ട്, നേതൃത്വം നല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ശനിയാഴ്ച്ച ( 02/06/2018) രാവിലെ10 .30ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ.ഫാ.മാനുവല്‍ കാരിപോട്ട്,റവ:ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍,നേതൃത്വം നല്‍കുന്നതാണ്.ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. CHURCH OF … Read more

സിആര്‍ എഫ് അയര്‍ലണ്ട് കണ്‍വെന്‍ഷന്‍ ,ഇന്ന് ഡബ്ലിനില്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്യന്‍ കണ്‍വന്‍ഷനുകളുടെ ഭാഗമായി ഡബ്ലിനില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ ഇന്ന് വൈകുന്നേരം 3:30 മുതല്‍ പാള്‍മേഴ്‌സ്ടൗണ്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടത്തപ്പെടും.

കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

ഡബ്ലിന്‍ : കൊച്ചി രൂപതയുടെ പിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ജോസഫ് കരിയില്‍ ഇന്ന് ഉച്ചക്ക്(23/05/2018) അയര്‍ലാന്‍ഡിലെ ഡബ്ലിനില്‍ എത്തി.വൈദികരായറവ.ഫാ. റെക്‌സണും , റവ.ഫാ. ജോര്‍ജ്ജ് അഗസ്റ്റിനുംചേര്‍ന്ന് പൂചെണ്ടുകള്‍ നല്‍കി പിതാവിനെ സ്വീകരിച്ചു. കില്ലലൂപിതാവായ ബിഷപ്പ് റയിറ്റ്.റവ.ഡോ.ഫിന്‍ടെന്‍ മോനഹന്റെപ്രതേക ക്ഷണപ്രകാരമാണ്, കൊച്ചി രൂപതാ പിതാവ്അയര്‍ലാന്‍ഡില്‍ എത്തിയത്, വൈദികരായറവ.ഫാ.സിലന്‍ (ഫ്രാന്‍സിസ് സേവ്യേറും),റവ.ഫാ .റെക്‌സണും കൊച്ചി രൂപതയില്‍ നിന്നും അയര്‍ലാന്‍ഡില്‍ എത്തി സേവനം ചെയുന്നവരാണ്.നോക്ക് ദേവാലയത്തില്‍വ്യാഴാഴ്ച (24/05/2018)11 :45 ന്പിതാവ് ദിവ്യബലി അര്‍പ്പിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം ആവശ്യമുള്ളവര്‍ക്ക് പിതാവിനെ നേരില്‍ കാണുവാന്‍ അവസരം … Read more