ബ്ളാക്ക്റോക്ക് സീറോ മലബാർ പള്ളിയിൽ വിഭൂതി തിരുനാൾ; നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കുന്ന കുരിശുവര പെരുന്നാൾ ഫെബ്രുവരി 12-ന്

ഡബ്ലിൻ : സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 12 ന്  തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്   ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം  വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും” എന്ന ഓർമ പുതുക്കിക്കൊണ്ടാണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ കടന്നുവരുന്നത്.  ആദ്യകാലങ്ങളിൽ … Read more

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന ജനുവരി 21-ന് ഡബ്ലിനിൽ

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന Dublin 15-ൽ Church of Mary Mother of Hope-ൽ വച്ച് ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആയിരിക്കും.എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. വിലാസം: Church of Mary Mother of HopePace CrescentLittle paceCo DublinD15X628വെബ്സൈറ്റ്: https://g.co/kgs/Ai9kec

കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14 ന്

അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ 2024 ജനുവരി 14 നു ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ, ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച് സീറോ മലങ്കര കത്തോലിക്കാ സഭയുടെ അയർലണ്ട് കോർഡിനേറ്റർ ഫാ. ചെറിയാൻ താഴമണ്ണിന്റെ മുഖ്യ കാർമ്മികത്വത്തിലും,ഫാ. ഷിനു വർഗീസ് അങ്ങാടിയിൽ, ഫാ. ജിജോ എബ്രഹാം ആശാരിപറമ്പിൽ എന്നിവരുടെ സഹകർമികത്വത്തിലും വി. കുർബാനയോടു കൂടി തുടക്കം കുറിക്കുന്നു.ഈ സുദിനത്തിൽ ഏവരെയും സ്നേഹപൂർവ്വം സെന്റ് പാട്രിക്ക് ദൈവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. … Read more

ഡബ്ലിൻ സീറോ മലബാർ സഭയിൽ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ : ലോകരക്ഷകൻ്റെ പിറവിയുടെ ഓർമ്മ പുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ ഡബ്ലിൻ സീറോ മലബാർ സഭയിൽ പൂർത്തിയായി. ഇരുപത്തിയഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും, ഉപവി പ്രവർത്തനങ്ങൾക്കും ശേഷം ക്രിസ്തുമസിനായി ഒരുങ്ങുന്ന വിശ്വസികൾക്ക് ഡബ്ലിനിലെ ഒട്ടുമിക്ക കുർബാന സെൻ്ററുകളിലും വി. കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡബ്ലിനിലെ പന്ത്രണ്ടു കുർബാന സെൻ്ററുകളിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും പിറവിതിരുനാൾ തിരുക്കർമങ്ങളും നടത്തപ്പെടും. താലയിൽ ഡിനേഷനിൽ വിശുദ്ധ കുർബാന നടക്കും. കൂടാതെ ക്രിസ്മസ് ദിവസമായ തിങ്കളാഴ്ച രാവിലെ 11 നും … Read more

ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30ന്

ഗോൾവേ : GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2023 December 30 ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.കൂടാതെ DJ Darshan – ന്റെ Performance, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും … Read more

ബ്ലാക്ക്‌റോക്കിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 30 -ന്, മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും

ഡബ്ലിൻ : സെയിന്റ് ജോസഫ് സീറോ മലബാർ ബ്‌ളാക്ക്‌റോക്ക് ഇടവക സമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് – പുതുവത്സരാഘോഷം ഡിസംബർ 30 -ന് ശനിയാഴ്ച വൈകുന്നേരം 2 മണി മുതൽ സ്റ്റിൽ ഓർഗൻ സെയിന്റ് .ബ്രിജിത് ഹാളിൽ വെച്ച് ആഘോഷിക്കുന്നു. ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ നേറ്റിവിറ്റി പ്ലേ , കരോൾ ഗാനം , സ്കിറ്റ് ,സാന്താ വിസിറ്റ് , യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ , കോമഡി സ്കിറ്റുകൾ, തുടങ്ങി വർണ ശബളമായ ഒട്ടനവധി … Read more

വെക്സ്ഫോർഡ് ക്രിസ്തുമസ് ആഘോഷം ഡിസംബർ 25-ന്

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്. അൽഫോൻസ സീറോ മലബാർ ചർച്ചിൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് കുർബാനയും ആഘോഷവും ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ നടക്കും.  ഡിസംബർ 25 തിങ്കളാഴ്ച രാവിലെ 8:45 ന് വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിൽ ക്രിസ്തുമസ് കുർബാന നടക്കും. 10:30 ന് ബാറൺടൗൺ കമ്യൂണിറ്റി ഹാളിൽ കാറ്റിക്കിസം കുട്ടികളും അദ്ധ്യാപകരും, ചർച്ച് ക്വയർ അംഗങ്ങളും  മറ്റും പങ്കെടുക്കുന്ന  ക്രിസ്തുമസ് കരോൾ നടക്കും. തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും. ഏവരേയും ക്രിസ്തുമസ് പ്രോഗ്രാമിലേയ്ക്ക് സ്വാഗതം … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാമും ഡിസംബർ 22-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാനയും കരോൾ സർവീസ് പ്രോഗ്രാമും ഡിസംബർ 22-ന്. Adare St. Nicholas Church-ൽ വെച്ച് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പരിപാടിയിൽ, കുര്‍ബ്ബാനയ്ക്ക് റവ. വർഗീസ് കോശി നേതൃത്വം വഹിക്കും.

സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം റിജോയീസ് ഡിസംബർ 2-ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും. പ്രശസ്ത വചനപ്രഘോഷകനും   ഗാനരചയിതാവും, യൂറോപ്പ് സീറോ മലബാർ  യൂത്ത് കോഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർ.സി.എസ്. ഐ. (R.C.S.I)  യൂണിവേഴ്സിറ്റിയിലെ ലീഡീർഷിപ് പ്രോഗ്രാം ഡയറക്ടറും ലെക്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഈ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു. 2023 ഡിസംബർ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേർ  സെൻ്റ് ബ്രിജിത്ത് കാത്തലിക് … Read more

ട്രാൻസ്‍ജെൻഡർ വ്യക്തികൾക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ ഉത്തരവുമായി മാർപ്പാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന വിപ്ലവകരമായ ഉത്തരവ് പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇനിമുതല്‍ മാമോദീസ സ്വീകരിക്കാമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. ഒപ്പം അവര്‍ക്ക് തലതൊട്ടപ്പന്‍/ തലതൊട്ടമ്മമാര്‍ ആകാമെന്നും, പള്ളികളില്‍ നടക്കുന്ന വിവാഹങ്ങളില്‍ സാക്ഷികളാകാന്‍ അനുമതിയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ട്രാന്‍സ് വ്യക്തികളും ദൈവത്തിന്റെ മക്കളാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ള മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവിന് ലോകമെമ്പാടുനിന്നും വലിയ അഭിനന്ദനപ്രവാഹമാണ്. സ്വര്‍വഗാനുരാഗം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരോടെല്ലാം വിരോധം പുലര്‍ത്തിവന്ന ചരിത്രമുള്ള സഭയുടെ സമുന്നതനായ വ്യക്തി തന്നെ അവരെ അംഗീകരിക്കുന്നത് … Read more