കോര്‍ക്കില്‍ പതിമൂന്നു കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം പ്രൗഢഗംഭീരമായി.

കോര്‍ക്ക്: കോര്‍ക്കിലെ സീറോ മലബാര്‍ സമൂഹത്തിലെ പതിമ്മൂന്നു കുരുന്നുകള്‍ ആണ് ഏപ്രില്‍ 28 ന് യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിച്ചത്. വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മീകനും, ചാപ്ലീന്‍ ഫാ. സിബി അറക്കല്‍, ഫാ.പോള്‍ തെറ്റയില്‍ എന്നിവര്‍ സഹകാര്‍മ്മീകരുമായിരുന്നു. മാമ്മോദീസ ദിനത്തില്‍, തലതൊട്ടപ്പനും തലതൊട്ടമ്മയും തങ്ങള്‍ക്കായി ഏറ്റുപറഞ്ഞ വിശ്വാസ സത്യങ്ങള്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ കുട്ടികളും ഒപ്പം അവരുടെ മാതാപിതാക്കളും … Read more

ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനം.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളും,വേദപാഠ വാര്‍ഷികവും ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വര്‍ഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും ലദീഞ്ഞും, തുടര്‍ന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം കൈമാറി തിരിച്ച് പള്ളിയില്‍ എത്തിച്ച ഇടവക മധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണവും നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുകയും … Read more

സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍

വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാള്‍ ദിനമായ മെയ് 6 നു ഹണ്‍സ്ടൗണ്‍ ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്സ് ല്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അള്‍ത്താര ശുശ്രൂഷകരുടെ സംഗമം നടത്തുന്നു. രാവിലെ 10:45 നു രജിസ്‌ട്രേഷന്‍, പതിനൊന്ന് മണിക്ക് ആഘോഷകരമായ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കുട്ടികളുടെ വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപികുന്നു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലായി മുന്നൂറോളം … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലണ്ട് കണ്‍വെന്‍ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി, ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (CRF) ഐറിഷ് കണ്‍വെന്ഷനുകള്‍ക്ക് ബെല്‍ഫാസ്റ്റില്‍ തുടക്കമായി. അയര്‍ലണ്ടിലും യൂറോപ്പിന്റെ പല സ്ഥലങ്ങളിലായി വിവിധ സഭകളിലുള്ള സുവിശേഷ തല്‍പ്പരരായ വിശ്വാസികള്‍ ഒരുമിച്ചു ചേരുന്ന കണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്വമാണുള്ളത്. ദ്രോഗഢയിലും, ഗോള്‍വേയിലും, കോര്‍ക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടു. ഇന്ന് (28 ന്) ഡബ്ലിനിലെ പാമേഴ്‌സ് ടൌണ്‍ സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സിലുമാണ് ,കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത് . മാനസാന്തരമാണ് … Read more

ഭീകരാക്രമണത്തില്‍ പകച്ചുനില്‍ക്കുന്ന ശ്രീലങ്കയെ ശക്തിപ്പെടുത്താന്‍ ഏപ്രില്‍ 28 ഞായറാഴ്ച പ്രാര്‍ത്ഥന ദിവസമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ സഭ

ഗോവ: ഭീകരാക്രമണത്തില്‍ പകച്ചുനില്‍ക്കുന്ന ശ്രീലങ്കയെ ശക്തിപ്പെടുത്താന്‍ ഏപ്രില്‍ 28 ഞായറാഴ്ച പ്രാര്‍ത്ഥന ദിവസമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ സഭ ആഹ്വാനം ചെയ്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിസിഐ) പ്രസിഡന്റ് ഫിലിപ്പ് നെരി ഫെരായോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും സിബിസിഐയുടെ അംഗങ്ങള്‍ക്ക് അയച്ച പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. കരുണയുടെ ദിനംകൂടിയായ അന്ന്, ആരാധനയുടെ സമയത്ത് മരിച്ചവര്‍ക്കുവേണ്ടിയും മുറിവേല്‍പ്പിക്കപ്പെട്ടവര്‍ക്കുവേണ്ടിയും ആക്രമണത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളെ നവീകരിക്കുന്നതിനുവേണ്ടിയും പ്രത്യേകമായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. കൂടാതെ പറ്റുന്ന … Read more

ലോകത്തെ അമ്പരപ്പിച്ച ബ്രസീലിയന്‍ ബാലന്‍, നെല്‍സണിന്റെ ധീരതയ്ക്ക് പാപ്പയുടെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ രോഗത്തിന്റെ കഠിന വേദനകളെ ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സമ്മാനമായി സ്വീകരിച്ച കുഞ്ഞുനെല്‍സണിന്റെ (നെല്‍സിനോ സന്താന) ധീരതയ്ക്കുമേല്‍ ഫ്രാന്‍സിസ് പാപ്പയുടെ കൈയൊപ്പ്. കാന്‍സര്‍ ബാധിതനായി മരണമടഞ്ഞ ഒമ്പത് വയസുകാരന്‍ നെല്‍സണ്‍ സന്താനയാണ് ധന്യരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. സഹനം തന്ന ദൈവത്തെ കുറ്റപ്പെടുത്താത്ത, തന്റെ സഹനത്തെപ്രതി ദൈവത്തെ കുറ്റപ്പെടുത്തരുതെന്ന് പ്രിയപ്പെട്ടവരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ച നെല്‍സണ്‍ എന്ന അത്ഭുതബാലന്‍ വിശുദ്ധപദവിയിലേക്ക് ഉടന്‍ ഉയര്‍ത്തപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വിശ്വാസീസമൂഹം. സഹനത്തെ പരാതികളില്ലാതെ സ്വീകരിച്ച കുഞ്ഞുനെല്‍സണെ ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തണമെന്ന വത്തിക്കാന്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് ദിനത്തില്‍ ആചരിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാള്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനു ആചരിക്കുന്നു. ‘BEANNACHT’ (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്ന തിരുനാള്‍ മെയ് ഒന്നിനു വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ താലാ ഫെര്‍ട്ടകയിന്‍ ചര്‍ച്ച് ഓഫ് ഇന്‍ ക്രാനേഷനില്‍ വച്ച് ആചരിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം വാഹനങ്ങള്‍ വെഞ്ചരിക്കുന്ന കര്‍മ്മവും ഉണ്ടായിരിക്കും. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുന്നവരാണ് … Read more

ബ്രേയിലും, താലായിലും ആദ്യകുര്‍ബാന സ്വീകരണം ശനിയാഴ്ച…

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ, ബ്രേ കുര്‍ബാന സെന്ററുകളിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറൊ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും. താലാ സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ഏപ്രില്‍ 27നു രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഒന്‍പത് കുട്ടികളാണു താലാ കുര്‍ബാന സെന്ററില്‍ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്. താലാ കുര്‍ബാന സെന്ററില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ – … Read more

കില്‍ക്കെനി സീറോ മലബാര്‍ സഭ; പ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും…

കില്‍ക്കെനി: കില്‍ക്കെനി സീറോ മലബാര്‍ സഭ: കന്യാമറിയത്തിന്റെയും വി: സെബാസ്ത്യാനോസിന്റെയും തിരുനാളും സണ്ടേസ്‌കൂള്‍ വാര്‍ഷികവും ഭക്തിആദരവോടെ ഏപ്രില്‍ 25 മുതല്‍ ഏപ്രില്‍ 28 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു കൊടിയേറ്റം ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 26 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ജപമാല, 7.15 നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, വിശുദ്ധ … Read more

കോര്‍ക്കില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച.

കോര്‍ക്ക്: കോര്‍ക്ക് സിറോ മലബാര്‍ സമൂഹത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 28 ന് ഞായറാഴ്ച നടക്കും. യൂറോപ്പിന്റെ അപ്പൊസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേ ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ പതിമ്മൂന്നു കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുക. മാര്‍ത്തോമ്മായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ അനുസ്മരണദിനമായ പുതുഞായറാഴ്ചയാണ് ചടങ്ങുകള്‍ നടക്കുക എന്നതുകൂടി ഇത്തവണത്തെ പ്രേത്യേകതയാണ്. ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന കുരുന്നുകളോടൊപ്പം പ്രാര്‍ഥനകളിലും, അവരുടെ സന്തോഷത്തിലും … Read more