ഫാ.ഡാനിയേൽ പൂവണ്ണത്തിൽ അയർലൻഡിൽ എത്തി,’ലിമെറിക്ക് ബൈബിൾ കൺവെൻഷൻ’ഓഗസ്റ്റ് 25 ന് ആരംഭിക്കും

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 ന് ആരംഭിക്കും .2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. … Read more

അയർലൻഡിലെ ജീവിക്കുന്ന വിശുദ്ധൻ; 50 വർഷത്തെ സേവനത്തിന് ശേഷം ബ്രദർ Kevin

87-ആം വയസ്സിൽ വിരമിക്കാനൊരുങ്ങുന്ന അയർലൻഡിലെ ജീവിക്കുന്ന വിശുദ്ധൻ എന്നറിയപ്പെടുന്ന ബ്രദർ Kevin Crowleyക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസകൾ അർപ്പിച്ച് ജനങ്ങൾ. Capuchin Centre ൽ 50 വർഷം സേവനമനുഷ്ഠിച്ച ബ്രദർ Kevin, ഭവനരഹിതരായ നിരവധി ആളുകൾക്ക് താമസ സൗകര്യം ഒരുക്കുകയും അവരെ ജീവിതവഴിയിലേക്ക് തിരികെ വരാനും സഹായിച്ചിട്ടുണ്ട് .ബ്രദറിന്റെ സേവനകാലഘട്ടത്തിൽ ഇത്തരത്തിൽ നിരവധി സഹായപ്രവർത്തനങ്ങളാണ് പാവപ്പെട്ടവർക്കായി ;ഒരുങ്ങിയത്. അതിനാൽ അയർലൻഡുകാർ ഇദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധൻ എന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ഭവനരഹിതരായവർക്കും , ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കുമായി … Read more

സീറോ മലബാർ സെന്റ് പോൾസ് ചർച്ച് മുള്ളിൻഗാർ ഇടവക പള്ളി തിരുനാൾ ആഗസ്റ്റ് 15 ന്

സീറോ മലബാര്‍ സെന്റ് പോള്‍സ് ചര്‍ച്ച് മുള്ളിന്‍ഗാര്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ നാളെ (ആഗസ്ത് 15 തിങ്കളാഴ്ച ) സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. പ്രസ്തുത തിരുനാള്‍ ആഘോഷത്തലും നേര്‍ച്ച കാഴ്ചകളിലും പങ്കെടുക്കാനും, അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സെന്റ് പോള്‍സ് ഗ്രൂപ്പ് മുള്ളിന്‍ഗാര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് കുമ്പസാരം, 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാന, തുടര്‍ന്ന് ലദീഞ്ഞ് , പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നേര്‍ച്ച സദ്യയിലും, സ്നേഹ വിരുന്നിലും ഏവരും … Read more

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 20 , 21 തീയ്യതികളിൽ

ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവ മാതാവിൻറെ ശൂനോയോ പെരുന്നാൾ വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഗസ്റ്റ് 20, 21 തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. ഓഗസ്റ്റ് ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വികാരി റവ. ഫാ. ജോബിമോൻ സ്കറിയ കൊടിയേറ്റുന്നുതോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് സന്ധ്യാപ്രാർഥനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 9. 15 ന് റോമിലെ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ചർച്ച് വികാരി റവ.ഫാദർ റ്റിജു … Read more

നന്ദി നന്ദി നാഥാ…; 12 Stars Rhythms Ireland പ്രൊഡക്ഷനിൽ ഒരുങ്ങിയ ഏറ്റവും പുതിയ ക്രിസ്തിയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

12 Stars Rhythms Ireland പ്രൊഡക്ഷനിൽ ഒരുങ്ങിയ നന്ദി നന്ദി നാഥാ ഏറ്റവും പുതിയ ക്രിസ്തിയ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. Br. Renjith Christy രചനയും, സംഗീതസംവിധാനവും നിര്‍മ്മിച്ച ഗാനം ആലപിച്ചിരിക്കുന്നത് അയർലൻഡിലെ ഗോൾവേ നിവാസിയായ Jiby Kolencherry ആണ്. ഭക്തിസാന്ദ്രമായ ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് Br. Joyson Joy FF Media Ireland ആണ്. FF Media Musics എന്ന യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നതും.

ബലിയർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ; പ്രാർത്ഥനയിൽ ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭാ സമൂഹം

പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമായ അയര്‍ലന്‍ഡിലെ  ക്‌നോക്ക് ബസിലിക്കയില്‍ ബലിയര്‍പ്പണത്തിനൊരുങ്ങി അയര്‍ലന്‍ഡിലെയും ഇന്ത്യയിലെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സമൂഹം. ഈ മാസം ഒന്‍പതിന്(09-08-2022) അയര്‍ലന്‍ഡ് സമയം ഉച്ചകഴിഞ്ഞ് നാലു മുതല്‍ ഏഴു വരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടക്കുക. കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവക വികാരി ഫാ.മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് … Read more

ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ’ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി … Read more

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 30 ശനിയാഴ്ച.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ഈ ശനിയാഴ്ച (ജൂലൈ 30) നടക്കും. കൗണ്ടി മയോയിലുള്ള ക്രോഗ് പാട്രിക് മലയുടെ ബേസ് സെൻ്ററിലെ ഗ്രോട്ടോയിൽ രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് മലകയറ്റം ആരംഭിക്കും. അയർലൻഡിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടുമുതൽ തീർത്ഥാടകർ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെൻ്റ് പാട്രിക് നാൽപ്പതു ദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. … Read more

അയർലൻഡിലെ രണ്ടാമത് ഹിന്ദു കൺവെൻഷൻ ഓഗസ്റ്റ് 14 ന് ഡബ്ലിനിൽ നടക്കും

അയർലൻഡിലെ രണ്ടാമത്തെ ഹിന്ദു കൺവെൻഷൻ ഓഗസ്റ്റ് 14 ന് ഡബ്ലിനിലെ Phibblestown കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 2019 ലാണ് അയർലൻഡിൽ ആദ്യത്തെ ഹിന്ദു കൺവെൻഷൻ നടന്നത്, കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഈ വർഷത്തെ കൺവെൻഷനിൽ സനാതന ധർമ്മത്തിന്റെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സംഘടാകർ അറിയിച്ചു. കൺവെൻഷനിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, സ്വാമി ചിദാനന്ദപുരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രാർത്ഥനകൾ, ഭജനകൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവയും ഏകദിന കൺവെൻഷന്റെ … Read more

ഗാൽവേ സെന്റ് ഏലിയാ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ജൂലൈ 16 ശനിയാഴ്ച

ഗാൾവേ സെയിന്റ് ഏലിയാ ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകയുടെ കാവൽ പിതാവായ മാർ ഏലിയാ പ്രവാചകന്റെ ഓർമ്മപ്പെരുന്നാൾ ജൂലൈ 16 ന് ശനിയാഴ്ച്ച ഭക്തിയാദരപൂർവം പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ഗാൾവേയിലെ ബുള്ളവുൻ സെൻറ് പാട്രിക് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്.രാവിലെ 9.30ന് പ്രഭാത നമസ്ക്കാരം, 10.15ന് വി .കുർബാന. 12.00 ന് പെരുന്നാൾ റാസ തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷകളിലും വി. കുർബാനയിലും നേർച്ച കാഴ്ച കളോടെ വന്നു പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാൻ … Read more