സൗത്ത് ഡബ്ലിൻ മാർത്തോമ്മ കോൺഗ്രിഗേഷൻ ആദ്യഫല പെരുന്നാളും ലേലവും നവംബർ 5 ന്

സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ ആദ്യഫല പെരുന്നാളും ലേലവും നവംബര്‍ 5 ന്‌ ഗ്രേസ്റ്റോണില്‍ നടക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് വിക്ലൊ ഗ്രേസ്റ്റോണ്‍ Nazarene community church ല്‍ വി.കുര്‍ബാനയോടെ ആദ്യഫല പെരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകൾക്ക് ശേഷം വിളവെടുപ്പ് ഉത്സവവും ലേലവും ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക്… വികാരി ഫാ.വര്‍ഗീസ് കോശി – 0870976063സെക്രട്ടറി അരുണ്‍ ജേക്കബ്ബ് – 0872980001

ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് 6 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാനം നയിക്കുന്ന … Read more

കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം

കോർക്ക് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതിയ പ്രതിനിധിയംഗംങ്ങൾ . പുതിയ കൈക്കാരൻമാരായി Abin Joseph, Tessy Mathew, Savio Jose എന്നിവരെയും, സെക്രട്ടറിയായി Lijo Joseph, പി. ആർ. ഒ. Jaison Joseph, സഭാ യോഗം പ്രതിനിധികളായി ThomasKutty Eyalil, Sibin K. Abraham എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ October 23 ഞായറാഴ്ച, വിൽട്ടൺ സെന്റ്. ജോസഫ് ദൈവാലയത്തിൽ, വി. കുർബാന മധ്യേ ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിലിന്റെ … Read more

ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഡബ്ലിൻ കൺവെൻഷനും വലിയ പെരുന്നാളും: അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയുടെ പ്രധാന നേതൃത്വത്തിൽ

ഡബ്ലിൻ സെന്റ്‌ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള ഡബ്ലിൻ കൺവെൻഷനും ഈ പള്ളിയുടെ കാവൽപിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ദുഖ്‌റോനൊ ‌പെരുന്നാളും 2022 നവംബർ മാസം 5, 6 (ശനി, ഞായർ) തിയ്യതികളിൽ രാത്മയിൻസിലുള്ള സെന്റ്‌ മേരീസ്‌ കോളേജ്‌ ചാപ്പലിൽ വെച്ച് (eircode D06CH79) ഭക്ത്യാദരപൂർവ്വം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. 5 ാം തിയതി ശനിയാഴ്ച്ച വൈകിട്ട്‌ 5 മണിയ്ക്ക്‌ വലിയപെരുന്നാളിനു മുന്നോടിയായുള്ള കൊടിയേറ്റും 5.15 ന് സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നു. … Read more

ഡബ്ലിൻ സീറോ മലബാർ സഭയിലേയ്ക്ക് ഒരു വൈദീകൻകൂടി എത്തിച്ചേർന്നു

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ശുശ്രൂഷക്കായി ഒരു വൈദീകൻകൂടി എത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാംഗമായ  ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ (ഫാ. സെബാൻ സെബാസ്റ്റ്യൻ ജോർജ്ജ്) ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ  ചാപ്ലിനായി നിയമിതനായി. അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ ശുശ്രൂഷ ചെയ്തുവന്ന ലൂക്കൻ, ഇഞ്ചിക്കോർ, ഫിബ്സ്ബറോ കുർബാന സെൻ്ററുകളുടെ ചുമതല ഫാ. സെബാൻ   നിർവ്വഹിക്കും.  ആലപ്പുഴ ജില്ലയിൽ ചേന്നംങ്കരി (കൈനകരി ഈസ്റ്റ്) സ്വദേശിയായ ഫാ. സെബാൻ … Read more

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022  ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925)  ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക്  പന്ത്രണ്ട് മണിക്ക് ആരംഭിച്ച് 6 നു അവസാനിക്കും വിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, … Read more

നാവനിൽ നിത്യസഹായ മാതാവിന്റെ തിരുനാളും ഇടവകദിനവും ആഘോഷിച്ചു

ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെന്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു.  ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി.   ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു.  ഫാ. ജോസഫ് ഓലിയക്കാട്ട് വചന … Read more

അയർലൻഡ് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 നവംബർ 23,24,25 തീയതികളിൽ

അയര്‍ലന്‍ഡ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ‘ഒരുക്കം 2022′ നവംബർ 23,24,25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണ് നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. … Read more

അയർലൻഡ് സീറോ മലങ്കര സഭയുടെ 92 -മത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 -ന്

അയർലൻഡ് സീറോ മലങ്കര സഭയുടെ  92 -മത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 -ന് റൗള ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി പള്ളിയിൽ നടത്തപ്പെടുന്നു. സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11.15 ന്   വി.കുർബ്ബാന,  പുനര്യൈക്യ ആഘോഷം, സഭാ സംബന്ധമായ ക്വിസ് മത്സരം, ആദ്യഫല ലേലം, ഓണാഘോഷ മത്സരങ്ങൾ, ഓണ സദ്യ   എന്നിവ ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും ഇതിലേയ്ക്ക് ക്ഷണിക്കുന്നതായി വികാരി ബഹു. ചെറിയാൻ താഴമൺ അറിയിച്ചു.

തുടർച്ചയായ അഞ്ചാം വർഷവും പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വാട്ടർഫോർഡ് യൂത്ത് അസോസിയേഷന്റെ നോക്ക് സൈക്കിൾ തീർത്ഥാടനം

അയർലണ്ടിലെ പരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ വാട്ടർഫോർഡ് ഘടകം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നോക്ക് പള്ളിയിലേയ്ക്ക് പതിവായി നടത്തപ്പെടാറുള്ള സൈക്കിൾ തീർത്ഥാടനം 2022 വർഷവും സെപ്റ്റംബർ ആദ്യവാരം നടത്തി. ഇത് തുടർച്ചയായി അഞ്ചാം വർഷമാണ് വാട്ടർഫോർഡിൽ നിന്നും നോക്കിലേക്ക് സൈക്കിൾ തീർത്ഥയാത്ര സംഘടിപ്പിക്കപ്പെട്ടത്. സെപ്തംബർ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ പള്ളി അങ്കണത്തിൽ നിന്ന്, പ്രാർത്ഥനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഡോ. ജോബി സ്കറിയ ഫ്ലാഗ് ഓഫ് ചെയ്ത തീർത്ഥയാത്ര ക്ളോണ്മെൽ, … Read more