ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ  സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ.

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ   പ്രവർത്തിച്ചുവന്ന ഫാ. ജോസഫ്  താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് താമരശേരി രൂപതയിലെ കൂടരഞ്ഞി, പനമ്പ്ലാവ്, നൂറംന്തോട്, കോടംചേരി, പാറോപടി, തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.    സോഷ്യോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചു.  താമരശേരി രൂപതയിലെ സെൻ്റർ … Read more

സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റി കോർക്കിന്റെ മതബോധന വാർഷികവും, ഇടവക ദിനവും, ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും പ്രൗഢ ഗംഭീരമായി കൊണ്ടാടി

മനുഷ്യരാശിയുടെ രക്ഷ നേടിയെടുക്കുവാൻ തന്റെ എല്ലാ മഹിമയും ഈ ഭൂമിയിൽ വെടിഞ്ഞ് കാലിത്തൊഴുത്തിൽ രക്ഷകനായ യേശുക്രിസ്‌തു ഭൂജാതനായതിന്റെ ഓർമ്മകൾ പേറുന്ന ഈ ക്രിസ്തുമസ്സ് കാലത്ത്, ഹൃദയങ്ങൾ പരസ്പരം ഒന്നാക്കി ആനന്ദം പങ്കിടുകയും വാനിടവും ഭൂവനവും മലർ ചൊരിഞ്ഞാനന്ദിക്കുന്നതുമായ ഈ അസുലഭ സന്ദർഭത്തിൽ കോർക്ക് സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റിയുടെ 2022 ലെ മതബോധന വാർഷികവും ഇടവക ദിനവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും ഡിസംബർ 29 ന് ടോഗർ ഹാളിൽ വച്ച്  പ്രൗഢ ഗംഭീരമായി കൊണ്ടാടി.  മുതിർന്നവരുടേയും കുഞ്ഞുമക്കളുടേയും യുവജനങ്ങളുടേയും … Read more

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം ഇന്ന്

കാലം ചെയ്ത മുന്‍ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ലളിതമായ ചടങ്ങുകൾ മതിയെന്ന പോപ്പ് എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകൾ. പോപ്പിനെ  അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്.  സെൻറ് പീറ്റേഴ്സ് ബസിലിക്കയില്‍ പോപ്പിന്‍റെ മൃതദേഹം നാല് ദിവസത്തോളം പൊതുദർശനത്തിന് വച്ചിരുന്നു.‌കേരളത്തിൽ നിന്ന് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും … Read more

ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലിന് ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭര യാത്രയയപ്പ് 

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ  റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്.  ഗാസ്നേവിൻ ഔർ  ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൻ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലൻ്റ് നെറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി,   സീറോ മലബാർ സഭാ വൈദീകരായ  ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ … Read more

ഡബ്ലിൻ സീറൊ മലബാർ സഭയുടെ ബൈബിൾ ക്വിസ് ശനിയാഴ്ച

വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ  ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2023 ജനുവരി 7 ശനിയാഴ്ച നടക്കും.  ഡബ്ലിനിലെ പതിനൊന്ന്  കുർബാന സെൻ്ററുകളിലും അന്നേദിനം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ബൈബിൾ ക്വിസ് നടക്കുന്നത്.  മൂന്നാംക്ലാസിലെ കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ നടത്തപ്പെടുക.   സബ് ജൂനിയർ (ക്ലാസ് 3&4) ജൂനിയർ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് … Read more

ബ്രേയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ തിരുനാൾ  ജനുവരി 3 ചൊവ്വാഴ്ച്.

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ  ബ്രേ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുനാൾ 2023 ജനുവരി 1 മുതൽ 3 വരെ   ഭക്ത്യതരപൂർവ്വം ആഘോഷിക്കുന്നു.  ജനുവരി 1 ഞായറാഴ്ച വികാരി ഫാ. ജോസഫ് ഓലിയക്കാട്ട് തിരുനാൾ കൊടിയേറ്റ് നടത്തും.  ഉച്ചകഴിഞ്ഞ് 2:15 നു  ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, കൊടിയേറ്റ്.  ജനുവരി 2 തിങ്കളാഴ്ച്  ഉച്ചകഴിഞ്ഞ് 2:15 നു  ജപമാല, വിശുദ്ധ കുർബാന, ലദീഞ്ഞ്, … Read more

ആദ്യവെള്ളി നൈറ്റ് വിജിൽ ജനുവരി 6 ന് ഡബ്ലിൻ ബുമോണ്ടിൽ

ലോക സുവിശേഷവത്കരണ ദൗത്യത്തിന്‍റെ ഭാഗമായി ബഹു. സേവ്യര്‍ ഖാൻ വട്ടായില്‍ അച്ചന്‍ സ്ഥാപിച്ച ANOINTING FIRE CATHOLIC MINISTRY( AFCM )യുടെ അയർലണ്ട് ഘടകം ഒരുക്കുന്ന ആദ്യവെള്ളി നൈറ്റ് വിജിൽ ജനുവരി 6ന് ഡബ്ലിൻ ബുമോണ്ടിലെ St. John Vianney Church, Artane നിൽ വെച്ച് നടത്തപ്പെടുന്നു. ആദ്യവെള്ളി വൈകുന്നേരം 07:15 നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ 07:30 നാണ് ഇംഗ്ലീഷ് വിശുദ്ധ കുർബാന. ഇംഗ്ലീഷിലും മലയാളത്തിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയിൽ, രോഗശാന്തി പ്രാർഥന ,ദിവ്യകാരുണ്യ ആരാധനാ എന്നിവ … Read more

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ്  ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബര്‍ 29 ന്

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചർച്ച്, ബ്രേ കുർബാന സെൻ്ററിൻ്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും 2022 ഡിസംബര്‍ 29 വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാന, തുടർന്ന് ബാലിവാൾട്രിം കമ്യൂണിറ്റി സെൻ്ററിൽ പൊതുയോഗം എന്നിവയും നടക്കും. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകൾ. ക്രിസ്തുമസ് കരോൾ, നേറ്റിവിറ്റി പ്ലേ, നാടകം, ചവിട്ട് നാടകം, കോമഡി … Read more

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരൻ്റെ തിരുജനനത്തിൻ്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും. ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ പതിനൊന്ന് സീറോ മലബാർ കുർബാന സെൻ്ററുകളിൽ പതിവ്പോലെ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. താലായിൽ ഡിസംബർ 24 നു ഉച്ചകഴിഞ്ഞ് 1:30 ന് ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വിശുദ്ധ കുർബാന നടക്കും കൂടാതെ ക്രിസ്തുമസ് ദിനത്തിൽ (ഡിസംബർ 25 നു) … Read more

ഇമ്മാനുവേൽ സൈലൻ്റ് നൈറ്റും, ഫാ. ക്ലമൻ്റിനു യാത്രയയപ്പും ഇന്ന് ഗ്ലാസ്നോവിനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്’ ഡിസംബർ 17 ശനിയാഴ്ച വൈകിട്ട് 4:30 ന്   ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെൻ്ററുകളിൽനിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ സമ്മാനങ്ങൾ നൽകി ആദരിക്കും യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ കോർഡിനേറ്റർ  ജനറലായി  നിയമിതനായ  അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ … Read more