ലോക വനിതാ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്…

  ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം. സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ന് ആചരിക്കുന്നു. ജര്‍മ്മന്‍ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാ ദിനം. ‘കുതിക്കാം പുരോഗതിക്കായ് എന്നതാണ് ഈ വര്‍ഷം … Read more

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി. അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്ക്കാത്ത മേഖലകള്‍ സിനിമാ രംഗത്ത് ചുരുക്കമായിരുന്നു. ഏതെങ്കിലും ഒരു വേഷത്തില്‍ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി. നായകനായും വില്ലനായും … Read more

വിടപറഞ്ഞത് മലയാളിയുടെ പ്രിയ നായിക…

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ വിയോഗം ഞെട്ടലോടെയായിരുന്നു മലയാള സിനിമാ ലോകവും കേട്ടത്. 1969ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു മലയാള സിനിമയിലെ ശ്രീദേവിയുടെ അരങ്ങേറ്റം. ഇരുപത്തിയാറു മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. ബോളിവുഡിന്റെ നായികാ സിംഹാസനത്തില്‍ റാണിയായി വാഴുമ്പോഴും മലയാളത്തിന് ശ്രീദേവി മരുമകളായിരുന്നില്ല, അവര്‍ മലയാളത്തിന് മകള്‍ തന്നെയായിരുന്നു. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അഭിനയത്തില്‍ മികച്ച അവസരങ്ങള്‍ നല്‍കിയ മലയാള സിനിമയെ അവര്‍ മനസോട് ചേര്‍ത്തുവെച്ചിരുന്നു. ബാലതാരമായി തുടങ്ങി മലയാള സിനിമയില്‍ നായികയായ … Read more

മധുവിന്റെ മരണം: സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു

അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു. സാധാരണക്കാര്‍ മുതല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനത്ത് നടന്ന സംഭവം ദേശീയ തലത്തിലും ചര്‍ച്ചയായി. മാണിക്യ മലര്‍ ഗാനത്തിന്റെ തളളിച്ചയിലായിരുന്ന കേരളത്തിന് മുഖത്തടിയേറ്റ സംഭവമായി അട്ടപ്പാടിയിലേത്. യുവാവിനെ മര്‍ദിക്കുന്ന സമയത്തെടുത്ത സെല്‍ഫി ക്രൂരതയുടെ പര്യായമായി സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്. ‘Poverty is not a Crime’ -Fyodor Dostoyevsky. ജീന്‍ വാല്‍ജീന്‍ , … Read more

സ്ത്രീ ലിംഗ പരിച്ഛേദനയുമായി ബന്ധപ്പെട്ട സുപ്രധാന പ്രസ്താവന ഇറക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്

  ഡബ്ലിന്‍: Female Gentital Mutilation അഥവാ സ്ത്രീലിംഗ പരിച്ഛേദനം നടത്തുന്നതിനെതിരെ സുപ്രധാന നയം വ്യക്തമാക്കി ഇസ്ലാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലന്‍ഡ്. ഇസ്ലാം മതാചാരത്തിന്റെ പേരില്‍ കിരാതമായ ഈ നടപടി തുടരുന്നതിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകുമെന്നും അയര്‍ലണ്ടിലെ ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായ സംഘടന വ്യക്തമാക്കി. ആരോഗ്യ ഗുണങ്ങള്‍ ഒന്നുമില്ലത്ത ഈ പ്രവര്‍ത്തി സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന സത്യം തുറന്നു സമ്മതിച്ചുകൊണ്ട് ഇസ്ലാം മതക്കാരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കില്ലെന്നും ഇസ്ലാമിക് ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു. … Read more

കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പുകയുന്ന ഡാര്‍വിന്‍ സിദ്ധാന്തം

  ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സത്യപാല്‍ സിംഗ് പ്രസ്താവന നടത്തിയിരിക്കുകയാണ്. ശാസ്ത്രത്തില്‍ എം. എസ്സി. യും., എം ഫില്ലും, ഒക്കെയുള്ള ഒരാള്‍ അതും മുന്‍ ഐ. എ. എസ്. ഓഫീസര്‍ ഇങ്ങനെയൊക്കെപറഞ്ഞാല്‍ സാധാരക്കാരുടെ ചിന്താ ഗതികള്‍ എങ്ങിനെയാവും? പരിണാമസിദ്ധാന്തം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ താഴെ കൊടുക്കുന്നു. ഒരു തലമുറയില്‍ നിന്നും വരുന്ന തലമുറകളിലേക്ക് വരുന്ന മാറ്റത്തെ പൊതുവായി പരിണാമം എന്ന് പറയാം. പരിണാമസിദ്ധാന്തത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളത് പ്രകൃതിശാസ്ത്രജ്ഞനായ ചാള്‍സ് … Read more

ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രെയ്ക്കുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിടാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടം കേറി പാപ്പരാവുന്നത് തടയാനും, ബാങ്കിങ് മേഖലയില്‍ സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടാനും പുതിയൊരു സാമ്പത്തിക പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നത്. ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ 2017 അഥവാ FRDI ബില്‍ പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം ആക്കാനാണ് ഉദ്ദേശിക്കുന്നത്. ബാങ്കുകള്‍ കിട്ടാക്കടം കയറി പൊളിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന … Read more

ഇന്ത്യയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായി ബഹുഭാര്യത്വം അവസാനിപ്പിക്കാന്‍ നീക്കം

  ഡല്‍ഹി: ഇന്ത്യയില്‍ മുസ്ലിം വനിതകളുടെ വിവാഹബന്ധവുമായി ബന്ധപ്പെട്ട സുപ്രധാന നിയമനിര്‍മ്മാണവുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് തവണ തലാഖ് ചൊല്ലി( മുത്തലാഖ്) വിവാഹ ബന്ധം വേര്‍പെടുത്തുന്ന രീതി ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ പെടുത്തികൊണ്ടുള്ള സുപ്രധാന നിയമം ലോകസഭാ ശബ്ദവോട്ടൊടെ പാസാക്കി. മുസ്ലിം വനിതകളുടെ വിവാഹ സംരക്ഷണ നിയമം എന്ന ചരിത്രപരമായ ബില്ല് ഇന്ത്യയിലെ സുപ്രധാന നിയമ വ്യവസ്ഥകളില്‍ ഒന്നാകും. മുതാലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നിലവില്‍ വന്ന സുപ്രീംകോടതി വിധിയെ പിന്തുടര്‍ന്നാണ് പുതിയ … Read more

സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്

  കണ്ണീരോടെ എന്നും ലോകം ഓര്‍ക്കുന്ന സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. ആയിരകണക്കിന് പേരുടെ ജീവനും സ്വത്തുമടക്കമെല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തപ്പോള്‍ തീരത്ത് ബാക്കിയായത് കണ്ണീര്‍ മാത്രം, അനാഥമായത് ആയിരങ്ങളെയാണ്. 2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി … Read more

ജിഷ വധം: ചെരിപ്പടക്കം 36 തൊണ്ടിമുതല്‍, നൂറുസാക്ഷികള്‍ കേസിന്റെ നാള്‍വഴികള്‍

  കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകം. ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിനെതിരെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെല്ലാം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശരിവച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ നാള്‍ വഴികള്‍: ഏപ്രില്‍ 28- പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോല്‍ ഇരവിച്ചിറ കനാല്‍പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ രാത്രി 8.30 ഓടെ ദളിത് നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ അമ്മ രാജേശ്വരി കണ്ടെത്തി. … Read more